അവർക്ക് ഞാനും ഒരു വേശ്യയാണ്, സംഘപരിവാറിനെതിരെ ജോമോൾ ജോസഫ്

കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ എതിർപ്പ് അറിയിച്ച യുവതിക്ക് എതിരെ വൻ സൈബർ ആക്രമണം ആണ് നടക്കുന്നത്. യുവതി സെക്സ് റാക്കറ്റിലെ കണ്ണി ആണെന്ന് വരെ ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചു. ഇതിനെതിരെ രംഗത്ത് എത്തി ഇരിക്കുക ആണ് മോഡൽ ജോമോൾ ജോസഫ്.

ജോമോൾ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;

Loading...

അവർക്ക് ഞാനുമൊരു വേശ്യയാണ്..

സംഘപരിവാറിനെതിരെ സംസാരിച്ചതുകൊണ്ട്, ഒരു സ്ത്രീയെ സെക്സ് റാക്കറ്റിന്റെ നേതാവെന്ന് മുദ്രകുത്തിക്കൊണ്ട്, ഇതുവരെ കണ്ടും കേട്ടും യാതൊരു പരിചയവുമില്ലാത്ത സംഘപരിവാർ അനുകൂല ഓൺലൈൻ പോർട്ടലിൽ വന്ന വ്യാജവാർത്ത, ഫേക് ന്യൂസെന്ന് കേരള പോലീസ് സ്ഥിരീകരിച്ചിരിക്കുന്നു.

ഇതാണ് സംഘപരിവാറിന്റെ രീതി..

സംഘപരിവാറിനോട് ചോദ്യങ്ങൾ ചോദിച്ചാൽ, പ്രത്യേകിച്ച് സ്ത്രീകൾ, ചോദ്യങ്ങൾ ചോദിക്കുന്നവരെ വേശ്യകളും, പിഴച്ചവളം, ദുർനടപ്പുകാരിയും, സെകസ് റാക്കറ്റുകാരിയും ഒക്കെയാക്കി അവർ മുദ്രകുത്തും. പിന്നെ അവർക്കുനേരേ വന്ന ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ബാദ്ധ്യതയില്ലാതായി എന്നാണ് സംഘപരിവാറുകാരുടെ ചിന്ത.

അതിപ്പോൾ മൂത്ത സംഘപരിവാറുകാരനായ മോദി പോലും മാധ്യമങ്ങളെ കാണാനോ, അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനോ തയ്യാറാകാറില്ല, എന്തിന് പാർലമെന്റിൽ ഉയരുന്ന ചോദ്യങ്ങളെ പോലും മോദി ഭയക്കുന്നു. ചോദ്യങ്ങളെ നേരിടാനായി തന്റേടമില്ലാത്ത, മറുപടികൾ കൈവശമില്ലാത്ത വെറും അൽപൻമാർ മാത്രമാണ് ഇവരൊക്കെ.

ആ സ്ത്രീ സിഎഎ യെക്കുറിച്ചും പൌരത്വ നിയമത്തിനേയും കുറിച്ച് സംഘപരിവാരത്തോട് ചോദ്യങ്ങൾ ചോദിച്ചപ്പോൾ, സിന്ദൂരം തൊടുന്നത് ഞങ്ങളുടെ മക്കളെ കാക്കാമാർ കൊണ്ടുപോകാതിരിക്കാനാണ് എന്നതായിരുന്നു മറുപടി. ഇതേ രീതിയാണ് സംഘപരിവാരത്തിന്, രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ച് അവരോട് ചോദിച്ചാൽ, പശുവിന്റെ മൂത്രത്തെ കുറിച്ചവർ വാചാലരാകും, രാജ്യത്തെ സാമ്പത്തീക മാന്ദ്യത്തെ കുറിച്ച് അവരോട് ചോദിച്ചാൽ ചാണകത്തിന്റെ ഇല്ലാത്ത വഗുണഗണങ്ങളെ കുറച്ച് അവർ തർക്കിക്കും. രാജ്യത്തെ അഴിമതിയെ കുറിച്ച് അവരോട് ചോദ്യമുന്നയിച്ചാൽ, പശുവിൻപാലിൽ അടങ്ങിയിരിക്കുന്ന സ്വർണ്ണത്തെ കുറിച്ച് അവർ ശാസ്ത്രീയ വിശകലനം നടത്തും. കോർപറേറ്റുകൾക്ക് വഴിവിട്ട സഹായം നൽകുന്നത് സംബന്ധിച്ച് അവരോട് ചോദിച്ചാൽ, പശുവിന്റെ ചന്തിയിൽ തടവിയാൽ ക്യാൻസർ മാറുമെന്ന് അവർ പറയും.

ഇനിയും നിങ്ങൾ ചോദ്യങ്ങൾ ആവർത്തിച്ചാൽ, അവർ നിങ്ങളെ രാജ്യദ്രോഹികളും, ദേശവിരുദ്ധരും, തുക്കഡേ തുക്കഡേ ഗ്യാങ്ങും, അർബൻ നക്സലുകളും ഒക്കെയാക്കി മാറ്റും. എന്നിട്ടും ചോദ്യങ്ങളാവർത്തിക്കാനാണ് നിങ്ങളുടെ ഭാവമെങ്കിൽ, അവർ നിങ്ങൾക്ക് പാക്കിസ്ഥാനിലേക്ക് വിസയടിക്കാൻ തുടങ്ങും, ഇത്രയൊക്കെയായിട്ടും നിങ്ങൾ ചോദ്യമുപേക്ഷിച്ചില്ല എങ്കിൽ, അതും നിങ്ങളൊരു സ്ത്രീയാണ് എങ്കിൽ, അവർ നിങ്ങളെ വേശ്യയും പിഴച്ചവളും സെക്സ്റാക്കറ്റ് നേതാവും ഒക്കെയാക്കിമാറ്റും. ഇത്രയൊക്കെ സാഹസത്തിന് അവർ തയ്യാറായാലും, അവരിൽനിന്ന് ചോദ്യങ്ങൾക്ക് മറുപടി ലഭിക്കും പ്രതീക്ഷിക്കരുത്…

ഞാൻ ഈ ധീരയായ സ്ത്രീയെ പിന്തുണച്ചിട്ട പോസ്റ്റിനടിയിൽ, നിരവധി സംഘികൾ ഈ വ്യാജവാർത്താ ലിങ്ക് കൊണ്ടുവന്ന് ഒട്ടിച്ചിരുന്നു. ഇതാണ് സംഘപരിവാരവും സംഘികളും. സംഘികൾ പലപ്പോഴും എന്നെയും വേശ്യയെന്ന് വിളിച്ചിട്ടുണ്ട്..

അവളോ ഞാനോ വേശ്യയാണെങ്കിൽ തന്നെ, സംഘപരിവാരമേ നിങ്ങൾക്കെന്ത്? It’s none of your businesses. ഞങ്ങളുടക്കം ഈ രാജ്യത്തെ ജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് നിങ്ങൾ മറുപടി പറയൂ..