ഒടുവിൽ ഷെജിനും ജോയ്സ്നയും വിവാഹിതരായി; രജിസ്റ്റർ വിവാഹം ചെയ്തു

നീണ്ട നാളത്തെ വിവാദങ്ങൾക്കൊടുവിൽ കോടഞ്ചേരിയിൽ മിശ്രവിവാഹിതരായ ജോയ്സ്നയും ഷെജിനും നിയമപരമായി വിവാഹിതരായി. സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരമാണ് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തത്. കോടഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിലായിരുന്നു ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്, സിപിഐഎം നേതാക്കൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് വിവാഹം നടന്നത്.

രണ്ട് മതവിഭാഗങ്ങളിൽ പെട്ട ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതിരെ ലൗജിഹാദെന്ന ആരോപണം ഉയർത്തി സിപിഐഎം ജില്ല സെക്രട്ടേറിയേറ്റ് അംഗം ജോർജ് എം.തോമസ് തന്നെ രംഗത്തെത്തിയിരുന്നു.ഇതാണ് പിന്നീട് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയത്. ഡിവൈഎഫ്ഐ നേതാവായ ഷെജിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് നിലപാടറിയിച്ചതോടെ, ജോയ് സനയുടെ പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹ‍ർജി കഴിഞ്ഞമാസം ഹൈക്കോടതി തീർപ്പാക്കിയിരുന്നു.

Loading...