അടുത്ത ചീഫ് ജസ്റ്റിസ് എന്‍.വി രമണ;ശുപാര്‍ശ കേന്ദ്രത്തിന് കൈമാറി

ജസ്റ്റിസ് എന്‍.വി. രമണയെ അടുത്ത ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്ത് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. ശുപാര്‍ശഫയല്‍ കേന്ദ്രസര്‍ക്കാരിന് കൈമാറി. അടുത്ത മാസം 23നാണ് എസ്.എ. ബോബ്ഡെ വിരമിക്കുന്നത്. ശുപാര്‍ശ അംഗീകരിച്ചാല്‍ ജസ്റ്റിസ് എന്‍.വി. രമണ രാജ്യത്തിന്റെ 48ആം ചീഫ് ജസ്റ്റിസാകും. അടുത്ത വര്‍ഷം ഓഗസ്റ്റ് 26 വരെ കാലാവധി ലഭിക്കും. അമരാവതി ഭൂമി ഇടപാടില്‍ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി, രമണയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ചീഫ് ജസ്റ്റിസ് കണക്കിലെടുത്തില്ലെന്നാണ് വിവരം.