ഏതൊരു നാട്ടിലായാലും ഒരു സംഘി ആ നാടിന്റെ ദുരിതത്തിൽ സന്തോഷിച്ചിരിക്കും, ജോമോൾ പറയുന്നു

പായിപ്പാട്ട് ഇതര സംസ്ഥാന തൊഴിലാളികൾ സംഘടിച്ചത് വൻ വിവാദം ആയിരുന്നു. വിലക്ക് ലംഘിച്ച് നൂറ് കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ അണ് കൂട്ടമായി എത്തിയത്. ഇപ്പൊൾ സംഭവത്തിൽ പ്രതികരണവും ആയി മോഡൽ ജോമോൾ ജോസഫ് രംഗത്ത് എത്തി. ഇൗ സംഭവം കണ്ട് സന്തോഷിക്കുന്ന ഒരു സംഘിയെ തുറന്ന് കാട്ടിയാണ് ജോമോളുടെ കുറിപ്പ്.

പായിപ്പാട്ട് ആയിരത്തോളം മറ്റു സംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങി കൂട്ടം കൂടിയതിൽ സന്തോഷിക്കുന്ന ഒരു സംഘി. ആളുകളെ സംഘടിപ്പിക്കാൻ ശ്രമിച്ചവനെ പോലും ന്യായീകരിക്കുന്ന മനുഷ്യ മൃഗം.. പണി കിട്ടിയത് കേരളത്തിലെ സർക്കാരിനാണ് എന്ന് യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചു പറയന്നു… – ജോമോൾ കുറിച്ചു.

Loading...

ജോമോളിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

ഏതൊരു നാട്ടിലായാലും ഒരു സംഘി ആ നാടിന്റെ ദുരിതത്തിൽ സന്തോഷിച്ചിരിക്കും..

ഇന്നലെ പായിപ്പാട്ട് ആയിരത്തോളം മറ്റു സംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങി കൂട്ടം കൂടിയതിൽ സന്തോഷിക്കുന്ന ഒരു സംഘി. ആളുകളെ സംഘടിപ്പിക്കാൻ ശ്രമിച്ചവനെ പോലും ന്യായീകരിക്കുന്ന മനുഷ്യ മൃഗം..

പണി കിട്ടിയത് കേരളത്തിലെ സർക്കാരിനാണ് എന്ന് യാതൊരു ഉളുപ്പുമില്ലാതെ വിളിച്ചു പറയന്നു…

ഇന്നലെ ആയിരത്തോളമാളുകൾ സംഘടിച്ച് തെരുവിലിറങ്ങിയപ്പോൾ, അതിലൊരാൾക്ക് വൈറസ് ബാധയുണ്ട് എങ്കിൽ, എത്രയോ പേരിലേക്ക് വൈറസ് പകരാനായി ആ തെരുവിലിറങ്ങിയവർ കാരണമാകാം? ഒരു പ്രദേശത്തെ ആയിരത്തോളം ആളുകളിലേക്ക് വൈറസ് വ്യാപിച്ചാൽ ആ പ്രദേശത്ത് ജീവിക്കുന്ന മനുഷ്യരുടെ അവസ്ഥ എന്താകും? സാമൂഹ്യ വ്യാപനത്തിന് തന്നെ ഈ പുറത്തിറങ്ങി സംഘടിക്കൽ ഇടവെക്കില്ലേ? അങ്ങനെ കൊറോണയുടെ സാമൂഹ്യ വ്യാപനം സംഭവിച്ചാൽ എന്താകും അവസ്ഥ? സാമൂഹ്യവ്യാപനത്തിന്റെ ദോഷം കമ്യൂണിസ്റ്റുകൾക്കോ, സർക്കാരിനോ മാത്രം ബാധിക്കുന്ന വിഷയമാണോ? കൊച്ചുകുട്ടികളും പ്രായമായവരും അടക്കം സകല മനുഷ്യരിലേക്കും വൈറസ് വ്യാപിച്ചാൽ, അതിൽ നിന്നും സംഘികൾ ഒഴിവാക്കപ്പെടുമോ?

ഇതാണ് സംഘികൾ. മനുഷ്യരുടെ ദുരിതത്തിലും സന്തോഷിക്കുന്ന, ക്രൂരമായ ആനന്ദം കണ്ടെത്തുന്നവരെ മനുഷ്യരെന്ന് വിളിക്കാനാകുമോ? ഇവനെയൊക്കെ വിദ്വേഷം പ്രരിപ്പിച്ചതിന്, കലാപം നടത്താൻ നോക്കിയതിന് കേസെടുത്ത് പിടിച്ചകത്താക്കണം..