ആളൂരിന് പകരം ജോളിയ്ക്ക് വേണ്ടി ഹാജരാകുക കെ.ഹൈദര്‍… ജോളിയുടെ ഇനിയുള്ള നീക്കങ്ങൾ ക്യാമറയില്‍ ചിത്രീകരിക്കുമെന്ന് പോലീസ്

നാടിനെ ഞെട്ടിച്ച കൂടത്തായി കൊലപാതക കേസില്‍ മുഖ്യപ്രതി ജോളിക്കുവേണ്ടി ഹാജരാക്കുക താമരശ്ശേരി ബാറിലെ അഭിഭാഷകന്‍ കെ ഹൈദര്‍. ആളൂരിന്റെ സേവനം വേണ്ടെന്ന് ജോളി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇതിനിടെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വക്കീലിനെ വെച്ചിട്ടുണ്ടോയെന്ന് കോടതി ആരായുകയായിരുന്നു. അറിയില്ലെന്ന് ജോളി പറഞ്ഞതോടെ കോടതി നിയമസഹായം നല്‍കുകയായിരുന്നു.

Loading...

സൗജന്യ നിയമസഹായമാണ് കോടതി ജോളിക്ക് അനുവദിച്ചിരിക്കുന്നത്. സിലി വധക്കേസില്‍ മാത്രമാണ് അഭിഭാഷകനെ നിയമിച്ചത്. സിലി കൊലപാതകവുമായി ബന്ധപ്പെട്ട്
ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ആറ് ദിവസത്തേക്ക് ജോളിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ജോളിയെ കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. ഇത് ക്യാമറയില്‍ ചിത്രീകരിക്കും.
ഇതിനിടെ ജോളി മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്‌.