പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞ് ഉപ്പും മുളകിലെ ലെച്ചു

മിനിസ്ക്രീനിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി ജൂഹി റസ്തഗി. ലച്ചുവായി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്ന താരം ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ചാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ആദ്യ പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി പാളീസായി എന്നായിരുന്നു ജൂഹിയുടെ മറുപടി.

‘ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി പാളീസായി.. നാലാമത്തേത് തുടര്‍ന്നു കൊണ്ടു പോകുന്നുണ്ട് ഇനിയത് പാളീസാകുമോ എന്നെനിക്കറിയില്ല’, ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ജൂഹി ഇക്കാര്യം തുറന്നു പറഞ്ഞത്.

Loading...

ഫോണിലെ അവസാന കോളും മെസേജും ആരുടേതെന്ന ചോദ്യത്തിനും ജൂഹി മറുപടി നൽകി. അത് രണ്ടും റോവിന്റേതാണ് എന്നായിരുന്നു ജൂഹി പറഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഡോക്ടറും ആർട്ടിസ്റ്റുമായ റോവിന്‍ ജോര്‍ജിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ജൂഹി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഇതോടെ റോവിന്‍ ആരാണെന്നറിയാൻ ജൂഹിയുടെ ആരാധകർ ആകാംക്ഷ കാണിച്ചിരുന്നു.