ഫലം വന്നു… യുവാവിന് നിപ തന്നെ.. സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി

കൊച്ചി: എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ തന്നെയെന്ന് സ്ഥിരീകരണം. പൂനെ വയറോളജി ലാബില്‍ നിന്നും ലഭിച്ച ഫലത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പറവൂര്‍ സ്വദേശിയായ യുവാവാണ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

Loading...

നിപയെ നേരിടാനുള്ള എല്ലാ ഒരുക്കങ്ങളും ആരോഗ്യ വകുപ്പ് ഇതിനകം തന്നെ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. മുന്‍കരുതലെന്ന നിലയില്‍ ഇയാളുമായി ഇടപഴകിയ 86 പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.