ജോയ് ആലുക്കാസിലേ സ്വർണ്ണം കടത്തിയ ഷാര്‍മിള കീഴടങ്ങി, സ്വര്‍ണം എവിടെയെന്ന് അന്വേഷണം

കൊച്ചി: അങ്കമാലിയിലെ ജോയ് ആലൂക്കാസ് ഷോറൂമില്‍ നിന്നും 7.2 കിലോ ഗ്രാം സ്വര്‍ണം തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന വനിതാ സംരംഭക അങ്കമാലി തുറവൂര്‍ ഭാഗത്ത് താമസിക്കുന്ന കൃഷ്ണാഞ്ജലിയില്‍ രാജീവിന്റെ ഭാര്യ ഷാര്‍മിള കോടതിയില്‍ കീഴടങ്ങി. വാർഷിക കണക്കെടുപ്പ് നടത്തിയപ്പോൾ ആണ്‌ സ്വർണ്ണ ശേഖരത്തിൽ കുറവ്‌ കണ്ടത്. സ്വർണ്ണം മാറ്റിയതി ജീവനക്കാർക്കും പങ്കുണ്ടെന്ന് തളിഞ്ഞിരുന്നു. 400 കിലോയുടെ സ്വർണ്ണമായിരുന്നു കുറവുണ്ടായിരുന്നത്. എന്നാൽ കണക്കുകൾ ഇല്ലാത്ത സ്വർണ്ണം ആയതിനാൽ വെറും 7.2 കിലോയിലേക്ക് ജോയ് ആലുക്കാസ് പരാതി ഒതുക്കുകയായിരുന്നു.അതേസമയം ഷാര്‍മിള കൊണ്ടു പോയ സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഷാര്‍മിളയെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ഇക്കാര്യം വ്യക്തമാകു എന്ന് പൊലീസ് അറിയിച്ചു.

പൊലീസ് അന്വേഷിക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്കാണ് ഷാര്‍മിള (42) അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലെത്തി കീഴടങ്ങിയത്. നേരത്തെ ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചിരുന്നുവെങ്കിലും കോടതി ഇതു പരിഗണിച്ചിരുന്നില്ല. തുടര്‍ന്ന് ഹൈക്കോടതിയിലെ ജാമ്യാപേക്ഷ പിന്‍വലിച്ചാണ് കീഴടങ്ങള്‍.14 ദിവസത്തേക്ക് റിമാന്റ് ചെയ്ത ഷാര്‍മിളയെ കാക്കനാട് ജയിലിലടച്ചു.
ജീവനക്കാരുടെ സഹായത്തോടെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം കടത്തിയതായാണ് പരാതി. രണ്ട് കോടി 35 ലക്ഷം രൂപയുടെ നഷ്ടം വരുമെന്നാണു കണക്ക്. സംഭവവുമായി ബന്ധപ്പെട്ട് ജ്വല്ലറി മാനെജര്‍ ഷൈന്‍ ജോഷി, മാള്‍ മാനെജര്‍, അസിസ്റ്റന്റ് ജ്വല്ലറി മാനെജര്‍ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Loading...

ജീവനക്കാര്‍ ഷാര്‍മിളയ്ക്കാണു സ്വര്‍ണം കൈമാറിയതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. സ്ഥാപനത്തില്‍ യാതൊരുവിധ ക്രെഡിറ്റ് സെയിലും പാടില്ലെന്ന വ്യവസ്ഥ എല്ലാ മാനെജര്‍മാരോടും നിര്‍ദേശിച്ചിട്ടുള്ളതാണ്. ഷോറൂമില്‍ നടന്ന ഹാഫ് ഇയര്‍ലി ഓഡിറ്റിങ്ങിലാണ് സ്വര്‍ണാഭരണങ്ങള്‍ കുറവുള്ളതായി കണ്ടതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. എന്നാല്‍ തങ്ങള്‍ തിരിമറി നടത്തിയിട്ടില്ലെന്നും ജോയ് ആലൂക്കായിലെ പ്രമുഖന്റെ ഇഷ്ടക്കാരിയായ ഷാര്‍മിള ജ്വല്ലറിയില്‍ നിന്നും ഇത്തരത്തില്‍ സ്വര്‍ണം കൊണ്ടു പോവുക പതിവായിരുന്നുവെന്നുമാണ് അറസ്റ്റിലായ ജീവനക്കാര്‍ പറയുന്നത്.