ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

ന്യൂഡല്‍ഹി: 2002 ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി നാനാവതി-മേത്ത കമ്മീഷന്‍. ജസ്റ്റിസ് നാനാവതി-മേത്ത കമ്മീഷന്‍െറഅന്തിമ റിപ്പോര്‍ട്ട് ഗുജറാത്ത് നിയമസഭയില്‍ സംസ്ഥാന ആഭ്യന്തരമന്ത്രി പ്രദീപ്സിങ് ജഡേജ ബുധനാഴ്ച സമര്‍പിച്ചു. കലാപം ആസൂത്രിതമല്ലെന്നും സഞ്ജീവ് ഭട്ട് ഉയര്‍ത്തിയ ആരോപണങ്ങള്‍ തെറ്റാണെന്നും കമീഷന്‍ റിപ്പോര്‍ട്ടിലുണ്ട്.

കലാപത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ 2002ല്‍ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നനരേന്ദ്ര മോദി തന്നെയാണ് റിട്ടയേര്‍ഡ് ജസ്റ്റിസുമാരായ ജി.ടി നാനാവതിയെയുംഅക്ഷയ് മേത്തയെയുംനിയോഗിച്ചത്.റിപ്പോര്‍ട്ടിന്‍െറആദ്യ ഭാഗം 2008ല്‍അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന് സമര്‍പ്പിച്ചിരുന്നു. ഗോദ്രയില്‍ സബര്‍മതി എക്സ്പ്രസിന്‍െറ എസ് -6 കോച്ച്‌ കത്തിച്ചത് ആസൂത്രിതമായ ഗൂഢാലോചനയാണെന്ന് ആദ്യ ഭാഗത്തില്‍ കമീഷന്‍ വ്യക്തമാക്കിയിരുന്നു. ആദ്യ ഭാഗത്തിലും മോദിക്ക് കമീഷന്‍ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ച സംഭവവും തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപവും അന്വേഷിക്കാന്‍ രൂപീകരിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ ആദ്യ ഭാഗം 2009 സെപ്റ്റംബര്‍ 25 ന് നിയമസഭയില്‍ സമര്‍പ്പിച്ചിരുന്നു. റിട്ട.ജസ്റ്റിസുമാരായ ജി.ടി.നാനാവതിയും അക്ഷയ് മെഹ്തയും ചേര്‍ന്നുള്ള കമ്മീഷന്‍ 2014-ല്‍-ആനന്ദിബെന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ ഇത് തടഞ്ഞ് വെക്കുകയായിരുന്നു. തുടര്‍ന്ന് അടുത്ത നിയമസഭാ സമ്മേളനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നാണ് ഈ വര്‍ഷം സെപ്റ്റംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുജറാത്ത് ഹൈക്കോടതിയെ അറിയിച്ചിരുന്നത്.

Loading...

2002-ലെ കലാപത്തില്‍ ആയിരക്കണക്കിന് ന്യൂനപക്ഷ സമുദായംഗങ്ങളാണ് കൊല്ലപ്പെട്ടത്. അയോധ്യയില്‍നിന്നുള്ള കര്‍സേവകര്‍ സഞ്ചരിച്ച തീവണ്ടിബോഗിക്ക് ഗോധ്രയില്‍ വെച്ച്‌ തീയിടുകയും 59 പേര്‍ മരിക്കുകയും ചെയ്തതിന് പിന്നാലെയാണ് കലാപം അരങ്ങേറിയത്. കലാപം അന്വേഷിക്കാന്‍ 2002-ല്‍മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി തന്നെയാണ് കമ്മീഷനെ നിയോഗിച്ചതും.