കൂടെക്കിടക്കാമോ എന്നും ലെസ്ബിയന്‍ ആണോ എന്നും മൃദുലയോട് ചോദിച്ച വിനായകന്‍ ദിനുവിനോട് ചോദിച്ചത് ‘കുണ്ടനാണോടാ’ എന്ന്; ഫോണ്‍ വെച്ചിട്ടും തിരിച്ചുവിളിച്ച് നിരന്തരം തെറിപറഞ്ഞു; ദലിത് ആക്റ്റീവിസ്റ്റ് ദിനുവിന്റെ വെളിപ്പെടുത്തലോടെ വിനായകന്റെ മുഖംമൂടി വലിച്ചുകീറി സോഷ്യല്‍ മീഡിയ

ദളിത് ആക്സ്റ്റിവിസ്റ്റിനോട് മോശമായി പേരുമായി വിനായകന് എതിരെ വിവാദങ്ങള്‍ കത്തി എരിയുമ്പോള്‍, കൂടുതല്‍ ആളുകള്‍ വിനായകന് എതിരെ വിവാദ പരാമര്‍ശങ്ങളുമായി എത്തിയിരിക്കുന്നു. മൃദുല ദേവി ശശിധരനോട് ഫോണില്‍ അശ്‌ളീല ചുവയോടെ സംസാരിക്കുകയും മൃതുലയെയും അമ്മയെയും കിടപ്പറയില്‍ വിളിച്ച വിനായകന്റെ ശബ്ദ ശകലം അടങ്ങുന്ന വീഡിയോയും യുവതി പൊലീസിന് നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം വെറും പച്ച കള്ളങ്ങള്‍ എന്നായിരുന്നു വിനായകന്‍ പറഞ്ഞത്, എന്നാല്‍ ആ വാദങ്ങള്‍ തള്ളി കൊണ്ടാണ് ദളിത് ആക്ടിവിസ്റ്റായ കെ ദിനു ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

ഡിനു ഊരി സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ആണ് തിരിഞ്ഞു കുത്തുന്നത്. താന്‍ ആരോടും മര്യാദ വിട്ട് സംസാരിച്ചിട്ടില്ല എന്നും ഫോണില്‍ വിളിച്ചവര്‍ ആണ് പ്രകോപനം ആകുന്ന രീതിയില്‍ സംസാരിച്ചത് എന്നുമാണ് വിനായകന്‍ പറഞ്ഞത്. മൂന്ന് തവണ മര്യാദക്ക് പറ്റിയില്ല എന്ന് പറഞ്ഞു എന്നും എന്നാല്‍ ആ പരിപാടിക്ക് വരുന്നത് തന്റെ ബാധ്യത ആണെന്ന് പറഞ്ഞു എന്നും വിനായകന്‍ പറയുന്നു. എന്നാല്‍ വിനായകന്‍ പറഞ്ഞത് പച്ച കള്ളം തന്നെ എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കേള്‍ക്കാന്‍ അറക്കുന്ന തെറികള്‍ ആണ് വിനായകന്‍ ഫോണില്‍ കൂടി പറഞ്ഞത് എന്നും ഏപ്രില്‍ 18 ആം തീയതി സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ ശ്രീധന്യ സുരേഷിനെ കാണാന്‍ വയനാട്ടിലേക്ക് പോകുമ്പോള്‍ ആയിരുന്നു വിനായകനെ ആദ്യമായി വിളിച്ചത് എന്നും ഡിനു പറയുന്നു.

Loading...

താന്‍ ഒരു ദളിത് പയ്യന്‍ ആണെന്നും തനിക്ക് ഒരു കാമ്പയിന്‍ നടത്താന്‍ വേണ്ടി ആണെന്നും പറഞ്ഞപ്പോള്‍ വിനായകന്‍ തിരിച്ചു ചോദിച്ചത് കേട്ട് താന്‍ അമ്പരന്ന് പോയി എന്നും നീ കുണ്ടന്‍ ആണോടാ എന്നായിരുന്നു വിനായകന്‍ തിരിച്ചു ചോദിച്ചത്. തുടര്‍ന്ന് ലൈംഗീകതയെ സൂചിപ്പിക്കുന്ന തെറിയും വിനായകന്‍ വിളിച്ചു എന്നും പറയുന്നു. സാറേ ഞാന്‍ സാറിനോട് മോശം ആയി ഒന്നും പറഞ്ഞില്ലല്ലോ എന്നും നമ്മുടെ അനിയന്മാരുടെയും അനിയത്തിമാരുടെയും വേണ്ടിയാണ് വിളിച്ചത് എന്നും പട്ടി കഴുവേറിയുടെ മോനെ, നീ എന്നെ സാറെ എന്ന് വിളിക്കുന്നുവോ എന്നായിരുന്നു തിരിച്ചു ചോദിച്ചത്. ദളിതന്മാരെ ഒക്കെ സാറേ എന്നു വിളിക്കാമോ എന്നും ഡിനു ചോദിച്ചു. അത് കഴിഞ്ഞു വീണ്ടും തിരിച്ചു വിളിച്ചപ്പോള്‍ ആണ് മൃതുലയോട് കൂടെ കിടക്കാമോ എന്നും തുടര്‍ന്ന് യുവതിയെ പരിഹസിക്കുന്ന രീതിയില്‍ ചിരിക്കുന്നുണ്ടായിരുന്നു. ലൈവില്‍ ഇടും എന്നുള്ള രീതിയില്‍ മൃദുല പറഞ്ഞപ്പോള്‍ തുടര്‍ന്നും തെറി തെന്നെ ആയിരുന്നു വിനായകന്‍ മറുപടിയായി പറഞ്ഞത്.