കേരളം പിറന്നത് ചാണ്ടി നികത്തിയ കായലില്‍ നിന്ന്; വിമര്‍ശനവുമായി ജോയ് മാത്യു

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ കേരളപ്പിറവി ദിനത്തില്‍ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. കേരളം പിറന്നത് പരശുരാമന്‍ എറിഞ്ഞ മഴുകൊണ്ടല്ലെന്നും ചാണ്ടി നികത്തിയ കായലില്‍ നിന്നാണെന്നും ജോയ് മാത്യു പറഞ്ഞു.

അത് മനസിലാക്കാന്‍ വൈരുദ്ധ്യാത്മക ഭൗതികവാദം മതിയാകില്ല എന്നതാണു ഈ കേരളപ്പിറവി ദിനത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

Loading...