അത് കൂടെ വാങ്ങി കയ്യില്‍ കരുതുക, ജോമോളുടെ കുറിപ്പ്

രാത്രിയില്‍ സോഷ്യല്‍ മീഡിയയില്‍ ശല്യപ്പെടുത്തുന്നവര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് വാര്‍ത്തകളില്‍ നിറഞ്ഞ മോഡലാണ് ജോമോള്‍ ജോസഫ്. പിന്നീട് പല സമകാലിക സംഭവങ്ങളെ കുറിച്ചും കുറിപ്പുമായി അവര്‍ രംഗത്തെത്തിയിട്ടുണ്ട്. ജോമോളുടെ പുതിയ ഫേസ്ബുക്ക് കുറിപ്പും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ബിജെപി പ്രവര്‍ത്തകരില്‍ പലരും ജെ എന്‍യു വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ജോമോളുടെ കുറിപ്പ്.

ജോമോള്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

Loading...

കോണ്ടം മോശം സാധനമല്ല ഡിയര്‍ സംഘീസ്..

ബിജെപി നേതാക്കള്‍ കോണ്ടത്തെ കുറ്റം പറഞ്ഞ് പറഞ്ഞ് അണികളില്‍ കോണ്ടത്തെ കുറിച്ച് തെറ്റായ ധാരണ പടര്‍ന്നിരിക്കുന്നു എന്നതാണ് എന്റെ ബലമായ സംശയം. ജെഎന്‍യു ക്യാമ്പസില്‍ നിന്ന് കോണ്ടം കിട്ടിയെന്നും, ജെഎന്‍യുവില്‍ പഠിക്കുന്ന കുട്ടി കോണ്ടം ഉപയോഗിച്ച് മുടികെട്ടിയെന്നുമൊക്കെ ബിജെപിയുടെ ബൌധീക കേന്ദ്രങ്ങള്‍ (ബുദ്ധി തീരെയില്ലാത്തവരെന്നും വിവക്ഷ) ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുകയും, കേരളത്തിലെ മുന്‍ ഡിജിപി വരെ കോണ്ടത്തിനെതിരായ വിദ്വേഷപ്രസംഗം നടത്തുകയും ചെയ്യുമ്പോള്‍, അണികളില്‍ കോണ്ടത്തിന്റെ ഉപയോഗം സംബന്ധിച്ച് സംശയമുണ്ടാകുക സ്വാഭാവികമാണ്.

അല്ലയോ സംഘീസ്,

ഈ കോണ്ടം എന്ന് പറയുന്ന സാധനം, ശാരീരികബന്ധത്തിലേര്‍പ്പെടുമ്പോള്‍ രണ്ടു ചര്‍മ്മങ്ങള്‍ക്കിടയിലുള്ള മൂന്നാമത്തെ ചര്‍മ്മമായി ഉപയോഗിക്കുന്ന പുരുഷ അവയവത്തില്‍ ഉപയോഗിക്കുന്ന റബര്‍ബേസുകൊണ്ട് നിര്‍മ്മിക്കുന്ന ഒരാവരണമാണ്. പല കമ്പനികളും ഇത്തരം കോണ്ടങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ലിംഗവലിപ്പ വ്യത്യാസമനുസരിച്ച് പല വലിപ്പത്തിലുള്ള കോണ്ടം മാര്‍ക്കറ്റില്‍ വാങ്ങാനായി കിട്ടും. പല ഗുണത്തിലും, പലതരത്തില്‍ വ്യത്യസ്തമായ സുഖം നല്‍കുന്നതുമായ, പല നിറത്തിലുള്ള മണത്തിലുള്ള ആകര്‍ഷകമായ കോണ്ടങ്ങള്‍ ധാരാളമായി ആവശ്യത്തിനനുസരിച്ച് വാങ്ങാനായി ലഭിക്കും. പുരുഷന്‍മാര്‍ക്ക് മാത്രമല്ല സ്ത്രീകളിലും ഉപയോഗിക്കാനാകുന്ന കോണ്ടങ്ങള്‍ പല കമ്പനികളും നിര്‍മ്മിക്കുന്നുണ്ട്. സ്ത്രീകളുടെ യോനിയിലേക്ക് ഇറക്കിവെച്ച് ഉപയോഗിക്കാനാകുന്ന തരത്തിലാണ് ഇവയുടെ ഉപയോഗം.

പുരുഷന്‍മാരില്‍ ഉപയോഗിക്കുന്ന കോണ്ടമായാലും, സ്ത്രീകളില്‍ ഉപയോഗിക്കുന്ന കോണ്ടമായാലും ഈ കോണ്ടങ്ങളുടെ പ്രഥാന ലക്ഷ്യം, ലൈംഗീക ബന്ധത്തിന്റെ ഭാഗമായി പുരുഷലൈംഗീകാവയവം പുറത്ത് വിടുന്ന ശുക്‌ളം (പുരുഷ ബീജം) സ്ത്രീകളുടെ ലൈംഗീകാവയവയത്തിനുള്ളിലെത്തി സ്ത്രീകളില്‍ ഉദ്പാദിപ്പിക്കപ്പെടുന്ന അണ്ഡവുമായി സങ്കലനം നടന്ന് ഭ്രൂണം ഉണ്ടാകാതെ നോക്കുകയും, അതുവഴി ഒരു കുഞ്ഞിന്റെ ജനനം ഉണ്ടാകാതെ നോക്കുകയും ചെയ്യുക എന്നതാണ്. ആണായാലും പെണ്ണായായാലും ലൈംഗീകബന്ധത്തിലേര്‍പ്പെടുന്നത് കുട്ടികളെ സൃഷ്ടിക്കാനാണ് എന്ന് മതങ്ങള്‍ പറഞ്ഞ് പഠിപ്പിക്കുന്നത് പോലെയല്ല മനുഷ്യര്‍ ലൈംഗീകബന്ധത്തിലേര്‍പ്പെടുന്നതിന്റെ ലക്ഷ്യം. ഓരോ ലൈംഗീക ബന്ധത്തിന്റേയും ലക്ഷ്യം കുട്ടികളെ ഉദ്പാദിപ്പിക്കുക എന്നതായാല്‍ ഈ ലോകത്ത് ജനിച്ചുവീഴുന്ന മനുഷ്യ കുഞ്ഞുങ്ങള്‍ക്ക് നിലത്ത് കാലുകുത്താനായി സ്ഥലം ബാക്കി കാണില്ല എന്നതും നിങ്ങള്‍ പ്രത്യേകം ഓര്‍മ്മിക്കണം. ലൈംഗീകബന്ധത്തില്‍ ഓരോ വ്യക്തിയും ഏര്‍പ്പെടുന്നത് ലൈംഗീകബന്ധത്തിലൂടെ ലഭിക്കുന്ന മാനസീക, ശാരീരിക, ലൈംഗീക സുഖങ്ങള്‍ തന്നെ ലക്ഷ്യം വെച്ചാണ്. തലമുറയെ നിലനിര്‍ത്തുന്നതിനായി പലരും ചിലപ്പോഴൊക്കെ ലൈംഗീക ബന്ധത്തിലേര്‍പ്പെടാറുണ്ട് എന്നതും സത്യമാണ്. എന്നാല്‍ പലര്‍ക്കും ലൈംഗീകബന്ധത്തിന്റെ ബാക്കി പത്രമായി കുട്ടികളെ ലഭിക്കുന്നു എന്നതാണ് ശരിയായ വസ്തുത. ഇങ്ങനെ ഓരോ തവണയും ലൈംഗീകബന്ധത്തിലേര്‍പ്പെടുമ്പോള്‍ കുട്ടികളുണ്ടാകാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്ടമടക്കമുള്ള മിക്ക ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളും കണ്ടുപിടിക്കപ്പെട്ടത്. കൂടാതെ പലരുമായി ലൈംഗീകബന്ധത്തിലേര്‍പ്പെടുന്ന വ്യക്തികള്‍ക്ക് ലൈംഗീക രോഗങ്ങള്‍ പകരാതികരിക്കാനും ഈ കോണ്ടമെന്ന് പറയുന്ന സാധനം ഉപയോഗിക്കാം.

അപ്പോള്‍ പറഞ്ഞുവരുന്നത്, നിങ്ങളുടെ നേതാക്കളില്‍ പലരും മഹത്തായ ലക്ഷ്യത്തോടെ മാര്‍ക്കറ്റുകളില്‍ ലഭ്യമായ കോണ്ടത്തെ അപമാനിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നത് കേട്ട്, നിങ്ങളീ സാധനത്തെ എന്തോ മോശം സാധനമാണ് എന്ന് കരുതി തള്ളിപറയുകയോ ആക്ഷേപിക്കുകയോ ചെയ്ത് മുന്നോട്ട് പോയാല്‍, അതുവഴിയുണ്ടാകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വളരെ ഗുരുതരമായിരിക്കും. നിങ്ങള്‍ മദ്യപിക്കുകയോ മദ്യപിക്കാതിരിക്കുകയോ ചെയ്‌തോ, പക്ഷെ സ്ഥിരമായി മദ്യപിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍, മദ്യം വാങ്ങുന്ന ഒപ്പം പത്തുരൂപ കൊടുത്ത് കോണ്ടം കൂടെ വാങ്ങി കയ്യില്‍ കരുതുക. അല്ലാത്ത പക്ഷം തിരുവനന്തപുരത്ത് ഒരു ബിജെപിക്കാരന്റെ ഭാര്യക്കുണ്ടായ ദുര്യോഗം, നാട്ടിലെ പല സ്ത്രീകള്‍ക്കും ഉണ്ടാകും എന്ന് വിനീത കുനീതയായി ഞാന്‍ നിങ്ങളെ അറിയിക്കുകയാണ്.

നബി – കോണ്ടമെന്ന് കേള്‍ക്കുമ്പോ തെറിവിളിയുമായി വരുന്നവരോട്, നിന്റെയൊക്കെ സൃഷ്ടി കര്‍മ്മം നടന്ന സമയത്ത്, ആ കര്‍മ്മം നടത്തിയ കാര്‍മ്മീകര്‍ക്ക് ആരേലും ഒരു കോണ്ടം വാങ്ങി കൊടുത്തിരുന്നു എങ്കില്‍..