ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യ;കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്നും ചാടി മരിച്ചു

ദുബായ്: പ്രമുഖ മലയാളി വ്യവസായി ജോയ് അറക്കലിന്റെ മരണം ആത്മഹത്യയാണെന്ന്
ദുബായ് പോലീസ്. ബിസിനസ് ബേയിലെഒരു കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്ന് ചാടിയാണ് ജോയ് അറയ്ക്കല്‍ ആത്മഹത്യ ചെയ്തതെന്നാണ് ദുബായ് പോലീസ് പറയുന്നത്. സാമ്പത്തിക പ്രശ്നങ്ങളെത്തുടര്‍ന്ന് ആണ് ആത്മഹത്യയെന്നു ബര്‍ ദുബായ് പോലീസ്.ഈ മാസം 23 നായിരുന്നു അദ്ദേഹം ദുബായ് ബിസിനസ്സ് ബേയിലെ കെട്ടിടത്തില്‍ നിന്നും ചാടിയത്.

മരണത്തില്‍ ദുരൂഹതകളൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. യുഎഇ ആസ്ഥാനമാക്കി ബിസിനസ്സ് നടത്തുന്ന ജോയ് അറയ്ക്കല്‍ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറായി ഇരുപത് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു അദ്ദേഹം. ഭാര്യ സെലിന്‍ മക്കളായ അരുണ്‍, ആഷ്‌ലി എന്നിവര്‍ക്കൊപ്പം ജുമൈറയിലായിരുന്നു താമസം. കേരളത്തിലെ ഏറ്റവും വലിയ വീടുകളിലൊന്നാണ് മാനന്തവാടിയിലെ ജോയിയുടെ ഭവനം. നാട്ടിലും ഗള്‍ഫിലും ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും അദ്ദേഹം ഏര്‍പ്പെട്ടിരുന്നു.

Loading...

അതേസമയം അദ്ദേഹത്തിൻ്റെ മൃതദേഹം പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകുകയാണ്. മൃതദേഹം പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. കൊറോണ പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് ഗൾഫിൽ നിന്ന്
പ്രത്യേക യാത്രാ വിമാനം കേരളത്തിലേക്ക് വരുന്നത് .ഇന്ന് തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാനുള്ള നടപടികളാണ് നടക്കുന്നത്.മൃതദേഹത്തോടൊപ്പം അനുഗമിക്കാൻ ജോയ് അറക്കലിന്റെ ഭാര്യക്കും മക്കൾക്കും അനുമതി ലഭിച്ചിട്ടുണ്ട് .