ബാർകോഴ: മാണിയെ രക്ഷപെടുത്തി. തെളിവില്ലെന്ന് നിയമോപദേശം.

തിരുവനന്തപുരം: ബാർകോഴ കേസിൽനിന്നും കെ.എം മാണി തടിയൂരുന്നു. കെ.എം മാണി നിരപരാധിയാണെന്ന് വ്യക്തമാക്കി സർക്കാരിന്റെ നിയമപോപദേശം വിജിലൻസ് ഡയറക്ടർക്ക് പോയി കഴിഞ്ഞു.ലീഗല്‍ അഡൈ്വസര്‍ വി.വി അഗസ്റ്റിനാണ് വിജിലന്‍സ് ഡി.ജി.പിക്ക് ഫയല്‍ കൈമാറിയത്. കോഴ കേസില്‍ ധനമന്ത്രി മാണിക്കെതിരായ തെളിവുകള്‍ അപര്യാപ്തമാണെന്ന് നിയമോപദേശം നല്‍കിയതായാണ് സൂചന.

മന്ത്രി മാണി പണം ആവശ്യപ്പെട്ടതിനും കൈപ്പറ്റിയതിനും തെളിവില്ളെന്നും ബാര്‍ തുറക്കുന്നതിന് വഴിവിട്ട സഹായം ചെയ്തിട്ടില്ളെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നതെന്നാണ് ലഭിച്ച വിവരം. വസ്തുതാ വിവര റിപ്പോര്‍ട്ട് തയാറാക്കിയത് ശേഷം വിജിലന്‍സ് എസ്പി ആര്‍. സുകേശനാണ് നിയമോപദേശം തേടിയത്.

Loading...

അതേസമയം, സത്യം വെളിച്ചത്ത് വരട്ടെയെന്ന് ധനമന്ത്രി കെ.എം മാണി പ്രതികരിച്ചു. വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെടില്ല. ബാര്‍ കോഴ കേസില്‍ തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.