കോഴിക്കോട്: ജ്യൂസിന്റെ പേരിൽ ഒരു മതപ്രഭാഷകൻ നടത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജ്യൂസിനെ പറ്റിയുള്ള അദ്ദേഹത്തിന്റെ കണ്ടുപിടിത്തം ആരെയും ഞെട്ടിപ്പിക്കുന്ന വിധമാണ്. ഇങ്ങനെ ട്രോളന്മാർ പോലും മൂക്കത്ത് വിരൽ വെച്ചുപോകുന്ന വാദങ്ങൾ. എന്തായാലും സോഷ്യൽ മീഡിയയ്ക്ക് ചിരിക്കാൻ ഒരു വക കിട്ടിയിരിക്കുകയാണ്. കൂടെ ട്രോളന്മാർക്കും,
ജ്യൂസ് കഴിക്കാൻ പാടില്ലെന്നാണ് ഇസ്ലാം മതപ്രഭാഷകൻ തന്റെ പ്രസംഗത്തിൽ പറയുന്നത്. വളരെ പെട്ടന്നാണ് പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായതും. ഇകെ സുന്നി വിഭാഗം മതപ്രഭാഷകനായ റഹ്മത്തുള്ള ഖാസിമി മുത്തേടത്തിൻറെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയും ട്രോളുമാകുന്നത്. ജ്യൂസ് കൊണ്ട് വന്നത് ജ്വ്യൂസ് അഥവ ജൂതന്മാരാണെന്നും, അവർ നമ്മുടെ ശത്രുക്കളാണെന്നുമാണ് പ്രസംഗത്തിൽ പറയുന്നത്.
“ജ്യൂസ് കൊണ്ട് വന്നത് ആരാ ജ്വ്യൂസ് ജ്യൂസ് പണ്ട് ഉണ്ടായിരുന്നില്ല. മിഡിൽ ഈസ്റ്റിൽ ജ്യൂസ് കൊണ്ട് വന്നത് ആരാ ജ്വ്യൂസ്, ജൂതന്മാർ, ജ്യൂസ് കഴിക്കാനെ പാടില്ല” മുക്കം ഖുറാൻ സ്റ്റഡി സെന്ററിൻറെ വീഡിയോ റഹ്മത്തുള്ള ഖാസിമി മുത്തേടത്ത് എടക്കരയിലെ പള്ളിപ്പടി ഓഡിറ്റോറിയത്തിൽ നടത്തിയ പ്രഭാഷണത്തിൽ നിന്നാണ് എന്നാണ് വീഡിയോയിൽ വ്യക്തമാകുന്നത്. “തിന്നുന്നത് എന്ത് വേണം പറ ചവച്ച് കുടിക്കണം, ജ്യൂസ് കുടിക്കരുത്, പഴം യാതൊരു കാരണവശാലും വെള്ളത്തിനോട് യോജിക്കില്ല. ജ്വ്യൂസ് ജ്വ്യൂസ് എന്നൊരു വർഗമുണ്ടല്ലോ അവര് നമ്മുടെ ശത്രുക്കളല്ലെ. അവരാണ്, അവരിൽ നിന്നാണ് ജ്യൂസ് ഉണ്ടായത്. ജ്വ്യൂസ് ജൂതന്മാർ” – ഇപ്പോൾ വൈറലാകുന്ന പ്രസംഗത്തിൻറെ പ്രധാന ഭാഗം ഇങ്ങനെയാണ്.
ജ്യൂസ് കുടിക്കരുത്…. Juice കൊണ്ടുവന്നതാരാ? Jews. ജ്യൂ…ജ്യൂ 🤣🤣🤣ജൂതൻമാർ നമ്മുടെ ശത്രുക്കൾ ആണ്.. അതാണ് ഹൈലൈറ്റ് 🤗
Opublikowany przez Atheistic Kerala Piątek, 14 sierpnia 2020