അസംകാരനെ മലയാളി സദാചാര പോലീസ് കൊന്നത് തലയോട്ടിവരെ അടിച്ചു പൊട്ടിച്ച്, ശരീരം മുഴുവൻ മർദ്ദിച്ചു, 36മണിക്കൂർ പട്ടിണിക്കിട്ടു- ഇതോണോ നമ്മൾ പറയുന്ന ഇന്ത്യ…

കോട്ടയം: ഇതാണോ നമ്മൾ പറയുന്ന ഇന്ത്യ? എന്റെ രാജ്യവും എല്ലാ ഇന്ത്യക്കാരും സഹോദരീ സഹോദരന്മാരും എന്ന വീമ്പ് വാക്യം?. വെയിലില്‍ കിടന്ന് മരണമടഞ്ഞ കൈലാസ് ജ്യോതി ബഹ്‌റയോട് ചെയ്ത ക്രൂരതകൾ ഐ.എസ് ഭീകരതയോട് സമാനമാണ്‌. ഐ.എസ് നടത്തുന്ന അതിഭീകരതകൾ മലയാളികളായ സദാചാര പോലീസുകാർ പ്രവർത്തിക്കുകയായിരുന്നു.

കൊല നടത്തിയത് ഐ.എസ് ഭീകരത പോലെ

മലയാളി സദാചാര പോലീസ് വെയിലത്ത് പിടിച്ചുകെട്ടിയിട്ട് കൊന്ന അസം കാരന്റെ പോസ്റ്റ്മോർട്ടം റിപോർട്ട് വന്നു.മലയോട്ടി അടിച്ച് പൊട്ടിച്ചിരുന്നു, ശരീരം മുഴുവൻ വടിക്ക് അടിച്ച് വീർത്ത പാടുകൾ, പുറമേ 12 മറിവുകൾ, ആന്തരിക അവയവങ്ങൾക്ക് പരിക്ക്,എല്ലുകൾ പൊട്ടി ആന്തരിക രക്ത സ്രാവം, തലക്കുള്ളിലേക്ക് മുറിവ്‌ ഉണ്ടായതുമൂലം തലച്ചോറിൽ രക്ഷസ്രാവം, മാത്രമല്ല ഇയാൾ പട്ടിണികിടന്നത് 36 മണിക്കൂർ…വിവിധ ഭാഗങ്ങളില്‍ വടി പോലെയുള്ള ആയുധം ഉപയോഗിച്ച് തല്ലിയതു പോലെയുള്ള ചതവുകളും ഉണ്ട്. ശരീരമാകാനം ചതവുള്ളതിനാൽ തൊലിയുടെ താഴെയുള്ള ചെറിയ രക്തക്കുഴലുകള്‍ക്ക് ചതവ് സംഭവിക്കാനും ഇതുവഴി രക്തസ്രാവമുണ്ടാകാനും കാരണമായി. ഇതോടൊപ്പം തലച്ചോറിലും ചെറിയ രക്തസ്രാവമുണ്ടായി.ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അസം സിംഗ്ബാഗര്‍ ജില്ലയിലെ കണ്ടറ ഗ്രാമവാസിയായ കൈലാസ് ജ്യോതി ബഹ്‌റ(30) യെ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ വഴിയരികില്‍ കണ്ടെത്തിയത്. തീര്‍ത്തും അവശനിലയില്‍ വായില്‍ നിന്ന് നുരയും പതയും ഒഴുകുന്ന നിലയിലായിരുന്നു ഇദ്ദേഹം.

ഒരു ഇന്ത്യക്കാരായതിനാൽ അല്ല ജ്യോതി ബഹ്‌റ എന്ന 30കാരനെ മലയാളികൾ അതിക്രൂരമായി ഐ.എസ് ഭീകര വധം നടത്തിയത്. അദ്ദേഹം അസംകാരനും അന്യ സംസ്ഥാന തൊഴിലാളിയും ആയതിനാലായിരുന്നു. ”നമ്മൾക്ക് ചിലപ്പോൾ അങ്ങിനെയാണ്‌ അന്യ സംസ്ഥാനത്തേ ആളുകൾ ചിലപ്പോൾ ഇന്ത്യക്കാരാല്ല.ദേശീയ ഗാനം പാടുമ്പോഴും, വന്ദേ മാതരം പാടുമ്പോഴും, പതാക കാണുമ്പോഴുമൊക്കെയേ നമുക്ക് ഇന്ത്യ എന്ന വികാരം രോമങ്ങളിൽ എഴുനേറ്റ് വരൂ.” 20ഓളം മലയാളികൾ ചെർന്ന് ഈ ചെറുപ്പക്കാരനിൽ കിരാത ശിക്ഷ നടപ്പിലാക്കുകയും മരണ വാറണ്ട് വിധിക്കുകയും ആയിരുന്നു. ഒരു നാട്ടിലെ ഒരു കുട്ടം ആളുകൾ ചേർന്ന് ഒന്നായി ഒരു തീരുമാനം നടപ്പിലാക്കി. സാക്ഷരതയിൽ വീമ്പു പറയുന്ന മലയാളി ഏത് ശിലായുഗത്തിലാണ്‌ ജീവിക്കുന്നത്?

തൊഴിൽ തേടി, ഭക്ഷണം തേടി കേരളത്തിൽ വന്ന ജ്യോതി ബഹ്‌റ എന്ന ചെറുപ്പക്കാരനേ ഇതു പോലെ വധിക്കാൻ പാടില്ലായിരുന്നു. ചുരുങ്ങിയ പക്ഷം ജീവന്റെ ശകലങ്ങൾ എങ്കിലും ബാക്കി വയ്ച്ച് അയാളെ പോലീസിലേ ആശുപത്രിലോ, നിയമത്തിന്റെ മുന്നിലോ ഏല്പ്പിക്കണമായിരുന്നു. ഈ മലയാളി സദാചാര ബോധത്തേയും നീതീ ബോധത്തേയും കാർക്കിച്ച് തുപ്പുകയാണ്‌ വേണ്ടത്. ഇന്ത്യയിൽ ഇന്ത്യക്കാരൻ ഇല്ലെന്നും മലയാളിയും തമിഴനും, കന്നഡക്കാരനും, അസംകാരനും ഒക്കെയേ ഉള്ളുവെന്ന് വീണ്ടും മലയാളി തന്നെ തെളിയിക്കുകയാണ്‌.

എന്തായിരുന്നു സദാചാര പോലീസ് ജ്യോതി ബഹ്‌റയിൽ ചുമത്തിയ കൊലകുറ്റം?

സമീപത്തേ വീടുകളിൽ കയറി ചെന്നു. ഒരു വീടിന്റെ പുറം ഭാഗത്തേ കക്കൂസിൽ കയറി, അവിടെ നിന്നും ഓടിച്ചു വിട്ടപ്പോൾ അടുത്ത വീട്ടിൽ ചെന്നു. ആളുകളോട് അസം ഭാഷയിൽ എന്തോ പറഞ്ഞ് വീടിന്റെ ഉള്ളിലേക്ക് കയറി, എല്ലാവരും ഓടിച്ചപ്പോൾ ആ യുവാവ്‌ വീണ്ടും വീണ്ടും വീടുകളിലേക്കാണ്‌ ഓടികയറിയത്. അദ്ദേഹം എന്തിനാകും കയറിയത്? ആളുകൾ ഉള്ള വീടുകളിൽനിന്നും എന്ത് മോഷനമാണ്‌ നടത്തുക..മരിക്കുമുമ്പ് 36 മണിക്കൂർ വെള്ളവും ഭക്ഷണവും കിട്ടാതിരുന്ന ജ്യോതി ബഹ്‌റയുടെ അന്നനാളം വിശപ്പിൽ പീടഞ്ഞിരിക്കാം. കണ്ഠങ്ങൾ ദാഹിച്ച് പൊട്ടിയിരിക്കാം..ഭാഷയും, ശീലങ്ങളും ഒന്നും അറിയാത്ത ഒരു നാട്ടിൽ അദ്ദേഹം എത്തിപ്പെട്ടത് മരിക്കുന്നതിന്‌ ഒരു ദിവസം മുമ്പായിരുന്നു. ജ്യോതി ബഹ്‌റ കേരളത്തിലേക്ക് വന്നപ്പോൾ ട്രയിലിൽ വയ്ച്ച് മാനസീക വിഭ്രാന്തി കാട്ടുകയും കോട്ടയത്ത് സ്റ്റേഷനിൽ ഇറങ്ങി സുഹൃത്തുക്കളുമായി വഴി പിരിയുകയുമായിരുന്നു എന്ന് കൂട്ടുകാർ പറയുന്നു.

പ്രതികളുടെ ഭാഗ്യം, കേസ് പ്രഹസനം

ക്രൂരമായും പരസ്യമായും 20ലധികം ആളുകൾ പങ്കെടുത്ത ഈ കൊലപാതകത്തിൽ അറസ്റ്റിലായത് ഒരാൾ മാത്രം. പ്രതികൾ ആരെന്നും അവരുടെ എല്ലാ വിശദാംശങ്ങളും നാട്ടിൽ പരസ്യമാണ്‌. പരസ്യമായ കുറ്റ വിചാരനയും തല്ലികൊലയുമായിരുന്നു. എന്നിട്ടും ജ്യോതി ബഹ്‌റ എന്ന യുവാവിന്റെ മരണത്തിൽ ആർക്കും പരാതിയില്ല, പരിഭവമില്ല.കേസില്‍ ഒരാളെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി ചിറവംമുട്ടം വീരാളശേരില്‍ വര്‍ഗീസ് (70) ആണ് അറസ്റ്റിലായത്. സമീപവാസികളായ മൂന്നുപേരെ പോലീസ് ചോദ്യംചെയ്തുവരുന്നു.അതായത് സംശയിക്കുന്നവർ ആരെല്ലാമെന്നും പോലും തിട്ടപെടുത്തിയിട്ടില്ല. ചത്തത് അസം കാരൻ ആയതിനാലും കൊന്നത് മലയാളികളും നാട്ടുകാരും പേരും വിലാസവും ഒക്കെയുള്ളതിനാലും എപ്പോൾ വേണേലും പിടിക്കാം എന്നായിരിക്കും പോലീസ് നയം. മരണമടഞ്ഞ കൈലാസ് ജ്യോതി ബഹ്‌റക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ല, ഒരു പരാതി നല്കാൻ പോലും ആരും വന്നിട്ടില്ല. കുടുബം പോലും ഈ വിഷയത്തിൽ ഇടപെടാൻ മാത്രം ശക്തിരുള്ളതല്ല. മരണമടഞ്ഞ കൈലാസ് ജ്യോതി ബഹ്‌റയുടെ ആളുകൾക്ക് ഒരു സ്വാധീനവുമില്ല. ഇനി കേസിൽ 20 പ്രതികളേയും കൊലകുറ്റത്തിന്‌ അറസ്റ്റ് ചെയ്താലും അവരെല്ലാം പുഷ്പം പോലെ കേസിൽ നിന്നും ഊരി പോരുകയും ചെയ്യും.

Top