മന്ത്രിപദം രാജി വെച്ച് കെ ബാബു കുടുംബസമേതം സിനിമയ്‌ക്കെത്തി. തൃപ്പൂണിത്തുറയിലെ തീയറ്ററിലാണ് മുന്‍ മന്ത്രിയും കുടുംബവും സിനിമ കണ്ടത്. ദിലീപിന്റെ ടു കണ്‍ട്രീസ് ആയിരുന്നു സിനിമ. ബാര്‍കോഴയും മന്ത്രിയുടെ രാജിയും ചാനല്‍ ചര്‍ച്ചകളില്‍ നിറയുന്ന നേരത്ത് തീയറ്ററിന്റെ അരണ്ട വെളിച്ചത്തില്‍ വെള്ളിത്തിരയിലേക്ക് കണ്ണുനട്ടിരിക്കുകയായിരുന്നു കെ.ബാബു.

സിനിമയൊക്കെ നന്നായി ആസ്വദിച്ചിരുന്നാളാണ് തൃപ്പൂണിത്തുറക്കാരുടെ ബാബുച്ചേട്ടന്‍. എന്നാല്‍ മന്ത്രി പദവിയില്‍ എത്തിയതോടെ എല്ലാം തിരക്കിലമര്‍ന്നുപോയി. അതാണ് മന്ത്രിപദമഴിച്ചുവച്ച രാത്രി തന്നെ കുടുംബത്തെയും കൂട്ടി ഇറങ്ങിയത്.

Loading...

ഭാര്യയും രണ്ട് പെണ്‍മക്കളും അവരുടെ മക്കളുമെല്ലാം ഒപ്പമുണ്ടായിരുന്നു. കുട്ടികളടക്കം കുടുംബം സിനിമ നന്നായി ആസ്വദിച്ചു.