കെഎം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന് എതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം : മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ന്‍ കെ.​​​എം. ബ​​​ഷീ​​​ര്‍ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഐഎഎസ് ഉദ്യോ​ഗസ്ഥര്‍ അടങ്ങിയ സമിതിയെ നിയോ​ഗിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ് തലവനായ സമിതിയെയാണ് നിയോ​ഗിച്ചത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗിന് മുഖ്യ അന്വേഷണചുമതലയും ഊര്‍ജ സെക്രട്ടറി ഡോ. ബി അശോക് പ്രസെന്റിങ് ഓഫീസറായുമാണ് അന്വേഷണ സമിതി രൂപീകരിച്ചത്.

തിങ്കളാഴ്ച മുതല്‍ സമിതിയുടെ തെളിവെടുപ്പ് ആരംഭിക്കും. അന്വേഷണവുമായി ബന്ധപ്പെട്ട് കെഎം ബഷീര്‍ ജോലി ചെയ്തിരുന്ന, സിറാജ് പത്രത്തിന്റെ മാനേജറും പരാതിക്കാരനുമായ സെയ്ഫുദ്ദീന്‍ ഹാജിയോട് ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായി ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ ശ്രീ​​​റാം വെ​​​ങ്കി​​​ട്ട​​​രാ​​​മ​​​ന്‍ ക്രി​​​മി​​​ന​​​ല്‍ കേ​​​സി​​​ല്‍ ഉ​​​ള്‍​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ അ​​​ദ്ദേ​​​ഹ​​​ത്തെ സ​​​സ്പെ​​​ന്‍​​​ഡ് ചെ​​​യ്തി​​​രു​​​ന്നു. പി​​​ന്നീ​​​ട് സ​​​സ്പെ​​​ന്‍​​​ഷ​​​ന്‍ കാ​​​ലാ​​​വ​​​ധി നീ​​​ട്ടി. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് സ​​​ഞ്ജയ് ഗാ​​​ര്‍​​​ഗ് അ​​​ധ്യ​​​ക്ഷ​​​നും ഊ​​​ര്‍​​​ജ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ബി.​​​അ​​​ശോ​​​ക് അം​​​ഗ​​​വു​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ സ​​​മി​​​തി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്.

Loading...

ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെയാണ് മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീര്‍ കൊല്ലപ്പെടുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം വെച്ച്‌ ശ്രീറാം ഓടിച്ച അമിത വേഗത്തിലെത്തിയ കാറിടിച്ചാണ് ബഷീര്‍ മരിക്കുന്നത്. കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘ​​​ത്തി​​​നാ​​​യി​​​ട്ടി​​​ല്ല. ഫോ​​​റ​​​ന്‍​​​സി​​​ക് ഫ​​​ലം ല​​​ഭി​​​ക്കാ​​​ത്ത​​​താ​​​ണ് കു​​​റ്റ​​​പ​​​ത്രം വൈ​​​കു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​റ​​യു​​ന്ന​​ത്.