മദ്യപാനം പുരുഷന്‍മാരുടെ മാത്രം കുത്തകയല്ല, താനും കഴിക്കുമെന്നും ജോമോള്‍ ജോസഫ്

താന്‍ ഇടക്ക് ബിയര്‍ കഴിക്കുന്ന വ്യക്തിയാണെന്നും എങ്കിലും കുടിച്ച് ബോധം പോകുക എന്ന അവസ്ഥയോട് ഒരിക്കലും താല്‍പര്യമില്ല എന്നും ജോമോള്‍ ജോസഫ്. അവരുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ,

മദ്യപിക്കുന്നത് പുരുഷന്‍മാരുടെ മാത്രം കുത്തകയല്ല..

Loading...

ഞാന്‍ ഇടക്ക് ബിയര്‍ കഴിക്കുന്ന വ്യക്തിയാണ്. കുടിച്ച് ബോധം പോകുക എന്ന അവസ്ഥയോട് ഒരിക്കലും താല്‍പര്യമില്ല. എന്നാല്‍ ഒരു ബിയറൊക്കെ കഴിച്ച് ഒന്ന് റിലാക്‌സ്ഡ് ആയ അവസ്ഥയില്‍ മനസ്സൊക്കെ ഫ്രീയായി ചില രാത്രികള്‍ എന്‍ജോയ് ചെയ്യാന്‍ വളരെ ഇഷ്ടമുള്ള വ്യക്തിയാണ് ഞാന്‍. മദ്യപാനസദസ്സുകളോട് ഇന്നുവരെ താല്‍പര്യം തോന്നിയിട്ടില്ല, ക്ലബ്ബുകളിലോ, ബാറുകളിലോ പോയി മദ്യപിക്കുന്നതിനോടും താല്‍പര്യമില്ല. എന്നാല്‍ വീട്ടില്‍ ഭക്ഷണമൊക്കെ തയ്യാറാക്കി, മോനെ ഉറക്കിയശേഷം ഭര്‍ത്താവിനോടൊപ്പം ബിയറും കഴിച്ച് കൊച്ചുവര്‍ത്തമാനവും കളിചിരികളും തമാശയും പറഞ്ഞിരിക്കുക എന്നത് വളരെ രസകരമായ അനുഭവമാണ്.

മിക്ക പുരുഷന്‍മാരും കൂട്ടുകാരൊത്താണ് മദ്യപിക്കുന്നത്. അതില്‍ ഭൂരിഭാഗവും ലെവല് പോകുന്നത് വരെ കഴിക്കാന്‍ ആഗ്രഹിക്കുന്നവരുമാണ്. അത്തരം മദ്യപാനരീതിയെ ഇന്നേവരെ ഉള്‍ക്കൊള്ളാനായിട്ടില്ല. കൂട്ടുകാരൊടൊപ്പം നിങ്ങള്‍ മദ്യപിച്ച് അറുമാദിക്കുന്ന ആ സമയവും പണവും കുടുംബത്ത് സ്വന്തം ഭാര്യയോടൊപ്പമിരുന്ന് രണ്ടെണ്ണം അടിക്കാനായി ഉപയോഗിച്ച് നോക്കിക്കേ.. അപ്പോള്‍ അറിയാം നിങ്ങള്‍ക്കിടയില്‍ അകലം കുറഞ്ഞ് വരുന്നത്. നമ്മള്‍ സ്‌നഹത്തിലാണ് എന്ന് പറയുമ്‌ബോഴും, എത്രത്തോളം ഇഴയടുപ്പം നിങ്ങള്‍ക്കിടയിലുണ്ട് എന്ന് സ്വയം ചിന്തിച്ചാല്‍ നമുക്ക് മനസ്സിലാക്കാനാകും. ബന്ധങ്ങളിലെ അകലം കുറക്കുന്നതിനും, പരസ്പരം മനസ്സിലാക്കലുകള്‍ക്കും ഇത്തരം റിലാകസ്ഡ് ആയ ഇന്റിമേറ്റ് നിമിഷങ്ങള്‍ ഉപകാരപ്പെടും എന്നുതന്നെയാണ് എന്റെ അഭിപ്രായം. കൂടാതെ പണവും ലാഭിക്കാം..

ബിയര്‍ കഴിക്കുമ്‌ബോള്‍ ഗോതമ്ബും യീസ്റ്റും ഇട്ട് ഉണ്ടാക്കുന്ന ബിയര്‍ തലവേദനക്ക് കരണമായേക്കാം, എന്നാല്‍ ബാര്‍ളി ഉപയോഗിച്ച് ഉണ്ടാക്കുന്ന ബിയറുകള്‍ ടേസ്റ്റുള്ളതും തലവേദനയില്ലാത്തതുമായി എനിക്ക് തോന്നുന്നു. എന്റെ ഇഷ്ട ബിയര്‍ ബ്രിട്ടീഷ് എംപയറും ഹെനിക്കനും ആണ് ?

മുന്നറിയിപ്പ് – മദ്യപാനം ആരോഗ്യത്തിന് ഹാനികരം..