ജസ്റ്റിസ് ഫോര്‍ ലൂസി; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് പിന്തുണയുമായി ഫേസ്ബുക്ക് കൂട്ടായ്മ

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് പിന്തുണ നല്‍കി ഒരു കൂട്ടം വിശ്വാസികള്‍ രംഗത്ത്. ജസ്റ്റിസ് ഫോര്‍ ലൂസി എന്ന പേരില്‍ ആരംഭിച്ച ഫേസ്ബുക്ക് കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. എറണാകുളം വഞ്ചി സ്‌ക്വയറില്‍ ഒക്ടോബര്‍ 13ന് രാവിലെ എട്ടുമുതല്‍ വൈകുന്നേരം എട്ടുമണിവരെയാണ് പരിപാടി നടക്കുന്നത്. ഇന്നലെ കൊച്ചിയില്‍ നടന്നയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനംമുണ്ടായത്. നവോത്ഥാനത്തിന്റെ ക്രൈസ്തവ നായിക എന്നു വിശേഷിക്കപ്പെടുവാന്‍ സിസ്റ്റര്‍ ലൂസി എന്തുകൊണ്ടും യോഗ്യയാണെന്ന് യോഗം വിലയിരുത്തി.

വാര്‍ത്തശേഖരണവുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരയെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സി.സി.ടി.വി. ദൃശ്യങ്ങള്‍ സമൂഹികമാധ്യങ്ങളില്‍ പ്രചരിപ്പിച്ച ഫാ. നോബിളിനെയും ഫാദര്‍ ജോസഫ് പുത്തന്‍ പുരയ്ക്കലിനെയും പ്രത്രം കത്തിച്ചുകൊണ്ട് സിസ്റ്ററിനെ വൃത്തികെട്ട കന്യാസ്ത്രി എന്നു വിശേഷിപ്പിച്ച വൈദികനെയും അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.

Loading...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായുള്ള സമരത്തില്‍ പങ്കെടുത്തതിനെതിരെ സിസ്റ്റര്‍ക്കെതിരെ സഭ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. മഠത്തില്‍ പൂട്ടിയിടുക, മഠത്തില്‍ നിന്ന് പുറത്താക്കുക, സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം തുടങ്ങി വളരെ മോശമായ രീതിയിലാണ് സിസ്റ്ററോട് സഭ പെരുമാറിയത്. സന്ന്യാസ സമൂഹത്തിന്റെ ചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് എഫ്.സി.സി സന്ന്യാസ സഭ സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയത്.