മലയാളി വനിതയ്ക്ക് അന്തർദേശീയ പുരസ്കാരം

എഷ്യൻ രാജ്യങ്ങളിലെ മികച്ച മനുഷ്യവിഭവശേഷി വിഭാഗം മേധാവികൾക്ക് ഏർപ്പെടുത്തിയ ‘ എഷ്യ എച്ച്.ആർ.ഡി ‘ പുരസ്കാരത്തിന് മലയാളി വനിത അർഹയായി.കോഴിക്കോട് തിരുവണ്ണൂർ സ്വദേശിനിയും അന്താരാഷ്ട്ര ബാങ്കിങ് സ്ഥാപനമായ ക്രെഡിറ്റ് സൂയിസിന്റെ .ഡയറക്ടറുമായ ജ്യോതി മേനോനാണ് പുരസ്കാരം .
എച്ച്. ആർ . സമൂഹത്തിനുള്ള സംഭാവന എന്ന വിഭാഗത്തിലാണ് ജ്യോതി മേനോന്റെ പ്രവർത്തനം അംഗീകരിക്കപ്പെട്ടത്.

ഈ വിഭാഗത്തിൽ ഇന്ത്യയിൽ നിന്ന് അവാർഡ് നേടിയ ഏക വ്യക്തിയാണ് ഇവർ .ജീവനക്കാരിലെ വൈവിധ്യങ്ങളായ കഴിവുകൾ കണ്ടെത്തി അവ തൊഴിൽ മേഖലയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന വിധത്തിൽ ഉപയോഗിച്ചെന്നതാണ് ഇവരെ അവാർഡിനർഹയാക്കിയ ഘടകം . ബഹറിൻ രാജകുടുംബാംഗമായ മുൻ മന്ത്രി ഫഹ്മി ബിൻ അലി അൽ ജൗദർ ചെയർമാനായ കമ്മററിയാണ് കഴിഞ്ഞ പതിനാല് വർഷമായി അവാർഡ് നിർണയിക്കുന്നത് .

Loading...

മലേഷ്യ , ഇൻഡൊനീഷ്യ , സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ വിഭാഗം മേധാവികളാണ് മററ് കമ്മറ്റിയംഗങ്ങൾ .മലേഷ്യയിലെ പുത്ര ജയയിൽ നടന്ന ചടങ്ങിൽ ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദി അവാർഡ് സമ്മാനിച്ചു .എയർ ഇന്ത്യ റിട്ട .ജനറൽ മാനേജർ കെ. ആർ . രാമചന്ദ്രന്റെയും വനജയുടേയും മകളാണ് ജ്യോതി മേനോൻ