പലര്‍ക്കും ഇപ്പോള്‍ തെറ്റിധാരണയാണ്, വിവാഹം കഴിഞ്ഞാലും ഉപ്പും മുളകില്‍ ഉണ്ടാകും ലച്ചു

സോഷ്യല്‍മീഡിയയില്‍ വളരെയധികം ആരാധകരുള്ള താരമാണ് ജൂഹി റുസ്തഗി. ഉപ്പും മുളകും എന്ന ജനപ്രിയ പരമ്ബരയിലെ ലക്ഷ്മി ബാലചന്ദ്രന്‍ തമ്പിയെ അവതരിപ്പിച്ചാണ് താരം മിനി സ്‌ക്രീനില്‍ എത്തുന്നത്.
ഫ്‌ലവേഴ്‌സിന്റെ ഫേസ്ബുക്ക് പേജില്‍ ലൈവില്‍ എത്തിയാണ് ടി ജൂഹി റുസ്താഗി ഇക്കാര്യം വെളിപ്പെടുത്തിയത്. ‘പ്രേക്ഷകര്‍ പലരും വിചാരിച്ചിരിക്കുന്നത് തന്റെ യഥാര്‍ഥ വിവാഹമാണെന്നാണ്. ഇതിനെ കുറിച്ച് സഹതാരങ്ങളോടും ഉപ്പും മുളക് ടീമിനോടും നിരന്തരം അന്വേഷിക്കുന്നുണ്ട്. എന്നാല്‍ തന്റെ വിവാഹമല്ല, ലെച്ചുവിന്റേയാണ് വിവാഹം നടക്കാന്‍ പോകുന്നതെന്നും സോഷ്യല്‍ മീഡിയ വഴി ചില വ്യാജ വാര്‍ത്തകളും കണ്ടതു കൊണ്ടാണ് ഇപ്പോള്‍ ലൈവില്‍ എത്തി കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും’ ലച്ചു പറഞ്ഞു. ലെച്ചു വിവാഹ ശേഷവും ആ കഥാപാത്രവുമായി സീരിയലില്‍ തന്നെ ഉണ്ടാകുമെന്നും ജൂഹി തുറന്നു പറഞ്ഞു.

ആരാധകര്‍ ഏറെയുള്ള ജനപ്രിയ പരമ്ബരയാണ് ഉപ്പും മുളകും. ആയിരം എപ്പിസോഡ് ആകുന്ന ഉപ്പും മുളകി
ലെ പുതിയ വിശേഷം ലക്ഷ്മി ബാലചന്ദ്രന്‍ തമ്ബിയുടെ വിവാഹമാണ്. ലെച്ചു വിവാഹിതയാകുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയമായിക്കഴിഞ്ഞു. എന്നാല്‍ ലെച്ചുവിന്റെ വിവാഹം പണി കൊടുത്തിരിക്കുന്നത് നടി ജൂഹി റുസ്താഗിക്കാണ്. താരമാണ് ലച്ചുവായി എത്തുന്നത്. സീരിയലിലെ ലെച്ചുവിന്റെ വിവാഹമാണെങ്കിലും പലരുടേയും വിചാരം ജൂഹിയുടെ വിവാഹമാണ് നടക്കാന്‍ പോകുന്നതെന്നാണ്. അത്തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമാകമായപ്പോള്‍ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ജൂഹി

Loading...

ചെക്കന്റെ വയറ്റില്‍ തലവച്ചു കിടക്കുന്ന ലച്ചുവിന്റെ വളരെ ദൂരെ നിന്നും എടുത്ത് രംഗങ്ങളാണ് വീഡിയോയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. മാത്രമല്ല ആയിരം കാന്താരിയ്ക്ക് സമനായിട്ടാണ് അവന്റെ രംഗ പ്രവേശമെന്നും വീഡിയോയിലൂടെ സൂചിപ്പിക്കുന്നു. മികച്ച രീതിയിലുള്ള പ്രേക്ഷക പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ കൂടി ലഭിച്ചുകൊണ്ടിരിക്കുന്നത്.

അയ്യോ ഞങ്ങളുടെ ലച്ചുവിനെ കെട്ടിക്കരുതേയെന്നും, കെട്ടിച്ചാല്‍ ഒരു ലോഡ് ശവം ഇവിടെ വീഴുമെന്നും പ്രേക്ഷകര്‍ കമന്റുകളിലൂടെ പ്രതികരിക്കുന്നുണ്ട്. എന്നാല്‍ സേവ് ഡി ഡേറ്റ് വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങളാണോ വീഡിയോയില്‍ ഉള്‍കൊള്ളിച്ചതെന്നും പലരും സംശയം ഉന്നയിക്കുന്നുണ്ട്.

നേരത്തെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി ജൂഹി രംഗത്തെത്തിയിരുന്നു. ആദ്യ പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി പാളീസായി എന്നായിരുന്നു ജൂഹിയുടെ മറുപടി.

‘ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി പാളീസായി.. നാലാമത്തേത് തുടര്‍ന്നു കൊണ്ടു പോകുന്നുണ്ട് ഇനിയത് പാളീസാകുമോ എന്നെനിക്കറിയില്ല’, ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ജൂഹി ഇക്കാര്യം തുറന്നു പറഞ്ഞത്.

ഫോണിലെ അവസാന കോളും മെസേജും ആരുടേതെന്ന ചോദ്യത്തിനും ജൂഹി മറുപടി നല്‍കി. അത് രണ്ടും റോവിന്റേതാണ് എന്നായിരുന്നു ജൂഹി പറഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഡോക്ടറും ആര്‍ട്ടിസ്റ്റുമായ റോവിന്‍ ജോര്‍ജിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ജൂഹി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഇതോടെ റോവിന്‍ ആരാണെന്നറിയാന്‍ ജൂഹിയുടെ ആരാധകര്‍ ആകാംക്ഷ കാണിച്ചിരുന്നു.