social Media Top Stories

‘മുപ്പത് വയസുവരെ പെണ്ണ് കെട്ടിക്കാതെ പിടിച്ച വയ്ക്കും, പ്രണയിക്കാനോ, സ്ത്രീശരീരം കാണാനോ യോഗമില്ല, മലയാളി യുവാക്കള്‍ ലൈംഗികവികാരം കടിച്ചമര്‍ത്തി ജീവിക്കുന്നവര്‍’

രാത്രിയില്‍ പച്ച കത്തി കിടക്കുമ്പോള്‍ ഇരച്ചെത്തുന്നവര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് വൈറലായ യുവതിയാണ് ജോമോള്‍ ജോസഫ്. പിന്തുണയും വിമര്‍ശനവും ഒരുപോലെ ഏറ്റുവാങ്ങിയതാണ് യുവതി. ഇപ്പോള്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി ജോമോള്‍ വീണ്ടും എത്തിയിരിക്കുകയാണ്. മലയാളി യുവാക്കളെ പത്തും മുപ്പതും വയസ്സുവരെ പെണ്ണുകെട്ടിക്കാതെ പിടിച്ച് വെക്കും, അതിനുമുമ്പ് ഒന്ന് സമാധാനമായി പ്രണയിക്കാനോ, ഒരു പെണ്ണുമായി ഡേറ്റിങ്ങിലേര്‍പ്പെടാനോ, ഒരു സ്ത്രീ ശരീരം ഒന്ന് കാണാനോ പോലും യോഗമില്ലാതെ, ലൈംഗീകവികാരം കടിച്ചമര്‍ത്തി ജീവിക്കുകയാണ് മിക്ക മലയാളികളും.- ജോമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജോമോള്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

എന്നെ നിങ്ങള് വീഡിയോകോള്‍ ചെയ്യുന്നത് കുട്ടിയുടുപ്പിട്ടിട്ടാണെന്ന് വെക്കാം, ഞാനൊരു പെണ്ണായതുകൊണ്ടാണ് എന്ന് വിചാരിക്കാം. എന്റെ കെട്ട്യോന്റെ നമ്പറിലേക്ക് പാതിരാക്കും പുലര്‍ച്ചെ രണ്ട്മണിക്കും, മൂന്നുമണിക്കുമൊക്കെ വീഡിയോകോള്‍ ചെയ്യുന്നതെന്തിനാ മക്കളേ?

ന്നിട്ട് മൂപ്പര് കോള്‍ അറ്റന്റ് ചെയ്ത കഴിയുമ്പോള്‍, മൂപ്പരുടെ ഫോണിന്റെ ക്യാമറ കണ്ട്, നിങ്ങള്‍ ക്യാമറ ഓഫ് ചെയ്ത് വെച്ച് നിക്കുക. എന്തോന്നെടേയിത്, ഇമ്മാതിരി ദാരിദ്ര്യമോ? ഉറക്കത്തില്‍ നിന്ന് ചാടിയെഴുന്നേറ്റ് കോളെടുക്കുമ്പോള്‍ വോയ്‌സ് കോളാണോ വീഡിയോ കോളാണോ എന്ന് ആരും നോക്കുകപോലുമില്ലല്ലോ? ഞരമ്പൂസേ, ഇതൊരു മാനസീക രോഗമാണേ, വലിയ ഒരു മാനസീക രോഗം.

ഒരാളെ വീഡിയോ കോള്‍ ചെയ്യുന്നത് അയാളുടെ അനുമതിയോടെ മാത്രമായിരിക്കണം. പാതിരാക്ക് ഉറങ്ങിക്കിടക്കുമ്പോള്‍ നീയൊക്കെ വീഡിയോ കോള്‍ ചെയ്യുന്നത് ഇവിടെ ഞങ്ങളുടെ സുഖവിവരം അറിയാനല്ല എന്നത് മനസ്സിലാക്കാനുള്ള സാമാന്യബോധം ഉള്ളവരും ചോറ് കഴിച്ച് ജീവിക്കുന്നവരും തന്നെയാണ് ഞങ്ങള്‍.

ഞരമ്പുകളേ, എന്റെ ഭര്‍ത്താവ് സോഷ്യല്‍മീഡിയയില്‍ സജീവമായിട്ട് വര്‍ഷങ്ങളായി, സോഷ്യല്‍മീഡിയയില്‍ നിന്നും നിരവധി പെണ്‍സുഹൃത്തുക്കളെ അദ്ദേഹത്തിന് കിട്ടിയിട്ടുമുണ്ട്, അവരുടെ അടുത്തേക്ക് എത്രതവണ പഞ്ചാരയുമായി അദ്ദേഹം ചെന്നു എന്നും, എത്രപേരോട് ഫ്‌ലര്‍ട്ടിങ്ങിനായി ചെന്നു എന്നും, എത്രപേരേ മെസഞ്ചര്‍കോള്‍ ചെയ്ത് ശല്യപ്പെടുത്തി എന്നും, എത്രപേരേ വീഡിയോകോള്‍ ചെയ്തു എന്നും അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയാ പെണ്‍സുഹൃത്തുക്കളായ അവരിവിടെ പറയട്ടെ.

ഒരു സൌകര്യം, സാങ്കേതിക സംവിധാനം കയ്യില്‍ കിട്ടിയാല്‍ മാന്യമായി ഉപയോഗിക്കാനായി പഠിക്കണം. അല്ലാതെ മറ്റുള്ളവരുടെ സ്വൈര്യജീവിതം തകര്‍ത്തും, ഉറക്കം കളഞ്ഞും അവരുടെ സ്വകാര്യതയിലേക്ക് അനുവാദം കൂടാതെ ഇടിച്ച് കയറിയുമല്ല അറുമാദിക്കേണ്ടത്. എന്തോന്നെടേ, ഒരു പെണ്ണിനെ കണ്ടാലോ, ഒരു പെണ്ണിന്റെ ഫേസ്ബുക്ക് പ്രൊഫൈല് കിട്ടിയാലോ ഇത്രമാത്രം ആക്രാന്തം?

മലയാളി യുവാക്കളെ പത്തും മുപ്പതും വയസ്സുവരെ പെണ്ണുകെട്ടിക്കാതെ പിടിച്ച് വെക്കും, അതിനുമുമ്പ് ഒന്ന് സമാധാനമായി പ്രണയിക്കാനോ, ഒരു പെണ്ണുമായി ഡേറ്റിങ്ങിലേര്‍പ്പെടാനോ, ഒരു സ്ത്രീ ശരീരം ഒന്ന് കാണാനോ പോലും യോഗമില്ലാതെ, ലൈംഗീകവികാരം കടിച്ചമര്‍ത്തി ജീവിക്കുകയാണ് മിക്ക മലയാളികളും. ഇവിടെ രണ്ടുപേര്‍ പ്രണയിച്ചാല്‍, അവരൊന്ന് പാര്‍ക്കില്‍ പോയിരുന്നാല്‍, അവരൊരു സിനിമക്ക് പോയാല്‍, അവരൊന്ന് കെട്ടിപ്പിടിച്ച് ബൈക്കില്‍ യാത്രചെയ്താല്‍, അവരൊന്ന് ഉമ്മവെച്ചാല്‍ അവിടൊക്കെ സദാചാരബോധം വില്ലനായി തലപൊക്കുന്നു. എന്നാല്‍ വളരെ ചുരുക്കം ചിലര്‍ ഇതെല്ലാം ആസ്വദിക്കുന്നു.

കെട്ടിയവരില്‍ തന്നെ ബഹുഭൂരിഭാഗവും ഭാര്യയെ പിരിഞ്ഞ് ജോലിക്കായി വിദേശത്തും മറുനാട്ടിലുമൊക്കെ ജീവിക്കുന്നു. ചിലരൊക്കെ പണം കൊടുത്ത് ലൈംഗീകസുഖം ആസ്വദിക്കുന്നു, മറ്റുള്ളവര്‍ കൊടിയ ലൈംഗീക ദാരിദ്ര്യത്തില്‍ ജീവിക്കുന്നു. അവന്റെ ലൈംഗീക ദാരിദ്ര്യത്തിന്റെ ഫ്രസ്‌ട്രേഷന്‍ മുഴുവനും അവന്‍ സോഷ്യല്‍മീഡിയയില്‍ കൊണ്ടുവന്ന് അണ്‍ലോഡ് ചെയ്യുന്നു. ഇത്തരം ആളുകളെ മുഴുവനും ബ്ലോക്ക് ചെയ്യുക എന്നത് പ്രായോഗീകമല്ല. കണ്ടവനൊക്കെ വിളിച്ച് ഉറക്കം കളഞ്ഞിട്ട് അവനെയൊക്കെ ബ്ലോക്ക് ചെയ്താല്‍ പോരേ എന്നൊക്കെ പറയുന്ന ആ നിഷ്‌കളങ്കതയൊണ്ടല്ലോ, അത്ര നിഷ്‌കളങ്കരല്ല സാറുമ്മാരേ ഞങ്ങള്‍..

വിവാഹം കഴിക്കാനായി പോകുന്ന പെണ്ണിന്റെ കന്യകാത്വത്തേക്കുറിച്ച് ആശങ്കയുള്ള പുരൂഷന്‍മാരുടെ ചാരിത്ര ശുദ്ധിപരിശോധനയോ വിര്‍ജിനിറ്റി പരിശോധനയോ നടത്തിയാല്‍ തീരാവുന്നതേയുള്ളൂ, ഇത്തരം ആശങ്കളുടെ അടിസ്ഥാനം. ഞാന്‍ വിര്‍ജിനാണ് എന്ന് ഉറപ്പിച്ച് പറയാന്‍ എത്ര യുവതീ യുവാക്കള്‍ക്ക് ഇന്നും കഴിയും? അല്ലേലും വിര്‍ജിനിറ്റിയൊക്കെ വലിയ കോമഡിയല്ലേ സാറേ??

ലൈഗീകതയും ലൈംഗീക വിദ്യാഭ്യാസവും ഒക്കെ ചെറുപ്പം മുതല്‍ തന്നെ തുറന്ന് സംസാരിക്കാനും, പഠനപദ്ധതിയുടെ ഭാഗമാക്കാനും, ആരോഗ്യപരമായ ലൈംഗീകബന്ധത്തെക്കുറിച്ചും, പങ്കാളിയെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയും, യുവത്വത്തിലേക്ക് കാലെടുത്ത് വെക്കുന്നവരെ പറഞ്ഞ് പഠിപ്പിക്കാനും കാണിക്കുന്ന ഈ ആലസ്യമോ മടിയോ തന്നെയല്ലേ മലയാളിയുടെ ലൈംഗീക ദാരിദ്ര്യത്തിന് കാരണം?

അതിലും വലിയ വിഷയമല്ലേ, നല്ല പെണ്‍സുഹൃത്തുക്കളില്ലാത്തത്?? ആണും പെണ്ണും കൂട്ടുകൂടരുതെന്നും, അകലമിട്ട് നില്‍ക്കണമെന്നും പറഞ്ഞുപഠിപ്പിച്ചതിന്റെ അവശേഷിപ്പ് മാത്രമാണ് ഈ സാമൂഹ്യ വിഷയം എന്നതാണ് എന്റെ അഭിപ്രായം…

നബി : ഇത് പുരുഷന്മാരെ കുറിച്ചല്ല ഞരമ്പന്മാരെ കുറിച്ചാണ് അവരെ പുരുഷ ഗണത്തില്‍ ഞാന്‍ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല…..

Related posts

നല്ലൊരു അപ്പന്‍ സാത്വികയായൊരു സ്ത്രീയില്‍ ജനിപ്പിച്ച് ദൈവഭയത്തില്‍ വളര്‍ത്തിയ മകനെന്ന നിലയില്‍, സത്യാംശത്തോടു ചേര്‍ന്നു നിന്നുകൊണ്ടുള്ള നിലപാടുകള്‍ സ്വീകരിക്കാനും വര്‍ത്തമാനം പറയുവാനുമേ എനിക്കു കഴിയൂ..

ശര്‍ക്കരയില്‍ മാരക വിഷങ്ങള്‍, ജീവന് തന്നെ ഭീഷണി

subeditor10

പള്ളികളുടെ ‌സ്വത്തുക്കൾ സർക്കാരിലേക്ക് വകയിരുത്തണം; സ്വത്ത് തർക്കത്തിൽ ഹൈക്കോടതി പറഞ്ഞത് ഇങ്ങനെ

main desk

ചൈനാ കമ്പിനികളേ കടന്നുവരിക. മേക്കിങ്ങ് ഇന്ത്യയിൽ അണിചേരുക- മോദി

subeditor

മലയാളിയായ എഴുപതുകാരനെ ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ച് പണം തട്ടി; യുവതിയടക്കം രണ്ട് പേരെ പിടികൂടി

മുകേഷിനെതിരെ ഞെട്ടിക്കുന്ന കൂടുതല്‍ ലൈംഗീക ആരോപണങ്ങള്‍…; മീടുവിലൂടെ തുടങ്ങിവെച്ചത് ടെസ്

subeditor5

മിശ്രവിവാഹം തടയാന്‍ ഫേസ്ബുക്കില്‍ ആഹ്വാനം ചെയ്ത് മലയാളി ടെലിവിഷന്‍ അവതാരക; പണിപാളിയതോടെ പോസ്റ്റ് മുക്കി

subeditor5

പപ്പാ എനിക്കൊരു കുഞ്ഞിനേ വേണം..പപ്പയും മോളും തമ്മിലുള്ള രസകരമായ വീഡിയോ കാണാം

subeditor

ഞാന്‍ പറഞ്ഞ വ്യക്തി ദിലീപ് അല്ല ; ഭാമ എല്ലാം വെളിപ്പെടുത്തുന്നു

pravasishabdam online sub editor

എസ് ബിഐ പൂട്ടുന്നു നിക്ഷേപകരും ജീവനക്കാരും ആശങ്കയില്‍

ജേ​ക്ക​ബ് തോ​മ​സിനെ ഐ.​എം.​ജി ഡ​യ​റ​ക്ട​റായി നിയമിച്ചു

subeditor

കക്കയം വനത്തിൽ മാവോയിസ്റ്റുകൾ- തിരച്ചിൽ ശക്തമാക്കി

subeditor