ന്യൂഡെല്‍ഹി: ഉറച്ച മനസ്സോടെ മതാഷ്ഠിത ജീവിതം നയിക്കുന്നവര്‍ അത് ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായാലും അവരുടെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും കോട്ടം സഭവിക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യാറില്ല. എത്ര വലിയ പ്രലോഭനങ്ങളായാലും അതില്‍ വീഴില്ല. അത് എത്ര ഉന്നതനാണെങ്കിലും അവരുടെ മുഖത്തുനോക്കി പറയാനും മടികാണിക്കില്ല! ആ തന്റേടമാണ് സുപ്രീം കോര്‍ട്ട് ചീഫ് ജസ്റ്റീസ് കുര്യന്‍ ജോസഫ് കാണിച്ചത്. പ്രധാനമന്ത്രിയുടെ അത്താഴവിരുന്നല്ല തന്റെ പ്രശ്നം, വിശുദ്ധവാരമാണെന്നാണ് കുര്യന്‍ ജോസഫ് പറയുന്നത്.
മതപരമായ ചടങ്ങുകള്‍ക്കായി കേരളത്തില്‍ പോകേണ്ടതിനാല്‍ പ്രധാനമന്ത്രിയുടെ അത്താഴ വരുന്നില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ജസ്റ്റീസ് കുര്യന്‍ ജോസഫ്. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. ദുഖവെള്ളി ദിവസം ജഡ്ജിമാരുടെ യോഗം വിളിച്ചതിനെതിരെയും അദ്ദേഹം നേരത്തെ രംഗത്ത് വന്നിരുന്നു.
മതപരമായി ബന്ധപ്പെട്ട വിശുദ്ധ ദിവസങ്ങളില്‍ പ്രധാനപ്പെട്ട പരിപാടികള്‍ നടത്തരുതെന്നും തങ്ങള്‍ക്കും ആ ദിവസങ്ങളില്‍ അവധി വേണമെന്നുമാണ് അദ്ദേഹം മോദിക്കയച്ച കത്തില്‍ പറയുന്നത്. ‘പതിവനുസരിച്ച് മുതിര്‍ന്നവരുടെയും രക്ഷിതാക്കളുടെയും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പം ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതുണ്ട്. അതുകൊണ്ട് ആ സമയത്ത് ഞാന്‍ കേരളത്തില്‍ ആയിരിക്കും.’ അദ്ദേഹം കത്തില്‍ പറയുന്നു. ‘പരിപാടി മാറ്റിവെയ്ക്കുക എന്നുള്ളത് അസാധ്യമായ കാര്യമാണെന്ന് എനിക്കറിയാം. എന്റെ അപേക്ഷ പരിഗണിക്കണമെന്നും പരാപാടികള്‍ നടത്തുമ്പോള്‍ എല്ലാ മതാചാരപരമായ വിശുദ്ധ ദിവസങ്ങള്‍ക്കും തുല്യ പ്രാധാന്യവും ബഹുമാനവും നല്‍കണം.’ അദ്ദേഹം വ്യക്തമാക്കുന്നു. ദുഖവെള്ളി ദിവസം ജഡ്ജുമാരുടെ യോഗം വിളിച്ചതിനെതിരെ നേരത്തെ ചീഫ് ജസ്റ്റീസ് എച്ച്.എല്‍ ദത്തുവിനും കത്ത് എഴുതിയിരുന്നു.