മാണി പിണങ്ങി, നുണപരിശോധന ചോർന്നത് നാണക്കേടുണ്ടാക്കിയെന്ന്

തിരുവനന്തപുരം: കെ.എം മാണി അതൃപ്തൻ. നുണപരിശോധന ഫലം ചോർന്നത് തനിക്ക് മാനഹാനിയുണ്ടാക്കിയെന്നു മാണി. മുദ്രവയ്ച്ച കവറിൽ കോടതിക്ക് കൈമാറിയ ഫലം എങ്ങിനെയാണ്‌ ചോർന്നതെന്നു കണ്ടെത്തണം. ആഭ്യന്തിര വകുപ്പ് മറുപടി നല്കണം. തനിക്ക് നീതി കിട്ടുന്നില്ല. ഇനി നീതി വൈകി കിട്ടിയിട്ട് എന്താണ്‌ കാര്യം?. വകി കിട്ടുന്ന നീതി നീതി നിഷേധത്തിനു തുല്യമാണ്‌- കെ.എം മാണി പറഞ്ഞു.

മാണിക്കെതിരെയുള്ള അന്വേഷണം അന്തിമഘട്ടത്തിലായതായും. എത്രയും വേഗം വിഷയത്തില്‍ വ്യക്തത ഉണ്ടാകുന്നതിന്റെ ഭാഗമായി മാണിക്കെതിരെ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നുമാണ് വിജിലൻസില്‍ നിന്ന് ലഭിക്കുന്ന വിവരം. ബാര്‍ ഉടമകള്‍ കോടിക്കണക്കിന് രൂപ പിരിച്ചെടുത്തതായും കേസ് നടത്തുന്നതിനും മറ്റുമായി കുറച്ച് പണം മാത്രമാണ് ചെലവാക്കിയത്. ബാക്കി തുക ഏത് വഴിക്കാണ് ചെലവായതെന്നും വിജിലന്‍സ് കണ്ടെത്തി.
മാണി ഒരു കോടി രൂപ മാണി കോഴയായി വാങ്ങിയെന്ന് ആരോപിച്ച ബാർ അസോസിയേഷൻ പ്രസി‌ഡന്റ് ബിജു രമേശിന്റെ ഡ്രൈവർ അമ്പളിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയതിലൂടെയാണ് ബാറുടമകളിൽ നിന്ന് പണം വാങ്ങിയെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിയത്. അമ്പിളിയുടെ മൊഴിയില്‍ വൈരുദ്ധ്യമില്ലെന്നാണ് നുണപരിശോധനാഫലത്തോടെ വ്യക്തമായത്.
മാണിക്ക് ഔദ്യോഗിക വസതിയില്‍ വച്ചു ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി പണമടങ്ങിയ പെട്ടി കൈമാറുന്നതു കണ്ടെന്ന് അബിളി മൊഴി നല്‍കിയിരുന്നു. നുണപരിശോധന ഫലത്തിലും അബിളിയുടെ മൊഴി ശരിയാണെന്നാണ് ഫോറന്‍സിക് വിഭാഗം നല്കിയിരിക്കുന്ന റിപ്പോര്‍ട്ട്. നുണപരിശോധന ഫലം വിജിലന്‍സ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.