ആ വിവാഹത്തിന് ശേഷം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടായി; തുറന്ന് പറഞ്ഞ് ജൂഹി

ഉപ്പും മുളകിലെ പ്രിയ താരമായിരുന്നു ലച്ചു എന്ന കഥാപാത്രം. ജൂഹി റുസ്തഹി ആയിരുന്നു കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് ലച്ചുവിന്റെ വിവാഹവും സീരിയല്‍ സെറ്റില്‍ വളരെ ആര്‍ഭാടമാക്കി നടത്തി. യഥാര്‍ത്ഥ വിവാഹം പോലെ ആയിരുന്നു ലച്ചുവിന്റെ വിവാഹം. ജനിച്ചത് രാജസ്ഥാനിലാണെങ്കിലും ജൂഹിക്ക് മലയാളം മാതൃഭാഷ തന്നെയാണ്. ഇപ്പോഴിതാ വിവാഹത്തിനുള്ള ഒരുക്കത്തിലാണ് ജൂഹി റുസ്തഗി. ഒപ്പം ഉപ്പും മുളകിലേക്കും ഇനിയില്ലെന്ന തീരുമാനവും എടുത്തു കഴിഞ്ഞു.

‘ഉപ്പും മുളകും വിട്ടു… ഇനി പഠിത്തത്തിലേക്ക്. പ്ലസ്ടു കഴിഞ്ഞ് ഫാഷന്‍ ഡിസൈനിങ്ങിന് ചേര്‍ന്നതായിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്കു കാരണം പഠിത്തം പാതിവഴിയിലായി. പഠിത്തത്തില്‍ ശ്രദ്ധിക്കാതെ സീരിയലില്‍ അഭിനയിക്കുന്നത് അച്ഛന്റെ വീട്ടുകാര്‍ക്ക് അത്ര താത്പര്യമുണ്ടായിരുന്നില്ല. ഉപ്പും മുളകില്‍ ലച്ചുവിന്റെ വിവാഹം അങ്ങനെ നടത്തിയതും അവര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അവരുടെ സമ്മര്‍ദം കൂടിയപ്പോള്‍ നിര്‍ത്തി. ആ വിവാഹം റിയലാണെന്ന് നാട്ടുകാരും വിശ്വസിച്ചിരുന്നു. പുറത്ത് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. സോഷ്യല്‍ മീഡിയയും അത് ആഘോഷമാക്കി. പിന്നെ, എന്റെ വിവാഹം വരുമ്പോള്‍ നിര്‍ത്തുമെന്ന് അണിയറക്കാരോട് നേരത്തേ പറഞ്ഞിരുന്നതുമാണ്’ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്.

Loading...

ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് ലച്ചുവിന്റെ വിവാഹം ചാനലില്‍ സംപ്രേക്ഷണം ചെയ്തത്. കുടുംബത്തിലെ ആദ്യത്തെ വിവാഹം ആര്‍ഭാടപൂര്‍വ്വമായിട്ട് തന്നെയാണ് ബാലു നടത്തിയത്. ഒപ്പം എല്ലാത്തിനും പിന്തുണയുമായി നീലുവും മക്കളും കുടുംബക്കാരും ഉണ്ടായിരുന്നു

നേവി ഓഫീസറായ സിദ്ധാര്‍ത്ഥിനെയാണ് ലച്ചു വിവാഹം ചെയ്തത്. വിവാഹ ശേഷവും പഠനം തുടരുന്നതിനായി ലച്ചുവിന് സ്വന്തം വീട്ടില്‍ നില്‍ക്കാനുള്ള അനുവാദം സിദ്ധാര്‍ത്ഥും കുടുംബവും നല്‍കിയിട്ടുണ്ട്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെയായി ലച്ചുവിന്റെ വിവാഹം ഗംഭീരമായി ആഘോഷിച്ചിരുന്നു. മകളെ കൈപിടിച്ചുകൊടുക്കുമ്‌ബോഴും വരന്റെ വീട്ടിലേക്കായി പോവുന്നതിനിടയിലും ബാലു വികാരഭരിതനായിരുന്നു.ഇതായിരുന്നു പ്രേക്ഷകരെയും കരയിച്ച രംഗം അതേസമയം വിവാഹം ഷൂട്ട് ചെയ്യുമ്പാേള്‍ താന്‍ ശരിക്കും കരഞ്ഞുപോയെന്നും ഗ്ലിസറിനൊന്നും ആവശ്യം വന്നില്ലെന്നും ബിജു സോപാനം പറയുന്നു.

യഥാര്‍ത്ഥ സംഭങ്ങള്‍ സ്‌ക്രീനില്‍ കൊണ്ടുവരാന്‍ ഉപ്പും മുളകിനും കഴിഞ്ഞു ലച്ചുവിനെ മാറ്റിനിര്‍ത്തിയുള്ള സംസാരംഒരു കുടുംബത്തില്‍ സംഭവിക്കുന്ന സാധാരണ സംഭവങ്ങളുമായാണ് ഉപ്പും മുളകും മുന്നേറുന്നത്. സ്വന്തം ഉത്തരവാദിത്തത്തെക്കുറിച്ച് ടെന്‍ഷനാ വുമ്‌ബോഴും കളിയും ചിരിയുമായി നടക്കുന്ന ബാലു പലപ്പോഴും നീലു വിനെ അത്ഭുതപ്പെടുത്താരുണ്ട്. ലച്ചുവിനായി സ്വര്‍ണ്ണമെടുക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ചെക്ക് നല്‍കിയത് അത്തര മൊരു സംഭവമായിരുന്നു. വിവാഹം കഴിഞ്ഞ് വരനൊപ്പം ഇറങ്ങുന്നതിന് മുന്‍പ് ലച്ചുവിനെ മാറ്റി നിര്‍ത്തിയുള്ള ബാലുവിന്റെ സംസാരം പ്രേക്ഷകരുടെ കണ്ണുകളെ ഈറ നണിയിച്ചിരുന്നു. അച്ഛന്റെ വാക്കുകള്‍ കേട്ട് ലച്ചുവും കരയുന്നുണ്ടായിരുന്നു. സംസാരത്തിനിടയില്‍ ബാലുവും വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു. അച്ഛന്റെയും മകളുടെയും നൊമ്പരങ്ങള്‍ പ്രേക്ഷകരെയും കണ്ണീരിലാക്കി വിവാഹത്തിന് ശേഷമുള്ള ബാലുവിന്റെയും കുടുംബ ത്തിന്റെയും വിശേഷങ്ങള്‍ അറിയാനുള്ള തിടുക്ക ത്തിലാണ് പ്രേക്ഷകരും.