Kerala Top Stories

‘സാംസ്‌കാരിക നായകന്മാര്‍ നക്കികളാണ്, എന്തും ചെയ്യാന്‍ വാലാട്ടി നടക്കുന്ന നായകള്‍, പിണറായി വിജയന്‍ ഇരട്ടച്ചങ്കാണെന്ന് പറഞ്ഞാലും ഫലത്തില്‍ ഓട്ടച്ചങ്കാണ്’

കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന കാര്‍ട്ടൂണ്‍ പുരസ്‌കാരം വിവാദമായിരിക്കുകയാണ്. സഭയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പുരസ്‌കാരം പുനപരിശോധിക്കണമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ നിര്‍ദേശിച്ചിരുന്നു. ഇതോടെ പലരും പ്രതികരണവുമായി രംഗത്തെത്തി. ഇപ്പോള്‍ ഈ സംഭവത്തില്‍ അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ ജയശങ്കറിന്റെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

സാംസ്‌കാരിക നായകന്മാര്‍ നക്കികളാണ്, പാര്‍ട്ടി ആഫീസുമായി അടുപ്പം പറ്റി കഴിയുന്നവരാണ്. സ്ഥാനമാനങ്ങള്‍ നേടുന്നവരാണ്. നക്കാപ്പിച്ചക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത വാലാട്ടി നടക്കുന്ന നായ്ക്കളാണ്, പിണറായി വിജയന്‍ ഇരട്ടച്ചങ്കാണെന്ന് പറഞ്ഞാലും ഫലത്തില്‍ ഓട്ടച്ചങ്കാണ് കാണുന്നത്.- ജയശങ്കര്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

ജയശങ്കര്‍ പറയുന്നതിങ്ങനെ;

‘സംഘടിത മതങ്ങളുടെ ഗുണ്ടായിസത്തിന് മുമ്പില്‍ പത്രാധിപന്മാരും സാംസ്‌കാരിക നായകന്മാരും രാഷ്ട്രീയ നേതാക്കന്മാരും ഭയപ്പെടുന്നു. ഗംഗേശാനന്ദ സ്വാമികളാണെങ്കിലും ഫ്രാങ്കോ പിതാവാണെങ്കിലും കൊച്ചു കുട്ടികളെ പീഡിപ്പിക്കുന്ന മദ്രസയിലെ ഉസ്താദുമാരാണെങ്കിലും പോലീസുകാര്‍ക്ക് ഭയമാണ്. ഭരണകൂടത്തിനും ഇരട്ടച്ചങ്കനാണെന്ന് പറയുന്ന മുഖ്യമന്ത്രിക്കും ഭയമാണ്. സാംസ്‌കാരിക മന്ത്രി എന്ന് അഭിമാനിക്കുന്ന എ കെ ബാലനും ഭയമാണ്.

കെസി ജോസഫ് സാംസ്‌കാരിക മന്ത്രി ആയിരിക്കുമ്പോഴാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടാകുന്നതെങ്കില്‍ അത് മനസിലാക്കാവുന്നതാണ്. കാരണം കെസി ജോസഫിന് അത്രയും വിവരമേ ഉള്ളു. അദ്ദേഹം നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് അത്രയും ആര്‍ജവമേയുള്ളു. മെത്രാനെ പരിഹസിച്ചാല്‍, ഒരു പടം വരച്ചാല്‍ കോണ്‍ഗ്രസ് ഭയപ്പെടും, കേരള കോണ്‍ഗ്രസ് പോലുള്ള ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇതുണ്ടായത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ്. അപ്പോള്‍ സാംസ്‌കാരിക നായകന്മാര്‍ക്കും ഉത്തരവാദിത്വം ഉണ്ട്. എവിടെ സച്ചിദാനന്തന്‍, എവിടെ കെ എന്‍ പണിക്കര്‍, ഡോ. ദേവിക എവിടെ? പ്രതികരിക്കാന്‍ സാധ്യതയില്ലെങ്കില്‍ പോലും ഇവരൊക്കെ നാളെ പ്രതികരിക്കുമെന്നാണ് വിശ്വാസം. ഇത്തരത്തിലുള്ളവര്‍ ഒക്കെ മാളത്തിലൊളിക്കും. സര്‍ക്കാര്‍ പുനപരിശോധിക്കണം എന്ന് പറയുന്നത് എന്തൊരു തോന്ന്യവാസവും തെമ്മാടിത്തരവുമാണ്?

ലളിതകലാ അക്കാദമിയുടെ ജൂറിയുടെ തീരുമാനത്തെ തിരുത്താന്‍ ബാലന്‍ മന്ത്രിക്ക് എന്താണ് അധികാരം ഉള്ളത്? ഒരു അധികാരവുമില്ല, അത് പറയാന്‍ നേമം പുഷ്പരാജിന്റെ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയായത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. നട്ടെല്ലുള്ള ആളാണെങ്കില്‍ രാജി വെച്ച് പോകും. സാംസ്‌കാരിക നായകന്മാര്‍ എന്ന് പറയുന്നവര്‍ വെറും നക്കികളാണ്. അവരാരും പ്രതികരിക്കില്ല. കെസി ജോസഫാണ് സാംസ്‌കാരിക മന്ത്രി എങ്കില്‍ അവര്‍ പ്രതികരിക്കുമായിരുന്നു. ബാലനായത് കൊണ്ടാണ് ആരും പ്രതികരിക്കാഞ്ഞത്. ഇവരെല്ലാം പാര്‍ട്ടി ആഫീസുമായി അടുപ്പം പറ്റി കഴിയുന്നവരാണ്. സ്ഥാനമാനങ്ങള്‍ നേടുന്നവരാണ്. നക്കാപ്പിച്ചക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത വാലാട്ടി നടക്കുന്ന നായ്ക്കളാണ്. അതുകൊണ്ടാണ് ഇവരാരും പ്രതികരിക്കാത്തത്.

ബാലന് വിവരം ഇല്ല എന്ന് വിചാരിക്കാം എന്നാല്‍ ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജിന് ഇത് ഒരു അപമാനമല്ലേ? ഇത് സാംസ്‌കാരിക കേരളത്തിന് അപമാനമല്ലേ? ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചു എന്ന് ക്രെഡിറ്റായി പറയുന്ന ആള്‍ക്കാരുണ്ട്. ഇവരുടെ വാക്കുകേട്ട് പുനപരിശോധിക്കണം എന്ന് പറയുന്നത് മന്ത്രിയുടെ അറിവില്ലായ്മായാണ്. അദ്ദേഹത്തിന്റെ ജോലി എന്താണെന്ന് അദ്ദേഹത്തിന് അറിയില്ല. അദ്ദേഹത്തിന്റെ സ്ഥാനത്ത് ഒരു കൊഴുക്കട്ടയെ പിടിച്ചിരുത്തിയാലും ഇതൊക്കെ തന്നെയേ പറയൂ. ലളിത കലാ അക്കാദമി, സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ഇതിലൊക്കെ പിടിച്ചുവെച്ചിരിക്കുന്നത് എങ്ങനത്തെ ആള്‍ക്കാരെയാണ്? ആ സ്ഥാനത്ത് കമ്മട്ടിപതലിനെ പിടിച്ചുവെച്ചാലും ഇതൊക്കെ തന്നെയല്ലേ ചെയ്യൂ. എന്തിനാണ് ഇവരൊക്കെ ഈ സ്ഥാനത്തിനിരിക്കുന്നത്, ഇതൊക്കെ പിരിച്ചുവിട്ട് പുലകുടി അടിയന്തിരം നടത്തേണ്ട സമയം പണ്ടേ കഴിഞ്ഞു.

കണ്ണിലെണ്ണ ഒഴിച്ച് മതവികാരം സംരക്ഷിച്ചിട്ടും എന്താണ് കിട്ടിയത്? ഫ്രാങ്കോ എന്ന പുണ്യവാളനെ അറസ്റ്റ് ചെയ്യാന്‍ വൈക്കം ഡിവൈഎസ്പി ഒരു കൈവിലങ്ങുമായി ജലന്തര്‍ വരെ പോയതും അവിടെ ചെന്ന് അരമനയില്‍ പ്രവേശനം ലഭിക്കാതെ ഉറി പോലെ തിരിച്ചുവന്നതും നമുക്ക് മുമ്പിലുണ്ട്. പിന്നീട് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സുഹൃത്തുക്കളായ 5,6 കന്യാസ്ത്രീകള്‍ ഹൈക്കോടതിയുടെ മുമ്പില്‍ ഒരു സത്യാഗ്രഹം സങ്കടിപ്പിച്ചു. ഇവിടെ ജസ്റ്റിസ് കമാല്‍ പാഷ എത്തി രൂക്ഷമായ ഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ശേഷമാണ് ഇത് ഒരു പാളത്തില്‍ കയറിയത്. പിന്നെയും 15 ദിവസം കഴിഞ്ഞിട്ടാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടിരിക്കവെ ഫ്രാങ്കോയെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുന്നത്. വളരെ പെട്ടെന്ന് ജാമ്യവും കിട്ടി. മറ്റ് പലര്‍ക്കും കിട്ടാത്ത ഒരു സൗകര്യം ഫ്രാങ്കോയ്ക്ക് കട്ടി, നീതിപീഠം പോലും അയാള്‍ക്ക് കനിഞ്ഞു.

കത്തോലിക്ക സഭ ആയിക്കോള്ളട്ടെ ഏത് സംഘടനയുമായിക്കൊള്ളട്ടെ, അവരുടെ മുട്ടാപ്പോക്കിന് മുമ്പില്‍ മുട്ട് വിറയ്ക്കുന്ന സര്‍ക്കാരാണ് ഭരിക്കുന്നത്. പിണറായി വിജയന്‍ ഇരട്ടച്ചങ്കാണെന്ന് പറഞ്ഞാലും ഫലത്തില്‍ ഓട്ടച്ചങ്കാണ് കാണുന്നത്. ഉമ്മന്‍ചാണ്ടി ചെയ്താല്‍ മനസിലാകും പക്ഷെ പിണറായി വിജയന്‍ ചെയ്യുമ്പോഴാണ് സംഭവത്തിന്റെ ദയനീയത മനസിലാകുന്നത്.’

Related posts

സിപിഎം തയ്യാറായാല്‍ കേരളത്തിലും സഹകരിക്കാമെന്ന് മുല്ലപ്പള്ളി

pravasishabdam online sub editor

ഓക്‌സിജന്‍ പുറത്ത് വിടുന്ന ഗോക്കള്‍ നമ്മുടെ നാട്ടില്‍ സുലഭമായിരിക്കുമ്പോള്‍ വെറുതെ എന്നോ വലുതായി ഓക്‌സിജന്‍ പുറത്ത് വിടുന്ന മരങ്ങളെ എന്തിന് നമ്മള്‍ ആശ്രയിക്കണം ; ബിന്ദു കൃഷ്ണയുടെ മരം നടല്‍ ഫേസ്ബുക്ക് ലൈവില്‍ വനിതാ നേതാവിന് പറ്റിയ പറ്റ് വൈറലായി

സരിതയുടെ യഥാര്‍ഥ കത്തില്‍ രാഷ്ട്രീയ പ്രമുഖരും പ്രവാസി മലയാളികളും

subeditor

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകയും സംരക്ഷകയുമായിരുന്ന സൈനബയുടെ ഡ്രൈവറാണ് ഹാദിയയ്ക്കു വേണ്ടി ഷെഫിനെ കണ്ടെത്തിയത്

ലോകം വീണ്ടും 2ചേരികളായി തിരിയുന്നു, ചൈനയും, റഷ്യയും അമേരിക്കക്ക് എതിരേ, നാണംകെട്ട് ജപ്പാൻ അണുബോബിട്ട അമേരിക്കക്ക് ഒപ്പം

special correspondent

ഹനുമാന്റെ പ്രശ്‌നങ്ങള്‍ തീരുന്നില്ല; ഹനുമാന്‍ വിഗ്രഹത്തെ സാന്താക്ലോസിന്റെ വസ്ത്രം ധരിപ്പിച്ചു; തണുക്കാതിരിക്കാനെന്ന് പൂജാരി

subeditor5

എയർ ഇന്ത്യ വിമാനത്തിനു വിള്ളൽ; അടിയന്തിര ലാന്റിങ്ങ് നടത്തി.

subeditor

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പൂര്‍ണമായും സൗജന്യമാക്കി: പ്രവാസികാര്യ മന്ത്രാലയം

subeditor

കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നു: സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്

subeditor

വിദേശ വനിതാ കൊല്ലപ്പെട്ട സംഭവത്തില്‍ അധികാരികള്‍ കേസ് മൂടികെട്ടാന്‍ ശ്രമിക്കുന്നതായി കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭര്‍ത്താവ്

ശബരിമല വിധി ഇത്ര തിടുക്കത്തില്‍ പറയാമെങ്കില്‍ അയോധ്യ വിധി എന്തിന് താമസിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

subeditor10

ഇന്ത്യൻ ടീം ചവറ്റുകുട്ടയിലെറിഞ്ഞ സ്വപ്നീൽ പാട്ടീലിനു ജന്മനാട്ടിൽ രാജകീയ വരവേല്പ്പ്.

subeditor