തന്റെ വീഡിയോ കൈയ്യിലുണ്ടെന്ന് പറഞ്ഞവര്‍ക്ക് തകര്‍പ്പന്‍ മറുപടി കൊടുത്ത് ജോമോള്‍ ജോസഫ്

രാത്രിയില്‍ സോഷ്യല്‍ മീഡിയകളില്‍ പച്ച തെളിഞ്ഞ് കിടക്കുമ്പോള്‍ പാഞ്ഞടുക്കുന്നവരെ കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ കുറിപ്പിട്ട് വാര്‍ത്തകളില്‍ നിറഞ്ഞ മോഡലാണ് ജോമോള്‍ ജോസഫ്. പലപ്പോഴും സൈബര്‍ ആക്രമണം ജോമോള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പാസ്റ്റുകള്‍ക്കടിയില്‍ തന്റെ വീഡിയോ കിട്ടിയിട്ടുണ്ടെന്ന് കമന്റിട്ടവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ജോമോള്‍.

ജോമോളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

Loading...

എന്റെ വീഡിയോ കയ്യില്‍ കിട്ടിയിട്ടും, അത് എല്ലാവരേയും കാണിക്കാനുള്ള മനസ്സില്ലാത്തത് കഷ്ടമല്ലേ ബ്രോസ്..

ആരൊക്കെയോ കമന്റില്‍ പറഞ്ഞിരുന്നു, ‘എന്റെ വീഡിയോ കിട്ടി”, ”എന്റെ വീഡിയോ കയ്യിലുണ്ട്’ എന്നൊക്കെ.. അവരാരും തന്നെ എനിക്ക് എന്റെ വീഡിയോ കാണാന്‍ അവസരം തരികയോ, എന്റെ വീഡിയോകള്‍ എനിക്ക് അയച്ചുതരാനുള്ള നല്ല മനസ്സ് കാണിക്കുകയോ ചെയ്തില്ല. മൂന്നാ നാലോ പേര്‍ക്ക് മാത്രമാണ് എന്റെ വീഡിയോ കാണാനുള്ള അവസരം ലഭിച്ചതെന്നാണ് കമന്റുകളില്‍ നിന്നും മനസ്സിലാകുന്നത്. അത് ശരിയല്ല, എന്റെ വീഡിയോ എല്ലാവര്‍ക്കും കാണാനുള്ള അവസരം വേണമല്ലോ, അതല്ലേ അതിന്റെ ഒരിത് ??

നിങ്ങളുദ്ദേശിച്ച തരത്തിലുള്ള വീഡിയോ ആണോ, നിങ്ങളുടെ കയ്യിലുള്ള വീഡിയോയാണോ എന്നൊന്നും എനിക്കറിയില്ല, എന്റെ കയ്യിലുള്ള എന്റെ വീഡിയോ എല്ലാവര്‍ക്കും കാണാനായി ഷെയര്‍ ചെയ്യുന്നു.. ??

വീഡിയോ കണ്ട ശേഷം അഭിപ്രായം പറയണേ, അപാകതകള്‍ പരിഹരിച്ച്, ‘വളരെ മിഖച്ച’ വീഡിയോകള്‍ അടുത്ത് തന്നെ വരുന്നതാണ്.. ????

എന്റെ വീഡിയോ കയ്യിൽ കിട്ടിയിട്ടും, അത് എല്ലാവരേയും കാണിക്കാനുള്ള മനസ്സില്ലാത്തത് കഷ്ടമല്ലേ ബ്രോസ്.. ആരൊക്കെയോ കമന്റിൽ പറഞ്ഞിരുന്നു, "എന്റെ വീഡിയോ കിട്ടി”, “എന്റെ വീഡിയോ കയ്യിലുണ്ട്" എന്നൊക്കെ.. അവരാരും തന്നെ എനിക്ക് എന്റെ വീഡിയോ കാണാൻ അവസരം തരികയോ, എന്റെ വീഡിയോകൾ എനിക്ക് അയച്ചുതരാനുള്ള നല്ല മനസ്സ് കാണിക്കുകയോ ചെയ്തില്ല. മൂന്നാ നാലോ പേർക്ക് മാത്രമാണ് എന്റെ വീഡിയോ കാണാനുള്ള അവസരം ലഭിച്ചതെന്നാണ് കമന്റുകളിൽ നിന്നും മനസ്സിലാകുന്നത്. അത് ശരിയല്ല, എന്റെ വീഡിയോ എല്ലാവർക്കും കാണാനുള്ള അവസരം വേണമല്ലോ, അതല്ലേ അതിന്റെ ഒരിത് 😄 നിങ്ങളുദ്ദേശിച്ച തരത്തിലുള്ള വീഡിയോ ആണോ, നിങ്ങളുടെ കയ്യിലുള്ള വീഡിയോയാണോ എന്നൊന്നും എനിക്കറിയില്ല, എന്റെ കയ്യിലുള്ള എന്റെ വീഡിയോ എല്ലാവർക്കും കാണാനായി ഷെയർ ചെയ്യുന്നു.. 😜വീഡിയോ കണ്ട ശേഷം അഭിപ്രായം പറയണേ, അപാകതകൾ പരിഹരിച്ച്, "വളരെ മിഖച്ച" വീഡിയോകൾ അടുത്ത് തന്നെ വരുന്നതാണ്.. 🥰😜

Gepostet von Jomol Joseph am Mittwoch, 11. September 2019