സ്ത്രീ ശാക്തീകരണത്തിനായും, സ്ത്രീ പുരുഷ സമത്വത്തിനായും വാദിക്കുന്ന, സിപിഐഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തന്റെ നിലപാട് ഇതാണ് എങ്കില്‍, വലതുപക്ഷ നിലപാടോ..

സോഷ്യല്‍ മീഡിയയില്‍ രാത്രി പച്ച കത്തി കിടക്കുമ്പോള്‍ പഞ്ഞടുക്കുന്നവര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് ചര്‍ച്ചയായി മാറിയ യുവതിയാണ് ജോമോള്‍ ജോസഫ്. മോഡല്‍ കൂടിയായ ജോമോള്‍ക്ക് പിന്നീട് നേരിടേണ്ടി വന്നത് കടുത്ത സൈബര്‍ ആക്രമണമാണ്. ജോമോളുടെ ശരീരത്തെയും നിറത്തെയും കുറിച്ച് പോലും അസഭ്യ ഭാഷയില്‍ ചീത്ത പറഞ്ഞുകൊണ്ട് പലരും രംഗത്തെത്തി. ജോമോളുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.

ലോക്‌സഭ ഇലക്ഷ്‌ന് മുന്നോടിയായുള്ള ഇടത് പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരെയാണ് ജോമോളുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്ത്രീകള്‍ക്ക് വേണ്ട പരിഗണന കൊടുക്കുന്നില്ലെന്ന് ജോമോള്‍ പറയുന്നു. സ്ത്രീ ശാക്തീകരണത്തിനായും, സ്ത്രീ പുരുഷ സമത്വത്തിനായും വാദിക്കുന്ന, സിപിഐഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തന്റെ നിലപാട് ഇതാണ് എങ്കില്‍, വലതുപക്ഷ നിലപാട് ഇതിലും ഭീകരമായിരിക്കും. 33% അവസരങ്ങള്‍ സ്ത്രീ സംവരണത്തിനായി വരെ വാദിച്ചിരുന്ന സിപിഐഎം എന്ന പാര്‍ട്ടിക്ക് ഇടതുപക്ഷത്തിന്റെ സീറ്റുകള്‍ വീതം വെച്ചപ്പോള്‍ സ്ത്രീ പ്രാതിനിധ്യം എന്നത് ഒരു വിഷയമേ ആയില്ല എന്നു തോന്നുന്നു.- ജോമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Loading...

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

കുറയുന്ന സ്ത്രീ പ്രാതിനിധ്യം..

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ലോക്‌സഭാ ഇലക്ഷനായുള്ള സ്ഥാനാര്‍ത്ഥി പട്ടിക വായിച്ചപ്പോള്‍ തോന്നിയത്, സ്ത്രീ പ്രാതിനിധ്യം ആകെയുള്ള ഇരുപത് സീറ്റില്‍ വെറും രണ്ടു സീറ്റുകളില്‍ കണ്ണൂരില്‍ ശ്രീമതി ടീച്ചറും, പത്തനം തിട്ടയില്‍ വീണജോര്‍ജ്ജും മാത്രമാണ് ഇടതുപക്ഷനിരയില്‍ ആകെയുള്ള സ്ത്രീ പ്രാതിനിധ്യം. അതായത് കേവലം 10 ശതമാനം സീറ്റുകള്‍ മാത്രമാണ് ഇടതുപക്ഷം സ്ത്രീകള്‍ക്കായി നീക്കിവെച്ചിരിക്കുന്നത്.

സ്ത്രീ ശാക്തീകരണത്തിനായും, സ്ത്രീ പുരുഷ സമത്വത്തിനായും വാദിക്കുന്ന, സിപിഐഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തന്റെ നിലപാട് ഇതാണ് എങ്കില്‍, വലതുപക്ഷ നിലപാട് ഇതിലും ഭീകരമായിരിക്കും. 33% അവസരങ്ങള്‍ സ്ത്രീ സംവരണത്തിനായി വരെ വാദിച്ചിരുന്ന സിപിഐഎം എന്ന പാര്‍ട്ടിക്ക് ഇടതുപക്ഷത്തിന്റെ സീറ്റുകള്‍ വീതം വെച്ചപ്പോള്‍ സ്ത്രീ പ്രാതിനിധ്യം എന്നത് ഒരു വിഷയമേ ആയില്ല എന്നു തോന്നുന്നു.

പുരോഗമനാശയം മുന്നോട്ട് വെക്കുന്നു എന്ന് പറയുന്ന സ്ത്രീശാക്തീകരണം പ്രവര്‍ത്തന അജണ്ടയാക്കിയ ഇടതുപക്ഷത്തിന് പോലും സ്ത്രീകളുടേയും, അവര്‍ക്ക് നല്‍കേണ്ട അവസരങ്ങളുടേയും വിഷയം വരുമ്പോള്‍ ഇരട്ടത്താപ്പ് നിലപാട് വരുന്നു എങ്കില്‍, അത് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടിലെ വെള്ളം ചേര്‍ക്കല്‍ മാത്രമായേ കാണാനാകൂ. ഇടതുപക്ഷം പോലും പുരുഷകേന്ദ്രീകൃത സാമൂഹ്യക്രമം തന്നെയാണ് ഇന്നും മുറുകെ പിടിക്കുന്നത് എന്നത് വേദനാജനകം തന്നെയാണ്.

ഇടതുപക്ഷനിരയില്‍ സ്ത്രീകള്‍ ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് നേതൃനിരയിലുള്ള സ്ത്രീകളെ തഴയുകയൊ, മാറ്റിനിര്‍ത്തുകയോ ചെയ്ത് തന്നെയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പട്ടികയില്‍, പുരുഷാധിപത്യം പ്രകടമാക്കിയത്. സിപിഐയുടെ നാല് സീറ്റുകള്‍ മുഴുവനായും പുരുഷന്‍മാര്‍ക്ക് തന്നെ നിലനിര്‍ത്തി, ഒരു സീറ്റുപോലും സ്ത്രീകള്‍ക്കായി മാറ്റിവെക്കാതിരുന്ന ആ സ്ത്രീപക്ഷ നിലപാട് പ്രത്യേക പ്രശംസ തന്നെയാണ് അര്‍ഹിക്കുന്നത്. സിപിഐഎം മാത്രമാണ് ഇടതുപക്ഷ നിരയില്‍ രണ്ട് സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവെക്കാനുള്ള സൗമനസ്യം കാണിച്ചത് എന്നതും കാണാതിരിക്കാനാകില്ല..