‘എന്റെ സ്ലീവ് ലെസ് കണ്ടപ്പോള്‍ അല്ലെങ്കില്‍ എന്റെ ഒരു മുലയുടെ ഭാഗം കണ്ടപ്പോള്‍ അവര്‍ക്ക് മൂടായെങ്കില്‍ അവരുടെ വീട്ടില്‍ അമ്മയോ പെങ്ങളോ മകളോ ഡ്രസ് മാറുന്നത് കണ്ടാല്‍ എന്ത് തോന്നും’, വീണ്ടും ജോമോള്‍ ജോസഫ്

വീണ്ടും ജോമോള്‍ ജോസഫ്, ഇക്കുറി വീഡിയോയിലൂടെ തന്റെ പ്രശ്‌നങ്ങളും കാഴ്ചകളും വിശദീകരിച്ചിരിക്കുന്നത്. ആദ്യ പോസ്റ്റ് വൈറലാകാന്‍ വേണ്ടിയല്ല ഇട്ടത്. പോസ്റ്റില്‍ പുരുഷന്മാരെ മോശക്കാരായി ചിത്രീകരിച്ചിട്ടില്ല. ആര് തെറിപറഞ്ഞാലും ഞാന്‍ നിര്‍ത്തില്ല. പറയാനുള്ളത് പറയും. സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്യേണ്ട ആവശ്യമില്ല. പുരുഷന്മാര്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ സ്ത്രീകള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് ജോമോള്‍ പറയുന്നു.

ഇഷ്ടമുള്ള വസത്രം താന്‍ ധരിക്കും എത് തന്റെ അവകാശമാണ്. അതില്‍ ആരും കൈ കടത്തേണ്ട ആവശ്യമില്ല. ആരോടും അഭിപ്രായം ചോദിച്ചില്ല, താത്പര്യമുള്ളവര്‍ കണ്ടാല്‍ മതി. നെഗറ്റീവ് കമന്റുകള്‍ ബാധിക്കുന്നില്ല, നിങ്ങള്‍ എത്രത്തോളം തെറി പറയുന്നോ അതാണ് തന്റെ പ്രചോദനം. ആയുഷ്‌കാലം മുഴുവന്‍ തന്റെ ലൈംഗിക അടിമായി കഴിയാം എന്ന് പറഞ്ഞവര്‍ വരെയുണ്ട്. എനിക്കതിന് താത്പര്യമില്ല.

ഒരു സ്ത്രീ സ്ലീവ് ലെസ് ഇട്ടാല്‍ അവളെങ്ങനെ ചീത്തയാവും. എനിക്ക് വില പറഞ്ഞയാളുകളുണ്ട്. എന്റെ സ്ലീവ് ലെസ് കണ്ടപ്പോള്‍ അല്ലെങ്കില്‍ എന്റെ ഒരു മുലയുടെ ഭാഗം കണ്ടപ്പോള്‍ അവര്‍ക്ക് മൂടായെങ്കില്‍ അവരുടെ വീട്ടില്‍ അമ്മ ഡ്രസ് മാറുന്നത് കണ്ടാലോ പെങ്ങള്‍ ഡ്രസ് മാറുന്നത് കണ്ടാലോ മകള്‍ ഡ്രസ് മാറുന്നത് കണ്ടാലോ എന്ത് ചെയ്യും.? അതാണ് ഈ സമൂഹത്തിലുള്ള ലൈംഗിക ദാരിദ്ര്യം. തെറി പറയാന്‍ വരുന്നവ് ഐഡണ്ടിറ്റിയില്ല. അവനൊന്നും നട്ടെല്ലില്ല. തെറിവിളിച്ചവര്‍ക്കെതിരെ നിയമപരമായി നേരിടും. തെറി പറയുന്നവര്‍ക്ക് സ്വന്തം കുടുംബത്തിലെ സ്ത്രീകളുടെ വിഷമം അറിയാത്തവരാണ്.

 

ഫേസ്ബുക്കിൽ ഫ്രണ്ട്സ് ഒൺളിയിൽ നിന്നും പബ്ലിക് വ്യൂവിലേക്ക് മാരിയപ്പോൾ നേരിട്ട ബുദ്ധിമുട്ടുകൾ…

Posted by Jomol Joseph on Saturday, February 9, 2019

Top