മരിച്ചിട്ട് നാലുമാസമായ ബഷീര്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ലെഫ്റ്റ് ആയത് ഇന്നലെ; ഫോണ്‍ ഉപയോഗിക്കുന്നത് ആരെന്ന് തെരഞ്ഞ് പോലീസ്

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഫോണ്‍ മറ്റാരോ ഉപയോഗിക്കുന്നുവെന്ന് പോലീസ് നിഗമനം. ഇക്കാര്യം പോലീസ് പരിശോധിച്ചു വരികയാണ്.

ബഷീര്‍ ഉള്‍പ്പെട്ടിരുന്ന മാധ്യമ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും കുടുംബ ഗ്രൂപ്പുകളില്‍ നിന്നും ഇന്നലെ രാത്രിയോടെ ബഷീര്‍ ‘ലെഫ്റ്റ്’ ആയതോടെയാണ് ഈ സംശയം ബലപ്പെട്ടത്. അപകട സ്ഥലത്തു നിന്നും കാണാതായ ഫോണ്‍ ഇനിയും കണ്ടെത്തിയിട്ടില്ലെന്നിരിക്കെയാണ് ഇത്.

Loading...

ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബഷീര്‍ വാട്‌സാപ്പിനായി ഉപയോഗിച്ചിരുന്ന സിം കാണാതായ ഫോണിലായിരുന്നു. കേസ് അന്വേഷണത്തില്‍ ബഷീറിലന്റെ ഫോണ്‍ നിര്‍ണായകമായതിനാല്‍ ക്രൈംബ്രാഞ്ച് ഹൈടെക് സെല്ലിന്റെയും മൊബൈല്‍ കമ്പനികളുടെയും സഹായം തേടിയിട്ടുണ്ട്.

ബഷീറിന്റെ ഫോണ്‍ കിട്ടിയ ആള്‍ ആ സിം ഊരിമാറ്റിയശേഷം വൈഫെ ഉപയോഗിച്ച് വാട്‌സാപ് ഡിസേബിള്‍ ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആന്‍ഡ്രോയിഡ് റീ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ ഐപി അഡ്രസ് ഉപയോഗിച്ച് ആളെ കണ്ടെത്താനാകും.

അന്ന് അപകടം നടന്ന സ്ഥലത്തുനിന്നു കാണാതായ ഫോണ്‍ ഇതുവരെ കണ്ടെത്തത്താന്‍ കഴിഞ്ഞിട്ടില്ല. കേസ് അന്വേഷണത്തില്‍ ബഷീറിന്റെ ഫോണ്‍ നിര്‍ണായകമായതിനാല്‍ ക്രൈംബ്രാഞ്ച് ഹൈടെക് സെല്ലിന്റെയും മൊബൈല്‍ കമ്പനികളുടേയും സഹായം തേടി ഓഗസ്റ്റ് മൂന്നാം തീയതി രാത്രിയാണ് മ്യൂസിയം ജംഗ്ഷനു സമീപമുള്ള പബ്ലിക് ഓഫിസിനു മുന്നില്‍വച്ച് കെ. എം. ബഷീര്‍ വാഹനാപകടത്തില്‍ മരിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് ബഷീറിന്റെ ഫോണ്‍ കണ്ടെടുക്കാനായില്ല.

അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഫോണിലേക്കു സഹപ്രവര്‍ത്തകര്‍ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. മറ്റേതെങ്കിലും സിം ഫോണില്‍ ഉപയോഗിക്കുന്നുണ്ടോയെന്നറിയാന്‍ ക്രൈംബ്രാഞ്ച് ഐഎംഇഐ നമ്പര്‍ പരിശോധിച്ചെങ്കിലും സഹായകരമായ വിവരങ്ങള്‍ ലഭിച്ചില്ല.

അതിനിടയിലാണ് മരണം നടന്ന് നാലു മാസം പൂര്‍ത്തിയാകുമ്പോള്‍ ബഷീറിന്റെ നമ്പര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍നിന്ന് ‘ലെഫ്റ്റ്’ ആകുന്നത്.

സൈബര്‍ വിദഗ്ധര്‍ ഈ വിഷയത്തില്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ…

ബഷീറിന്റെ കാണാതായ ഫോണിലെ വാട്സാപ് ആരെങ്കിലും ഡിസേബിള്‍ ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആന്‍ഡ്രോയിഡ് റീ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ നമ്പര്‍ ലെഫ്റ്റ് ആയെന്ന സന്ദേശം വരാം. ബഷീറിന്റെ വാട്സാപ് ലഭിക്കാന്‍ ഫോണില്‍ ബഷീറിന്റെ സിം വേണമെന്നില്ല.

ഫോണ്‍ നമ്പര്‍ ഒരുതവണ റജിസ്റ്റര്‍ ചെയ്താല്‍ സിം ഇട്ടില്ലെങ്കിലും ഫോണില്‍ വാട്സാപ് കിട്ടും.
ബഷീറിന്റെ ഫോണ്‍ കിട്ടിയ ആള്‍ ആ സിം ഊരിമാറ്റിയശേഷം വൈഫെ ഉപയോഗിച്ച് വാട്സാപ് ഡിസേബിള്‍ ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആന്‍ഡ്രോയിഡ് റീ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ ഐപി അഡ്രസ് ഉപയോഗിച്ച് ആളെ കണ്ടെത്താനാകും.

ബഷീറിന്റെ നമ്പരിനു പകരം പുതിയ സിം ഫോണില്‍ ഉപയോഗിച്ചാല്‍ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് ആളെക്കുറിച്ചുള്ള വിവരം അനായാസം ശേഖരിക്കാം. ഫോണ്‍ എങ്ങനെ അയാള്‍ക്കു കിട്ടിയെന്നതിന്റെ ഉത്തരം ക്രൈംബ്രാഞ്ചിന് ലഭിക്കും.

കേസ് അന്വേഷണത്തിനു സഹായകരമായ രേഖകള്‍ ഫോണിലുണ്ടോയെന്നു ക്രൈംബ്രാഞ്ചിനു പരിശോധിക്കാനും കഴിയും.