ധിക്കാരമാണ് ആ നടന്റെ മുഖമുദ്ര, സ്ത്രീലമ്പടന്റെ രൂപമാണ്, സിദ്ദിഖിനെതിരെ രൂക്ഷ വിമർശനം

നടൻ സിദ്ദിഖിനെതിരെ കടുത്ത വിമർശനവുമായി മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ടി.ജെ.എസ് ജോർജ്. ധിക്കാരമാണ് നടന്റെ മുഖ്യമുദ്രയെന്നും സാമാന്യ മര്യാദകൾ പോലും അവഗണിച്ച്‌ നിരന്തരം മുന്നേറുന്ന ഒരു സ്ത്രീലമ്പടന്റെ രൂപമാണ്’ അദ്ദേഹത്തിനുള്ളതെന്നും ടി.ജെ.എസ് ജോർജ്. ഫേസ്ബുക്കിലൂടെ ലഭ്യമായ അദ്ദേഹത്തിന്റെ എല്ലാ ഫോട്ടോയിലും ഞാൻ ഞാൻ’ എന്ന ഗർവ്വാണ്‌ പ്രകടമാകുന്നതെന്നും ധിക്കാരമാണ് നടന്റെ മുഖമുദ്രയെന്നും മാദ്ധ്യമപ്രവർത്തകൻ ആരോപിക്കുന്നു.

മാദ്ധ്യമങ്ങളെ അകാരണമായി വിമർശിക്കുന്ന ആളാണ് സിദ്ദിഖെന്നും ‘ബയോഡാറ്റ എന്ന ചരിത്രസംഹിത തയ്യാറാക്കിയാൽ സിദ്ദിഖ് എന്ന മനുഷ്യന്റെ വ്യക്തിത്വം തെളിഞ്ഞുവരുന്നത് കാണാം’ എന്നും അദ്ദേഹം പറയുന്നു. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ തന്റെ സ്നേഹിതന്റെ വാക്കുകൾ അല്ലാതെ മറ്റൊന്നും വിശ്വസിക്കാൻ താൻ തയാറല്ല എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും ടി.ജെ.എസ് ജോർജ് പറയുന്നു.

Loading...

‘ചെയ്തത് ക്രിമിനൽ കുറ്റമാണെന്ന് സ്‌നേഹിതനെ ബോദ്ധ്യപ്പെടുത്തി നന്മയുടെ വഴിക്ക് തിരിയാൻ തക്ക പൗരബോധം’ അദ്ദേഹത്തിന് ഇല്ലാതെ പോയെന്നും മാദ്ധ്യമപ്രവർത്തകൻ വിമര്ശിക്കുന്നുണ്ട്. ‘തന്റെ ചെയ്തികൾ സ്വാർത്ഥപരമാണെന്ന സത്യം’ അദ്ദേഹം അറിയുന്നില്ലെന്നും അറിഞ്ഞാൽ തന്നെ അങ്ങനെ ഭാവിക്കുന്നില്ലെന്നും ടി.ജെ.എസ് ജോർജ് ലേഖനത്തിലൂടെ അഭിപ്രായപ്പെടുന്നു.