സോഷ്യല്‍ മീഡിയകളില്‍ രാത്രിയില്‍ പച്ച തെളിഞ്ഞ് കിടക്കുന്നത് കണ്ട് പാഞ്ഞടുക്കുന്നവരെ കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് എഴുതി വാര്‍ത്തകളില്‍ നിറഞ്ഞ മോഡലാണ് ജോമോള്‍ ജോസഫ്. ഇപ്പോള്‍ തന്റെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് അവര്‍. ഗര്‍ഭകാലത്തും ലൈംഗിക സുഖം അനുഭവിക്കാമെന്നാണ് ജോമോള്‍ പറയുന്നത്. ഗര്‍ഭകാലത്തും ആസ്വദിക്കൂ ലൈംഗീക സുഖം..എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ദീര്ഖമായ കുറിപ്പില്‍ ഇതിനെ കുറിച്ച് ജോമോള്‍ വ്യക്തമായി പറയുന്നുണ്ട്.
ജോമോള്‍ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ്;
ഗര്‍ഭകാലത്തും ആസ്വദിക്കൂ ലൈംഗീക സുഖം..
ഗര്‍ഭകാലത്ത് ലൈംഗീക ബന്ധത്തില്‍ ഏര്പ്പെടാവോ എന്നത് മിക്ക ആളുകളുടേയും സംശയമാണ്..
ഗര്‍ഭകാലം എന്നത് ഗര്‍ഭിണികള്‍ക്കും അവരുടെ പങ്കാളികള്‍ക്കും നിരവധി ആശങ്കകളുടെ കാലഘട്ടമാണ്. ഗര്‍ഭകാലത്ത് ലൈംഗീകബന്ധം ആകാമോ, അതില്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ (റിസ്ക്) ഉണ്ടാകുമോ, എന്നതൊക്കെ പലരും അവരോട് തന്നെയും മറ്റുള്ളവരോടും ചോദിക്കുന്ന ചോദ്യങ്ങളാണ്. എന്നാല്‍ പലരും ഈ ചോദ്യങ്ങള്‍ അവരെ ചികില്സിക്കുന്ന ഡോക്ടറോട് ചോദിക്കാന്‍ മടിയോ നാണക്കേടോ വിചാരിക്കുകയും ഈ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വിമുഖത കാണിക്കുകയും ചെയ്യുന്നു.
സാധാരണ നിലയില്‍ ഗര്‍ഭകാലത്ത് ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് യാതൊരു വിധ തടസ്സങ്ങളുമില്ല എന്നതാണ് വസ്തുത. അതിനാല്‍ തന്നെ ഇത്തരം ആശങ്കള്കള്ക്ക് ഒരു പരിധിവരെ സ്ഥാനവുമില്ല. കാരണം ലൈംഗീക ബന്ധം എന്നത് ലൈംഗീക പങ്കാളികള്‍ക്കിടയിലെ സാധാരണ സംഗതി മാത്രമാണ്. ലൈംഗീക ബന്ധത്തിനായി ലിംഗം അകത്ത് പ്രവേശിക്കുമ്പോള്‍ ഗര്‍ഭാശയത്തിലുള്ള കുഞ്ഞിന് യാതൊരു ദോഷവും സംഭവിക്കുന്നില്ല, കാരണം അംനിയോട്ടിക് ഫ്ലൂയിഡിനുള്ളില്‍ സുരക്ഷിതമായി ഗര്‍ഭാശയത്തിനുള്ളില്‍ പലതരം മസില് പേശികളാല്‍ സംരക്ഷിക്കപ്പെട്ട നിലയിലാണ് കുഞ്ഞുള്ളത്. കൂടാതെ മ്യൂകസ് പ്ലഗ് ഉപയോഗിച്ച് സെര്വിക്സിനാല് ഗര്‍ഭാശയത്തിലുള്ള കുഞ്ഞിനെ ഇന്ഫക്ഷനില് നിന്നടക്കം നിങ്ങളുടെ ശരീരം സ്വാഭാവികമായി സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. സെര്‍വിക്സിലെ മ്യൂകസ് പ്ലഗ്ഗിനകത്തേക്ക് പെനിട്രേഷന് (ലിംഗം കടത്തല്‍) സാധ്യമല്ലാത്തതിനാലും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാനായി യാതൊരു ഭയവും ആശങ്കയും പ്രകടിപ്പിക്കേണ്ടതില്ല.
ഗര്‍ഭകാലത്തിന്റെ അവസാന നാളുകളില്‍ വരെ ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നതിന് യാതൊരു തടസ്സവും റിസ്കുമില്ല, എന്നാല്‍ ചില പഠനങ്ങളില്‍ അവസാന മാസത്തെ ലൈംഗീകബന്ധം റിസ്കാണ് എന്ന് പറയുന്നു. അതിനു കാരണം, പ്രസവം എന്നത് കോണ്ട്രാകഷന്സ് മൂലമാണ് സംഭവിക്കുന്നത്, ശുക്ലത്തിലെ പോസ്റ്റാഗ്ലാണ്ടിന്സ് പോലുള്ള ഹോര്മോണ്സിന് കോണ്ട്രാക്ഷന്സിനെ ഉത്തേജിപ്പിക്കാന്‍ കഴിവുള്ളതുകൊണ്ട്, കോണ്ട്രാക്ഷന് സംഭവിക്കുകയും, അവസാന നാളുകളിലെ (അവസാന മാസം) ലൈംഗീക ബന്ധം പ്രസവത്തിന് കാരണമാകുകയും ചെയ്യാം എന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.
?? ഗര്‍ഭകാലത്തെ ലൈംഗീകബന്ധത്തില്‍ നിന്നും ഏതൊക്കെ സാഹചര്യത്തില്‍ വിട്ടുനില്‍ക്കണം??
1. അകാല പ്രസവം അതായത് പ്രസവം നേരത്തേയാകാന്‍ (pre-term labour) അതായത് 37 ആഴ്ചകള്‍ക്ക് മുമ്പ് പ്രസവം നടക്കാന്‍ സാധ്യതയുണ്ട് എന്ന് നിങ്ങളുടെ ഡോക്ടര്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നത് കോണ്ട്രാക്ഷന്സ് വര്‍ദ്ധിപ്പിക്കുന്നത് വഴി പ്രസവം നേരത്തെ സംഭവിക്കുകയും അത് മിസ് ക്യാര്യേജിന് വഴിവെക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ലൈംഗീക ബന്ധത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത് നല്ലതാണ്.
2. ഹൈ റിസ്കോ, റിസ്കോ ഉള്ള ഗര്‍ഭകാലമാണ് നിങ്ങളടേതെങ്കിലും ലൈംഗീകബന്ധത്തില്‍ നിന്നും വിട്ടുനില്‍ക്കണം.
3. അസാധാരമായ വയറുവേദനയോ അടിവയറിന് വേദനയോ ഉള്ള വ്യകതിയാണ് നിങ്ങളെങ്കില്‍
4. സെര്‍വിക്കല്‍ പ്രശ്നങ്ങളുള്ള ആളാണ് നിങ്ങളെങ്കില്‍ (സെവിക്കല്‍ പ്രശ്നങ്ങള്‍ അകാല പ്രസവത്തിന് കാരണമായേക്കാം)
5. നിങ്ങള്‍ ഇതിന് മുമ്പ് പ്രീമെച്വേര്ഡ് ബേബിക്ക് ജന്മം നല്കിയ ആളാണ് എങ്കില്‍
6. നിങ്ങളുടെ പ്ലാസന്റെ താഴെയാണ് (low level placenta) എന്ന് ഡോക്ടര്‍ ഡയഗ്നൈസ് ചെയ്തപ്പോള്‍ കണ്ടെത്തിയിട്ടുണ്ട് എങ്കില്‍
7. നിങ്ങളുടെ ഗര്‍ഭാശയ പേശികള്‍ക്ക് തകരാര്‍ സംഭവിക്കുയോ വെള്ളം പൊട്ടിയ ആളോ ആണ് എങ്കില്‍
8. നിങ്ങള്‍ക്ക് വിശദീകരിക്കാനാകാത്ത വജൈനല്‍ ബ്ലീഡിങ്ങോ ഹെവി ഡിസ്ചാര്‍ജ്ജോ ഉള്ള ആളാണ് എങ്കില്‍
9. നിങ്ങളുടെ ഗര്ഭാശയത്തില്ഒന്നിലധികം കുട്ടികളെ (ഇരട്ടകളോ അതില്‍ കടുതലോ) നിങ്ങള്‍ ഗര്‍ഭം ധരിക്കുന്നു എങ്കില്‍
10. നിങ്ങള്‍ക്കോ നിങ്ങളുടെ പങ്കാളിക്കോ ജനനേന്ദ്രിയ ഇന്‍ഫക്ഷനോ രോഗങ്ങളോ ഉള്ള വ്യക്തികളാണ് എങ്കില്‍..
മുകളില്‍ പറഞ്ഞ പത്തു സാഹചര്യങ്ങളിലും ഗര്‍ഭകാല ലൈംഗീക ബന്ധത്തില്‍ നിന്നും നിങ്ങള്‍ വിട്ടുനില്‍ക്കുകയാണ് നല്ലത്, ഇതിനൊക്കെ ഉപരിയായി നിങ്ങളുടെ ഡോക്ടറോട് മടിയോ നാണക്കേടോ വിചാരിക്കാതെ ഉപദേശം സ്വീകരിക്കുക. നിങ്ങള്‍ വെറുതേ കെട്ടിപ്രിടിച്ച് കിടന്നതുകൊണ്ടോ, ഉമ്മവെച്ചതുകൊണ്ടോ അല്ല നിങ്ങള്‍ ഗര്‍ഭിണിയായത് എന്നത് നിങ്ങളെ പരിശോധിക്കുന്ന ഡോക്ടര്‍ക്ക് അറിയാം. അതുകൊണ്ട് യാതൊരു മടിയും കൂടാതെ ഡോക്ടറോട് മനസ്സുതുറക്കൂ, ഗര്‍ഭകാല ലൈംഗീകബന്ധം ആസ്വദിക്കൂ.
നബി – ഗര്‍ഭിണിയുടെ ശരീരം അധികം കുലുങ്ങാതെയും, വയറിന് കനം കൊടുക്കാതെയുമുള്ള പൊസിഷനുകള്‍ പങ്കാളികള്‍ തമ്മില്‍ ചര്‍ച്ചചെയ്ത് കണ്ടെത്തി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് നല്ലത്.
നബി 2 – ഗര്‍ഭകാലത്ത് കൊടുങ്കാറ്റിനേക്കാള്‍ ആസ്വദിക്കാനാകുക മന്ദമാരുതനാണ് എന്നത് മറക്കരുത്, ഇനി ഞാന്‍ പറഞ്ഞില്ല നിങ്ങളൊട്ട് കേട്ടുമില്ല എന്നു പറഞ്ഞ് എന്നെ കുറ്റപ്പെടുത്തണ്ട ??
ഇരുളും വെളിച്ചവും സങ്കലനം നടത്തിയത് Neethu Chandran, ചിത്രം പകര്‍ത്തിയത് Manoop Chandran.. രണ്ടുപേര്‍ക്കും ഉമ്മകള്‍..