തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ പറയുന്നത് നടന് മമ്മൂട്ടിക്ക് ഇഷ്ടമല്ലെന്ന് നടനും ,സംവിധായകനുമായ ജോയ് മാത്യു. പിണറായി വിജയനെ ആരെങ്കിലും വിമര്‍ശിക്കുന്നത് മമ്മൂട്ടിക്ക് ഒട്ടുംതന്നെ ഇഷ്ടമില്ല. അതിന്റെ പേരില്‍ പലപ്പോഴും തങ്ങള്‍തമ്മില്‍ പിണങ്ങിയിട്ടുണ്ടെന്നും ജോയ് മാത്യൂ പറയുന്നു.സ്വകാര്യ മാദ്ധ്യത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു ജോയ് മാത്യൂവിന്റെ വിശദീകരണം
അടിസ്ഥാനപരമായി മമ്മൂട്ടി നല്ലൊരു രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ പാര്‍ട്ടിയുടെ ആളുമാണ്. പിണറായിക്ക് വളരെ വേണ്ടപ്പെട്ടയാളാണ് മമ്മൂട്ടി. മൂപ്പര്‍ക്ക് ഇഷ്ടമല്ല പിണറായിയെ എന്തെങ്കിലും പറയുന്നത്.
‘ എന്നാല്‍ ഞാനും അദ്ദേഹവും തമ്മില്‍ അധികവും ഉടക്കാണ് ഉണ്ടായിട്ടുള്ളത്. ഞങ്ങള്‍ തമ്മില്‍ സ്നേഹ സംഭാഷണം വളരെ കുറവാണ്. അദ്ദേഹത്തിന്റെ സെറ്റില്‍ ഞാന്‍ ചെന്നുകഴിഞ്ഞാല്‍ ,എന്നെ കണ്ടാല്‍ തന്നെ പറയും നിങ്ങള്‍ക്കൊന്ന് അടങ്ങിയിരുന്നൂടെ, നിങ്ങള്‍ വെറുതെ ആ സിഎമ്മിനെ അങ്ങനെ പറയേണ്ട കാര്യമുണ്ടോ എന്ന്. അത് എന്റെ ഇഷ്ടമല്ലേ? ഞാന്‍ ഒരു നികുതി ദായകനല്ലേ എന്ന് തിരിച്ചു പറഞ്ഞാല്‍, നിങ്ങള്‍ ഒരു നികുതി ദായകന്, വെറേ ആരുമില്ലല്ലോ , ഇവിടെ എന്നാകും മമ്മൂട്ടിയുടെ മറുചോദ്യം. എന്നിട്ട് തെറ്റിപോയി പിണങ്ങിയിരിക്കും. ‘ ജോയ് മാത്യൂ പറഞ്ഞു.
താന്‍ തിരക്കഥയെഴുതിയ അങ്കിള്‍ എന്ന ചിത്രത്തില്‍ പിണറായിയെ പ്രശംസിക്കുന്ന രംഗം തിരുത്താന്‍ ശ്രമിച്ച തന്നെ മമ്മൂട്ടി തടഞ്ഞുവെന്നും ജോയ് മാത്യു പറയുന്നു