ചങ്ക് തകർന്നു… മേലാൽ സാമൂഹിക സേവനത്തിനില്ല, മേയറെ ഭീഷണിപ്പെടുത്തിയതിനു അറസ്റ്റിലായ ജൂഡ് ആന്‍റണിയുടെ പ്രതികരണം

കൊച്ചി: താൻ കൊച്ചി മേയർ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തിയിട്ടിൽലെന്ന് സംവിധായകൻ ജൂഡ് ആന്‍റണി. ഫെയ്സ് ബുക്കിലൂടെയാണ് ജൂഡ് സംഭവിച്ചതിനെ കുറിച്ച് വിശദീകരിച്ചത്. കഴിഞ്ഞ ദിവസമാണ് ജൂഡ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് മേയർ പരാതി നൽകിയത്. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് ജൂഡിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. എന്നാൽ താൻ ഭീഷണിപ്പെടുത്തിയിട്ടിൽലെന്നും മന്ത്രിയുടെ പക്കൽ നിന്നും ഷൂട്ടിങ്ങിനുള്ള അനുമതി വാങ്ങിയതിലുള്ള കലിപ്പ് മേയർ തീർക്കുകയായിരുന്നുവെന്നും ജൂഡ് പറയുന്നു.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം
ചങ്ക് തകർന്നാണ് ഞാനീ കുറിപ്പെഴുതുന്നത്. അൽപം നീളം കൂടാന് സാധ്യതയുണ്ട്. എന്‍റെ പേരിൽ എറണാകുളം സെന്ട്രൽ സ്റ്റേഷനിൽ , കൊച്ചിന് മേയർ സൌമിനി ജെയിന് മാഡത്തിനെ ഭീഷണിപ്പെടുത്തിയതിനു കേസ് ഉണ്ടെന്ന വാർത്ത പത്രങ്ങളിൽ വന്നിട്ടുണ്ട്. എല്ലാ കൂട്ടുകാരും ബന്ധുക്കളും വീട്ടുകാരും ആകെ വിഷമത്തിലാണ്. പക്ഷെ ഇത് ഉണ്ടാകാനുള്ള സാഹചർയം പറയണം എന്ന് എനിക്ക് തോന്നുന്നു. എന്നെ സ്നേഹികുന്നവർ അറിയാന് വേണ്ടി മാത്രം.

Loading...

കുറച്ചു മാസങ്ങള്ക്ക് മുന്പ് ഒരു പത്ര വായനയിൽ ധാരാളം ബാല ലൈംഗിക പീഡന വാർത്തകള് കണ്ടപ്പോള്, ബന്ധുക്കളടക്കം കുട്ടികളെ പീഡിപ്പിക്കുന്നു എന്നൊക്കെ വാർത്തകള് കണ്ടപ്പോള് ഒരു കൊച്ചു കുഞ്ഞിന്‍റെ പിതാവ് കൂടിയായ എനിക്ക് കുഞ്ഞുങ്ങള്ക്ക് ഒരു ബോധവൽകരണമാണ് നൽലത് എന്ന് തോന്നി. ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റും ഇത്തരത്തിൽ വീഡിയോ യൂടുബിൽ ഉണ്ട്. ആമിർ ഖാന് സത്യമേവ ജയതേ എന്ന പരിപാടിയിൽ ഇത്തരം അവയർനസ് വീഡിയോ ചെയ്തിട്ടുണ്ട്. എന്ത് കൊണ്ട് അതിന്‍റെ മലയാളം വേർഷന് ചെയ്തു കൂട എന്ന് ഞാന് ചിന്തിച്ചു. നിവിന് പൊളി എന്‍റെ വളരെ അടുത്ത സുഹൃത്തും വഴികാട്ടിയും ആയതു കൊണ്ട് നിവിനോട് തന്നെ ഇത്തരത്തിൽ ഒരു വീഡിയോ ചെയ്താലോ എന്ന് ഞാന് ചോദിച്ചു. അപ്പോള് തന്നെ നമുക്കത് ചെയ്യാം എന്ന് അവന് സമ്മതിക്കുകയും ചെയ്തു. ഇത് സംഭവിക്കുന്നത് നവംബർ മാസത്തിലാണ്. അന്ന് മുതൽ ഇത് എങ്ങനെ പൊതു ജനങ്ങളിലേക്ക് എത്തിക്കാം എന്നായി എന്‍റെ ചിന്ത, കൂടുതൽ കുട്ടികള് ഇത് കാണണം എന്ന ഉദ്ദേശം ഉള്ളതിനാൽ സംസ്ഥാന ബാലവകാശ കമ്മീഷനെ ഞാന് സമീപിച്ച് ഇത്തരം വീഡിയോ ഞങ്ങള് പ്രതിഫലമിൽലാതെ ചെയ്യാം എന്ന് പറഞ്ഞപ്പോള് അവർ വളരെയധികം സന്തോഷത്തോടെ പൂർണ പിന്തുണ പ്രഖ്യാപിച്ചു.

ഞാന് എഴുതിയ തിരക്കഥ രണ്ട് മൂന്നു തവണ ബാലവാകാശ കമ്മീഷന്‍റെ മേൽനോട്ടത്തിൽ തിരുത്തി ഷൂട്ടിനു അനുയോജ്യമാക്കി. മന്ത്രി ശൈലജ ടീച്ചർ ഇതിന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും, എൽലാ സ്കൂളുകളിലും ഈ വീഡിയോ കാണിക്കാന് അവസരം ഒരുക്കാം എന്ന് സമ്മതിക്കുകയും ചെയ്തു. ആയിടക്കാണ് ബോധിനി എന്ന സംഘടന ഇത്തരത്തിൽ ബാലപീഡനങ്ങള്ക്കെതിരെ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഒരേ ദിശയിൽ സഞ്ചരികുന്നവർ ഒന്നിക്കുന്നത് നൽലതെന്ന് തോന്നി ഞാന് അവരെ സമീപിച്ചു. വീഡിയോ ഷൂട്ടിനു ആവശ്യമായ തുക (പ്രതിഫലം ഇൽല) അവർ വഹിച്ചോളം എന്ന് സമ്മതിച്ചു.

തുടർന്ന് ലോക്കേഷന് അന്വേഷിച്ചു തുടങ്ങി. ഒടുവിൽ എറണാകുളം സുഭാഷ് പാർക്ക് അനുയോജ്യമായ ലോക്കേഷന് ആയി തോന്നി. ബോധിനിയിൽ തന്നെ അംഗമായ ശ്രീ ഹൈബി ഈഡന് സാറിനെ വിളിച്ച് പാർക്ക് ഷൂട്ട് ചെയ്യാനുള്ള പെർമിഷന് ശരിയാക്കി തരണം എന്ന് പറഞ്ഞപ്പോള് പൂർണ മനസോടെ അതിന് വേണ്ടി പ്രവർത്തിക്കാന് അദ്ദേഹവും തയ്യാറായി. എന്നാൽ സിനിമ ഷൂട്ടിങ്ങിന് പാർക്ക് തരിൽല എന്ന് സൗമിനി മാം നിലപാടെടുത്തു.

ഒരു മുത്തശ്ശി ഗദ കുറച്ചു വൃദ്ധസദനത്തിലെ അന്തേവാസികളെ സൗജന്യമായി കാണിച്ച ചടങ്ങിൽ വച്ച് കണ്ട പരിചയം വച്ച് ഞാന് സൗമിനി മാമിനെ ഫോണിൽ വിളിച്ച് ഈ വീഡിയോയുടെ ഉദ്ദേശവും പ്രതിഫലമിൽലാതെ നിവിന് അഭിനയിക്കുന്ന കാർയവും പറഞ്ഞു. എന്നിട്ടും സമ്മതിക്കാതെ നിങ്ങള് പോയി സർക്കാരിൽ നിന്നും ഒർഡർ കൊണ്ട് വന്നാൽ തരാം എന്ന് പറഞ്ഞു. അത് പ്രകാരം ഞാന് ശൈലജ ടീച്ചറോട് അപേക്ഷികുകയും ടീച്ചർ ഇതൊരു പ്രത്യേക കേസ് ആയി കണ്ടു അനുമതി കൊടുക്കണം എന്ന് സർക്കാറിൽ നിന്നും ഒരു ശുപാർശ മേയർക്ക് അയക്കുകയും ചെയ്തു. വളരെ തിരക്കുള്ള നിവിന് ഏപ്രിൽ 5 നമുക്ക് ഷൂട്ട് ചെയ്യാം എന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ ഞാന് ഞായറാഴ്ച മേയരുമായി ഫോണിൽ സംസാരിച്ചു കാണാന് ഒരു അവസരം തരണം എന്ന് പറഞ്ഞപ്പോള് തിങ്കളാഴ്ച രാവിലെ പത്തര മണിക്ക് ഓഫീസിൽ വാരാന് പറഞ്ഞു. അത് പ്രകാരം ഞാന് ചെന്നപ്പോള്, പാർക്ക് തന്‍റെ അധികാര പരിധിയിൽ ആണെന്നും മന്ത്രിയെ കൊണ്ട് അത് കൊടുക്കാന് പറയിപ്പിച്ചത് തന്നെ അപമാനിച്ച പോലെയാണെന്നും പറഞ്ഞു. അത്തരത്തിൽ ഒരു വിഷമം ഉണ്ടായെങ്കിൽ ഞാന് ക്ഷമ ചോദിക്കുന്നു എന്ന് ഞാന് പറയുകയം ചെയ്തു.

ഈ വീഡിയോയുടെ സദുദേശം പരിഗണിച്ചു നമുക്ക് ഒന്ന് ചേർന്ന് ഇത് ചെയ്യാം എന്ന് ഞാന് പറഞ്ഞു. എന്നാൽ വീണ്ടും വീണ്ടും ഇത് നൽകാന് സാധിക്കിൽല എന്ന് പറഞ്ഞപ്പോള് , കഴിഞ്ഞ ആറു മാസത്തോളം ഇതിന് വേണ്ടി കഷ്ടപെട്ട എനിക്ക് അത്യധികം സങ്കടം തോന്നി. നിങ്ങള് എത്ര മോശം കാർയങ്ങള്ക്ക് ചിലപ്പോള് കണ്ണടക്കുന്നുണ്ടാകും, ഈ നൽല കാർയത്തിനു ഹെൽപ് ചെയ്യാത്തത് മോശമായിപോയി , ഞാന് ഇതിനെതിരെ പ്രതികരിക്കും എന്നും പറഞ്ഞു ഞാന് അവിടെ നിന്നും ഇറങ്ങി പോന്നു. മറ്റൊരു പാർക്ക് കൊച്ചിന് പോർട്ട് ട്രസ്റ്റ് പാർക്ക് കണ്ടെത്തി ഷൂട്ട് ചെയ്യാന് തീരുമാനിച്ചു. ഇന്നലെ അതിന്‍റെ ഷൂട്ടിംഗ് കഴിയുകയും ചെയ്തു.

എന്നാൽ അന്ന് തന്നെ എന്‍റെ പേരിൽ കേസ് ഉണ്ടെന്നറിഞ്ഞ് അത് കോമ്പ്രമൈസ് ചെയ്യാന് ഞാന് പിറ്റേന്ന് തന്നെ സൗമിനി മാഡത്തിന്‍റെ ഓഫീസിൽ പോയി എന്‍റെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റ് പറ്റിയെങ്കിൽ ക്ഷമ ചോദിക്കുകയും ചെയ്തു, എന്നാൽ പത്രസമ്മേളനം വിളിച്ചു മാപ്പ് പറയണം എന്നാണ് മാം ആവശ്യപ്പെട്ടത്. പിറ്റേന്ന് ഷൂട്ട് ഉള്ളതിനാൽ അതിന് ശേഷം ആലോചിച്ചു ചെയ്യാം എന്ന് പറഞ്ഞാണ് ഞാന് അവിടെ നിന്നും പോന്നത്. പിന്നീടാണ് വാർത്തകള് പുറത്ത് വന്നത്. ലോകം മുഴുവന് ഇതിന്‍റെ സത്യാവസ്ഥ അറിയണം. ഇത്തരത്തിൽ ഒരു നൽല കാർയത്തിന് ഇറങ്ങി പുറപ്പെട്ട് ഒരു കേസിൽ പ്രതിയാകേണ്ടി വന്നതിൽ അത്യധികം സങ്കടമുണ്ട്. പത്രത്തിലെ വാർത്തകള് കണ്ടു, ഒരു മരണ വീട് പോലെ എന്‍റെ വീട് ആക്കിയതിലും എന്നെ സ്നേഹിക്കുന്നവരെ ഇത്തരം വാർത്തകള് വിഷമിപ്പിച്ചതിലും ഞാന് മാപ്പ് ചോദിക്കുന്നു. ഇനി മേലാൽ സാമൂഹ്യ സേവനത്തിനു ഇറങ്ങില്ല എന്ന് സങ്കടത്തോടെ പറഞ്ഞു കൊണ്ട് നിർത്തുന്നു.
(എന്നെ സഹായിക്കാന് വന്ന എൽലാവരോടും നന്ദി പറയുന്നു. നിങ്ങളുടെ പേരുകള് ഇതിൽ വലിച്ചിഴച്ചതിൽ ക്ഷമ ചോദിക്കുന്നു)