വയനാട് എംപി രാഹുൽഗാന്ധിക്ക് ജോമോൾ ജോസഫിന്റെ തുറന്ന കത്ത്

രാത്രിയാകുമ്പോൾ സോഷ്യൽ മീഡിയയിൽ പച്ച തെളിഞ്ഞ് കിടക്കുന്നത് കണ്ട് പാഞ്ഞടുക്കുന്നവർക്കെതിരെ ഫേസ്ബുക്കിൽ കുറിപ്പെഴുതി വാർത്തകളിൽ നിറഞ്ഞ മോഡലാണ് ജോമോൾ ജോസഫ്. ഇപ്പോൾ രാഹുൽ ഗാന്ധിക്കുള്ള ജോമോളുടെ തുറന്ന കത്താണ് വൈറലായിരിക്കുന്നത്.

ജോമോളുടെ കത്തിങ്ങനെ;

Loading...

വയനാട് എംപി രാഹുൽഗാന്ധിക്ക് ഒരു തുറന്ന കത്ത്..

വയനാട് എംപിയുടെ വക അമ്പതിനായിരം കിലോ അരിയും, പായും തലയിണയും, പുതപ്പും ദുരിതം ബാധിച്ച വയനാട്ടിലേക്കും നിലമ്പൂരിലേക്കും എത്തിയതായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

കോൺഗ്രസ്സിന്റെ വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണനാണ് ഈ വിവരം ലോകത്തോട് പറഞ്ഞത്.

1. വയനാട് എംപി രാഹുൽഗാന്ധി ഈ വിവരം സത്യമെന്ന് മാധ്യമങ്ങളിലൂടെ പറഞ്ഞിട്ടുണ്ടോ?

2. കെ.പി.സി.സി പ്രസിഡന്റിന് ഈ വിവരത്തിന്റെ നിജസ്ഥിതിയെ കുറിച്ച് എന്താണ് പറയാനുള്ളത്?

3. വയനാട് എംപിയുടെ വക അമ്പതിനായിരം കിലോ അരിയും മറ്റ് അവശ്യസാധനങ്ങളും ഇന്ത്യയിൽ എവിടെ നിന്നാണ് അദ്ദേഹം കേരളത്തിലേക്ക് അയച്ചത്?

4. വയനാട് എംപി ദുരിതബാധിതർക്കായി അയച്ച അവശ്യസാധനങ്ങൾ, ദുരിതബാധിതർക്കായി ആരാണ് കൈപ്പറ്റിയത്?

5. കേരള സർക്കാരിനോ, വയനാട്ടിലെ റെവന്യൂ ഉദ്യോഗസ്ഥർക്കോ വയനാട് എംപി അയച്ച സാധനങ്ങളെ കുറിച്ച് വല്ല അറിവുമുണ്ടോ?

6. നിലമ്പൂരിലേക്ക് തിരുവനന്തപുരം മേയറുടെ നേതൃത്വത്തിൽ ശേഖരിച്ചയച്ച 20 ടൺ അരിയടങ്ങിയ ലോറിയിൽ നിലമ്പൂരിലെത്തിയ ലോഡ് ആര് പിടിച്ചെടുത്തു, എവിടെ അൺലോഡ് ചെയ്തു, എവിടെ സൂക്ഷിച്ചിരിക്കുന്നു, ആരാണ് ആ ഇരുപത് ടൺ അരിയുടെ കസ്റ്റോഡിയൻ? ഇത് ആര് എവിടെ ആർക്ക് വിതരണം നടത്താൻ പോകുന്നു? സർക്കാരും, പോലീസും അന്വേഷിക്കേണ്ട വിഷയമാണിത്. റിലീഫ് മെറ്റീരിയൽസ് ആരെങ്കിലും ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തിയെങ്കിൽ അവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാനും, നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തി ദുരിതബാധിതർക്ക എത്തിക്കാനും സർക്കാർ തയ്യാറാകണം.

7. നിലമ്പൂർ മുനിസിപ്പൽ ഓഫീസീലേക്ക് തിരുവനന്തപുരം മേയറുടെ നേതൃത്വത്തിൽ ശേഖരിച്ചയച്ച 20 ടൺ അരിയടങ്ങിയ ലോഡ്, നിലമ്പൂർ മുനിസിപ്പൽ ഓഫീസിലിറക്കാതെ, മുനിപ്പൽ ചെയർപേഴ്സന്റെ വീട്ടിൽ ഇറക്കിയെന്നവാർ‌ത്ത സത്യമെങ്കിൽ ഇതിൽപരം വലിയ തട്ടിപ്പ് വേറെന്തുണ്ട്? ദുരിതത്തിൽ പെട്ടവരുടെ അരിവരെ അടിച്ചുമാറ്റുന്നവരെ പിടിച്ച് ജയിലിലടക്കാൻ ഇവിടെ സർക്കാരും പോലീസും ഒന്നുമില്ലേ?

8. കേരളത്തിലെ മനസ്സാക്ഷിയുള്ള ജനങ്ങൾ അവരുടെ സംഭാവനയായി പല കളക്ഷൻ സെന്ററുകളിലും എത്തിച്ച സാധനങ്ങൾ അടിച്ചുമാറ്റി, വയനാട് എംപിയുടെ പേരിൽ വിതരണം നടത്തുകയാണ് കോൺഗ്രസ്സ് ചെയ്യുന്നതെങ്കിൽ, കോൺഗ്രസ്സേ നിങ്ങൾക്ക് നല്ലത് ഇലനക്കിയ പട്ടിയുടെ ചിറി പോയി നക്കുന്നത് തന്നെയാണ്..

9. വയനാട് എംപി ഇത്തരമൊരു ഇടപെടൽ കേരളത്തിനായി നടത്തിയത് വാസ്തവമാണ് എങ്കിൽ അദ്ദേഹത്തിന് അഭിവാദ്യങ്ങൾ. അദ്ദേഹത്തിന്റെ പേരിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണ് എങ്കിൽ അദ്ദേഹം കേരളത്തിലെ കോൺഗ്രസ്സ് പ്രവർത്തകരെ തിരുത്താനും, ഇത്തരമൊരു വ്യാജപ്രചാരണം പിൻവലിച്ച് മാപ്പ് പറയാനും തയ്യാറാകണം.

NB : വയനാട്ടിലെ ദുരിതബാധിതർക്ക് വയനാട് എംപിയുടെ വക അമ്പതിനായിരം കിലോ അരിയും മറ്റ് അവശ്യവസ്തുക്കളും വെറും പ്രഹസനമാകാതിരിക്കട്ടെ.

Kind attention
1. Govt. Of Kerala
2. CMO Kerala
3. Police Chief, Kerala
4. KPCC President

എന്ന്
ജോമോൾ ജോസഫ്