പ്രണയം എങ്ങനെ തുടങ്ങി, വിവാഹം ഉടന്‍ ഉണ്ടാകുമോ? എല്ലം തുറന്ന് പറഞ്ഞ് ജൂഹി റുസ്തഗി

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജൂഹി റുസ്്തഗി. ഉപ്പും മുളകും എന്ന സീരിയലിലെ ലെച്ചു എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനസില്‍ കയറികൂടുകയായിരുന്നു ജൂഹി. പിന്നീട് ലെച്ചുവിന്റെ വിവാഹവും മറ്റും ഉപ്പും മുളകില്‍ ഗംഭീരമായി നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ജൂഹി ഉപ്പും മുളകില്‍ നിന്നും മാറി നില്‍ക്കുകയാണ് ഇപ്പോള്‍. ഇതിനിടെ ജൂഹിയുടെയും കാമുകന്‍ രോവിന്റെയും ചിത്രങ്ങളും ഇരുവരും വിവാഹിതര്‍ ആകാന്‍ പോകുന്നു എന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഒരു സ്വകാര്യ ചാനല്‍ പരിപാടിയില്‍ തന്റെ മനസ് തുറന്നിരിക്കുകയാണ് ജൂഹി.

‘വിവാഹതീയതി, കല്യാണക്കുറി ഇതെല്ലാം പ്രചരിച്ചിരുന്നു. മറ്റൊരാളുടെ ജീവിതം വച്ച് അവരുടെ പ്രശസ്തിക്കു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. സത്യം പറഞ്ഞാല്‍ ഒരുമിച്ചുള്ള ആദ്യ ചിത്രങ്ങളൊക്കെ പുറത്തുവരുമ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമായിരുന്നു. സമൂഹമാധ്യമങ്ങള്‍ ഞങ്ങളെ കല്യാണം കഴിപ്പിച്ചു. എന്നാല്‍ പിന്നെ അങ്ങനെയാകട്ടെ എന്ന് ഞങ്ങളും തീരുമാനിച്ചു. ഒരുതരത്തില്‍ ഈ തീരുമാനത്തിന് പിന്നില്‍ ഇത്തരം വ്യാജവാര്‍ത്തകളാണെന്നും പറയാം.’- ജൂഹി പറഞ്ഞു.

Loading...

ജൂഹിയും രോവിന്‍ ജോര്‍ജും വിവാഹിതരായി എന്ന് പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി നടന്നിരുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇവരുടെ കല്യാണക്കുറിയും വിവാഹ തീയതിയും വരെ സമൂഹമാധ്യമങ്ങില്‍ പ്രചരിച്ചു. എന്നാല്‍ ചാനല്‍ പരിപാടിത്ത് ഇടെ ഇവര്‍ ഇത്തരം പ്രചാരണങ്ങളെ തള്ളിക്കളഞ്ഞു. ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയി ഇരിക്കുമ്പോള്‍ തന്നെ പ്രണയത്തിലാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. പ്രണയം ആരംഭിക്കാന്‍ ഇതും ഒരു കാരണമായി. ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ പരസ്പരം അയച്ചുകൊടുക്കുകയും ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്യുമായിരുന്നുവെന്നും ജൂഹി പറഞ്ഞു. വിവാഹത്തിന് ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നും പഠനം ഉള്‍പ്പടെ പല കാര്യങ്ങളും പൂര്‍ത്തിയാക്കാനുണ്ടെന്നും ഷോയിലൂടെ ജൂഹി വ്യക്തമാക്കി.

അതേസമയം ഉപ്പും മുളകും വിട്ടു… ഇനി പഠിത്തത്തിലേക്ക്. പ്ലസ്ടു കഴിഞ്ഞ് ഫാഷന്‍ ഡിസൈനിങ്ങിന് ചേര്‍ന്നതായിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്കു കാരണം പഠിത്തം പാതിവഴിയിലായി. പഠിത്തത്തില്‍ ശ്രദ്ധിക്കാതെ സീരിയലില്‍ അഭിനയിക്കുന്നത് അച്ഛന്റെ വീട്ടുകാര്‍ക്ക് അത്ര താത്പര്യമുണ്ടായിരുന്നില്ല. ഉപ്പും മുളകില്‍ ലച്ചുവിന്റെ വിവാഹം അങ്ങനെ നടത്തിയതും അവര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അവരുടെ സമ്മര്‍ദം കൂടിയപ്പോള്‍ നിര്‍ത്തി. ആ വിവാഹം റിയലാണെന്ന് നാട്ടുകാരും വിശ്വസിച്ചിരുന്നു. പുറത്ത് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. സോഷ്യല്‍ മീഡിയയും അത് ആഘോഷമാക്കി. പിന്നെ, എന്റെ വിവാഹം വരുമ്പോള്‍ നിര്‍ത്തുമെന്ന് അണിയറക്കാരോട് നേരത്തേ പറഞ്ഞിരുന്നതുമാണ്’ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്.

ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് ലച്ചുവിന്റെ വിവാഹം ചാനലില്‍ സംപ്രേക്ഷണം ചെയ്തത്. കുടുംബത്തിലെ ആദ്യത്തെ വിവാഹം ആര്‍ഭാടപൂര്‍വ്വമായിട്ട് തന്നെയാണ് ബാലു നടത്തിയത്. ഒപ്പം എല്ലാത്തിനും പിന്തുണയുമായി നീലുവും മക്കളും കുടുംബക്കാരും ഉണ്ടായിരുന്നു. നേവി ഓഫീസറായ സിദ്ധാര്‍ത്ഥിനെയാണ് ലച്ചു വിവാഹം ചെയ്തത്. വിവാഹ ശേഷവും പഠനം തുടരുന്നതിനായി ലച്ചുവിന് സ്വന്തം വീട്ടില്‍ നില്‍ക്കാനുള്ള അനുവാദം സിദ്ധാര്‍ത്ഥും കുടുംബവും നല്‍കിയിട്ടുണ്ട്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെയായി ലച്ചുവിന്റെ വിവാഹം ഗംഭീരമായി ആഘോഷിച്ചിരുന്നു. മകളെ കൈപിടിച്ചുകൊടുക്കുമ്ബോഴും വരന്റെ വീട്ടിലേക്കായി പോവുന്നതിനിടയിലും ബാലു വികാരഭരിതനായിരുന്നു.ഇതായിരുന്നു പ്രേക്ഷകരെയും കരയിച്ച രംഗം അതേസമയം വിവാഹം ഷൂട്ട് ചെയ്യുമ്പാേള്‍ താന്‍ ശരിക്കും കരഞ്ഞുപോയെന്നും ഗ്ലിസറിനൊന്നും ആവശ്യം വന്നില്ലെന്നും ബിജു സോപാനം പറയുന്നു.