ഫേസ്ബുക്കിലടക്കം അശ്ലീല വീഡിയോകളും ചിത്രങ്ങളും; ഉപ്പും മുളകും താരം ജൂഹി രസ്‌തോഗി പരാതി നല്‍കി

ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലെ താരം ജൂഹി രസ്‌തോഗി പ്രേക്ഷകരുടെ ജനപ്രിയ താരമാണ്. ലച്ചുവെന്ന കഥാപാത്രം ചെയ്ത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകമനസ്സില്‍ ഇടംനേടിയ താരം. തന്റെ പേരില്‍ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം. ഇതുമായി ബന്ധപ്പെട്ട് താരം ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

മനഃപൂർവം അപകീർത്തിപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് ഇവ പ്രചരിപ്പിക്കുന്നതെന്ന് ജൂഹി പരാതിപ്പെടുന്നു. പല ഭാഗങ്ങളിൽ നിന്നായി പരിചയക്കാർ വിളിച്ച് പറയുകയും സ്ക്രീൻഷോട്ട് അയച്ചു കൊടുക്കയും ചെയ്തപ്പോഴാണ് താൻ വിവരം അറിഞ്ഞതെന്നും ജൂഹി പറയുന്നു. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവ വഴിയാണ് അശ്‌ളീല ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചത് .

Loading...

സമൂഹത്തിൽ താറടിച്ച് കാണിച്ച് മാനസിക സമ്മർദം ഉയർത്തി തന്നെയും കുടുംബത്തെയും നശിപ്പിക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇവർക്കെന്നും ജൂഹി ചൂണ്ടിക്കാട്ടുന്നു. ഈ ചെറുപ്രായത്തിൽ തന്നെ നശിപ്പിക്കാനുള്ള ഉദ്ദേശവുമായി ഇറങ്ങിയവർക്കെതിരെ നടപടി എടുക്കുകയും പ്രചരിക്കുന്ന വിഡിയോകളും ചിത്രങ്ങളും എത്രയും വേഗം നീക്കം ചെയ്യണമെന്നും ജൂഹി ആവശ്യപ്പെടുന്നു.പ്രചരിക്കുന്നവയെല്ലാം വ്യാജമാണെന്ന് പറഞ്ഞ് പ്രേക്ഷകർക്കായും ജൂഹി ഒരു ഇൻസ്റ്റാഗ്രാം സന്ദേശം നൽകുന്നു.

ബിജു സോപാനം, നിഷ സാരംഗ് എന്നിവർ അവതരിപ്പിക്കുന്ന ബാലചന്ദ്രൻ തമ്പി, നീലിമ എന്നിവരുടെ അഞ്ചു മക്കളിൽ മൂത്ത പെൺകുട്ടിയെയാണ് ജൂഹി അവതരിപ്പിച്ചത്. ‘ലച്ചുവിന്റെ വിവാഹം’ എന്ന ആർഭാടപൂർവ്വമായ എപ്പിസോഡുകൾക്ക് ശേഷം ജൂഹി ‘ഉപ്പും മുളകും’ പരമ്പരയിൽ നിന്നും പിൻവാങ്ങിയിരുന്നു. ലച്ചുവിന്റെ വിവാഹം എപ്പിഡോസിൽ ജൂഹിയും സംഘവും.