‘എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ പുറത്ത് കാണിക്കും, ഒരു പുരുഷന് നെഞ്ചും കാണിച്ച് നടക്കാമെങ്കില്‍ ഒരു സ്ത്രീയ്ക്കും അതാകാം ‘; ജോസഫ് നായിക പറയുന്നു

ജോജു ജോര്‍ജ് നായകനായി എത്തിയ ജോസഫ് മികച്ച അഭിപ്രായം നേടി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ നായികയായി എത്തിയത് മാധുരിയായിരുന്നു. എന്നാല്‍ ചിത്രം ഹിറ്റായതോടെ മാധുരിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും പലകരും വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. ഇത്തരം വിമര്‍ശനങ്ങള്‍ക്കും കുപ്രചരണങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് നടി.

‘എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ പുറത്ത് കാണിക്കും. സാമൂഹിക സമത്വത്തിലും ബോഡി പോസിറ്റീവിറ്റിയിലും ഞാന്‍ വിശ്വസിക്കുന്നു. ഒരു പുരുഷന് നെഞ്ചും കാണിച്ച് നടക്കാമെങ്കില്‍ ഒരു സ്ത്രീക്കും അതാകാം..’- മാധുരി പറയുന്നു. ഞാന്‍ അറിയാതെ സംഭവിച്ച കാര്യമാണിത്. മോഡലിങ് ചെയ്യുന്ന സമയത്ത് എടുത്ത ചില ചിത്രങ്ങള്‍ എന്റെ അനുവാദമില്ലാതെ പ്രചരിപ്പിച്ചു. അതുകണ്ട് എനിക്ക് ആയിരക്കണക്കിന് മോശം മെസേജുകളാണ് വന്നത്. അവ വായിച്ച തളര്‍ന്ന ഗത്യന്തരമില്ലാതെ വന്നപ്പോള്‍ പ്രതികരിക്കുകയായിരുന്നു ഞാന്‍. അത് ഇത്രയും വലിയ പ്രശ്നമാകുമെന്ന് കരുതിയില്ല.

ആ ചിത്രങ്ങളൊന്നും ഞാന്‍ പോസ്റ്റ് ചെയ്തതല്ല. ഞരമ്പുരോഗികളായ ചിലര്‍ പ്രചരിപ്പച്ചതാണ്. എന്റെ പേരുള്ള ഫെയ്ക്ക് പേജുകള്‍ ഉണ്ടാക്കി കൂടുതല്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. എന്റെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ഒരാളുടെ പോര്‍ട്ട്ഫോളിയോക്ക് വേണ്ടി ചെയ്തതാണത്. അത് കണ്ടപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ ആയില്ല. ഞാനും മനുഷ്യനല്ലേ- മാധുരി ചോദിക്കുന്നു.

Top