അഞ്ചാറ് ദിവസമൊക്കെ നിര്‍ത്താതെ മഴപെയ്താ പിന്നെ ഇതൊക്കെ സാധാരണമല്ലേ ഗുയ്‌സ; ഗര്‍ഭിണിയായ വിവരം പറഞ്ഞ് ജോമോള്‍ ജോസഫ്

സോഷ്യല്‍ മീഡിയയില്‍ പച്ച കത്തി കിടക്കുമ്പോള്‍ രാാത്രിയില്‍ പാഞ്ഞടുക്കുന്നവര്‍ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് വൈറലായ മോഡലാണ് ജോമോള്‍ജോസഫ്. ഇപ്പോള്‍ രാണ്ടാമത് ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുന്ന കാര്യം പറയുകയാണ് ജോമോള്‍. കഴിഞ്ഞ 14 ആഴ്ചയായി എന്റെ ശരീരത്തിനുള്ളില്‍ ഒരാള്‍ കൂടെയുണ്ട് കൂട്ടിന്. ഇതില്‍പരം സന്തോഷം എന്ത് വേണം? അഞ്ചാറ് ദിവസമൊക്കെ നിര്‍ത്താതെ മഴപെയ്താ പിന്നെ ഇതൊക്കെ സാധാരണമല്ലേ ഗുയ്‌സ്.. ???? കാലാവസ്ഥാ വ്യതിയാനം അത്ര നിസ്സാരകാര്യമല്ല, നമ്മുടെ ഓരോരുത്തരുടെ ജീവിതത്തിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഈ കാലാവസ്ഥാ വ്യതിയാനത്തിന് കഴിയും എന്നതിന് എന്റെ ഈ വയറ് പോരേ തെളിവ്? -ജോമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജോമോളുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;

Loading...

ഞാന്‍ തടിച്ചതല്ല, ഞാന്‍ വീണ്ടും ഗര്‍ഭിണിയായതാണ്, എന്റെ ഗര്‍ഭം ഇങ്ങനെയാണ് ??

കഴിഞ്ഞ 14 ആഴ്ചയായി എന്റെ ശരീരത്തിനുള്ളില്‍ ഒരാള്‍ കൂടെയുണ്ട് കൂട്ടിന്. ഇതില്‍പരം സന്തോഷം എന്ത് വേണം? ഇനി ഇരുപത്തിയാറ് ആഴ്ചകള്‍ കൂടെ ഞാന്‍ ഗര്‍ഭിണിയായി തുടരേണ്ടി വരും. സാധാരണ ഗതിയില്‍ നാല്പത് ആഴ്ചകളാണ് ഒരു സ്ത്രീയുടെ ഗര്‍ഭകാലം. അവസാനമായി മെന്‍സസ് ഉണ്ടായ ഡേറ്റ് മുതലാണ് ആഴ്ചകള്‍ കണക്കുകൂട്ടി തുടങ്ങുക. എന്നാല്‍ മുപ്പത്തിയേഴ് ആഴ്ചകള്‍ കഴിഞ്ഞാല്‍ കുഴപ്പങ്ങള്‍ കൂടാതെതന്നെ പ്രസവം നടക്കാന്‍ സാധ്യതയുണ്ട്. നേരത്തേയുണ്ടാകുന്ന പ്രസവങ്ങളില്‍, കുട്ടികള്‍ക്ക് ബ്ലഡ് ഷുഗര്‍ കുറവായിരിക്കുന്നതിനോ, ബ്രീത്തിങ് പ്രോബ്ലങ്ങള്‍ക്കോ സാധ്യതയുണ്ട്..

പന്ത്രണ്ടാഴ്ച കഴിയുമ്പോഴാണ് ഭ്രൂണം ഗര്‍ഭപാത്രത്തില്‍ പറ്റിപ്പിടിച്ച് സേഫ് ആകുന്നത്. അതൊന്ന് സേഫ് ആയിക്കോട്ടേന്ന് കരുതിയാ, വിശേഷം അറിയിക്കാന്‍ വൈകിയത്.. ??

ഇനിയിപ്പോ ഇടക്കിടക്ക് മൂത്രമൊഴിക്കല്‍ തന്നെയായിരിക്കും പ്രധാനഹോബി. ???? അതിനേക്കാള്‍ വലിയ സന്തോഷം ഈ നാല്പതാഴ്ചക്കാലം പീരിയഡ്‌സില്‍ നിന്നും രക്ഷപ്പെട്ടു എന്നതാണ് ??. പിന്നെ ഭക്ഷണം അത് വല്യ രസമായിരിക്കും, പ്രീ ബ്രേക് ഫാസ്റ്റ്, ബ്രേക് ഫാസ്റ്റ്, ആഫ്റ്റര്‍ ബ്രേക് ഫാസ്റ്റ് ഇങ്ങനെ ബ്രേക് ഫാസ്റ്റില്‍ തന്നെ മാറ്റം തുടങ്ങും. പച്ച മാങ്ങാ തുടങ്ങിയ സാധനങ്ങളോട് വലിയ കൊതിയാണ്. ഫ്രൂട്ട്‌സൊക്കെ മുറപോലെ കഴിക്കണം. ഗര്‍ഭിണിയും മുലയൂട്ടുന്നവളും ആണേ ഞാന്.. ഇനി ഞാനങ്ങ് സുഖിക്കും.. ???? ഏറ്റവും വലിയ വിഷമം, വെള്ളമടിയും ബിയറടിയും ഉപേക്ഷിച്ചു എന്നതാണ്, പക്ഷെ വേറൊരു ഗുണമുണ്ട്, വെള്ളമടിക്കാതെ ഉറങ്ങിയാലും, രാവിലെ എണീക്കുമ്പോ ഹാങ്ഓവറിന് കുറവില്ല എന്നതാണ് ??

ഇനി എന്ത് തെണ്ടിത്തരവും വീട്ടില്‍ കാണിക്കാം, എന്നിട്ട് കെട്ട്യോന്റെ മുഖത്ത് നോക്കി ധൈര്യമായി പറയാം, ‘എന്നെ നോക്കണ്ട ഉണ്ണീ, ഇതിനൊക്കെ കാരണം എന്റെ ഹോര്‍മോണുകളാണ് ‘ എന്ന്. ഇനി എല്ലാ പഴികളും ഹോര്‍മോണുകള്‍ക്ക്.. ഇനി ഞാനങ്ങ് തകര്‍ക്കും???? മീറ്റുകള്‍ ഗ്രഹിക്കുന്നവര്‍, പ്രത്യേകം ഓര്‍ക്കുക, നിങ്ങള്‍ കാണാന്‍ വരുന്നത് ഒരു ഗര്‍ഭിണിയെ ആണ്.. ??സോ കയ്യില്‍ കവറുകളുടെ എണ്ണവും ഫ്രൂട്‌സിന്റെ അളവും കൂടിക്കോട്ടെ.. ??

നബി അഞ്ചാറ് ദിവസമൊക്കെ നിര്‍ത്താതെ മഴപെയ്താ പിന്നെ ഇതൊക്കെ സാധാരണമല്ലേ ഗുയ്‌സ്.. ???? കാലാവസ്ഥാ വ്യതിയാനം അത്ര നിസ്സാരകാര്യമല്ല, നമ്മുടെ ഓരോരുത്തരുടെ ജീവിതത്തിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഈ കാലാവസ്ഥാ വ്യതിയാനത്തിന് കഴിയും എന്നതിന് എന്റെ ഈ വയറ് പോരേ തെളിവ്? ??