കെ.എം മാണി കേരളരാഷ്ട്രീയത്തിലെ ഒരു സാധാരണക്കാരനല്ല. കഴിഞ്ഞ 50 വര്‍ഷക്കാലം ഒരു മണ്ഡലത്തെ പ്രതിനിധാനം ചെയ്യുകയും മറ്റാരെക്കാളും ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ മന്ത്രിയായിട്ടുള്ളയാളും, കേരളത്തിന്റെ ധനകാര്യം ഏറ്റവും കൂടുതല്‍ കൈകാര്യം ചെയ്തിട്ടുള്ളയാളും തന്നെ. മാണിയെക്കുറിച്ച് എല്ലാവരും പറയും ധീരനായ നേതാവ്, കളിയറിയാവുന്ന രാഷ്ട്രീയക്കാരന്‍ എന്നൊക്കെ. എന്നാല്‍ അതില്‍ നിന്നെല്ലാം ഉപരിയായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന കേരളത്തിന്റെ ജനനായകന്‍ ആയിരുന്നു മാണി. ഈ അടുത്ത കാലം വരെ! ഈ ശനിദശ തുടങ്ങും വരെ!

ഇത്രയും രാഷ്ട്രീയ പരിചയസമ്പത്തുള്ള മാണിക്ക് എവിടെയാണ് പിഴച്ചത്. തന്റെ മകനായ ജോസ് കെ. മാണിയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ആരംഭിച്ച നാള്‍ മുതല്‍ക്കോ? തനിക്ക് പ്രായമേറിവരികയും, മകനെ തന്റെ രാഷ്ട്രീയ ചുമതലകള്‍ എല്ലാം ഏല്‍പ്പിച്ച് സ്വസ്ഥമായ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കണമെന്നുള്ള അദ്ദേഹത്തിന്റെ ആഗ്രഹം തുടങ്ങിയ നാള്‍ മുതലോ? ഒരു പരിധിവരെ അതെ എന്നുവേണം കരുതുവാന്‍. അഞ്ചുപെണ്‍ക്കളും ഒരേഒരു ആണ്‍മകനും മാത്രമാണ് മാണിക്കു മക്കള്‍. തന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ പിറന്ന ഏക ആണ്‍തരി. അവനാണെങ്കില്‍ ജനിച്ചതോ സാമൂഹികമായും രാഷ്ട്രീയപരമായും ധനപരമായും ഉയര്‍ന്ന ഒരു തറവാട്ടില്‍. ആ മകനെ മാണി അകമഴിഞ്ഞു സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ മകന്‍ അങ്ങനെ ആയിരുന്നോ? മകനും മാണിയെപ്പോലെ തന്നെ നല്ലവനും മിടുക്കനുമായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ മാണിക്ക് ഇല്ലാതിരുന്ന മറ്റുപല ശീലങ്ങളും ജോസ് കെ മാണിയ്ക്ക് ഉണ്ടായിരുന്നതായി മറ്റു ചിലര്‍ പറയുന്നു. പാപം ചെയ്യാത്തവരായി ആരുമില്ലല്ലോ! അതെന്തുമാവട്ടെ! ജോസ് കെ. മാണിയെ കേരള കോണ്‍ഗ്രസ്സിന്റെ ഉന്നത സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിച്ചപ്പോള്‍ മുതല്‍ക്കാണ് മാണിക്കെതിരെ ആരോപണങ്ങളുടെ ഘോഷയാത്ര ആരംഭിക്കുന്നത്.

Loading...

ജോസ് കെ പാര്‍ട്ടിയില്‍ ശക്തനാകുന്നത് പലര്‍ക്കും ഇഷ്ടമായിരുന്നില്ല. അതില്‍ പ്രധാനിയാണ് പി.സി ജോര്‍ജ്. എവിടെ നിന്നോ പൊട്ടിമുളച്ചെത്തിയ ഒരു ‘ചെക്കനെ’ സാറെ എന്നു വിളിക്കാന്‍ പലര്‍ക്കും മടി. ഇക്കാര്യം മാണിക്ക് അറിയാമായിരുന്നെങ്കിലും എല്ലാവരെയും ഒത്തൊരുമിപ്പിച്ച് കൊണ്ടുപോകണമെന്ന് ആഗ്രഹമുണ്ടായിരുന്ന മാണി പലതും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു.

ഈ സമയത്താണ് ജീവിതത്തില്‍ മദ്യമെന്തെന്നും അതിന്റെ രുചിയെന്തെന്നും അറിയാത്ത നല്ലപിള്ള വി.എം സുധീരന്‍ കോണ്‍ഗ്രസ്സിന്റെ കേരളഘടകത്തിന്റെ പ്രസിഡന്റായി അവരോധിക്കപ്പെടുന്നത്. ക്രിസ്ത്യാനിയായ ഉമ്മന്‍ ചാണ്ടിയെ പലയിടത്തും ഉയര്‍ത്തിപ്പറയാറുണ്ടെങ്കിലും ഉള്ളിന്റെ ഉള്ളില്‍ വര്‍ഗീയത കാത്തുസൂക്ഷിക്കുന്ന ഒരു പറ്റം കോണ്‍ഗ്രസ്സിന്റെ തലപ്പത്തുണ്ട് എന്നു ആരും പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം. അതില്‍ പ്രധാനിയാണ് രമേശ് ചെന്നിത്തല. ആളില്‍ കുറിയവനെയും അകവളവുള്ളവനെയും സൂക്ഷിക്കണമെന്ന് പഴമക്കാര്‍ പറയാറുള്ളത് ഉമ്മന്‍ ചാണ്ടിയും ഓര്‍ത്തില്ല. ഉമ്മന്‍ ചാണ്ടിയെ താഴെയിറക്കി ആ സ്ഥാനത്ത് ഒന്ന് കയറി ഇരുന്നാല്‍ മതിയെന്ന ആഗ്രഹക്കാരനാണ് വലിയ തലയുള്ള ഈ കുറിയ മനുഷ്യന്‍. അതിനായി മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂരിനെയും കൂട്ടുപിടിച്ച് സരിത കേസില്‍ ഒന്നു പയറ്റി നോക്കി. അതില്‍ വിജയിക്കാതെ വന്നപ്പോള്‍ അടുത്തത് ബാര്‍വിഷയത്തില്‍ കെ.എം മാണിയെ കുരുക്കുക എന്നതായിരുന്നു ലക്ഷ്യം.

കേരളത്തിലുള്ള എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നിലനില്പു തന്നെ ഈ അബ്കാരികളുടെ സംഭാവനകളാണ്. ഓരോ ഇലക്ഷന്‍ സമയത്തും സമ്മേളന കാലയളവിലും ബാര്‍ മുതലാളിമാര്‍ കൈയ്യയച്ച് രാഷ്ട്രീയക്കാരെ സഹായിക്കാറുണ്ട്. അതില്‍ കഷിരാഷ്ട്രീയ വ്യത്യാസമില്ല. അതിനു പ്രത്യുപകാരമായി രാഷ്ട്രീയക്കാര്‍ പല വിട്ടുവീഴ്ചകളും അവര്‍ക്ക് ചെയ്തു കൊടുക്കാറുമുണ്ട്. അതല്ലെ അതിന്റെ ഒരു ന്യായം തന്നെ. അല്ലാതെ വെറുതെ വല്ലവനും പണം ധാനം കൊടുക്കാന്‍ ആരെങ്കിലും മുതിരുമൊ? അതുപോലുള്ള ഒരു നാടകമാണ് ബാര്‍ മുതലാളി ബിജു രമേശ് മാണിക്കെതിരെ ആരോപിച്ചത്.

ജോസ് കെ. മാണിയുടെ ഇലക്ഷന്‍ സമയത്ത് ഇലക്ഷന്‍ ഫണ്ടിലേക്ക് നല്‍കിയ ചില കോടികളുടെ കണക്കാണ് ബിജു രമേശ് പറയുന്നത്. സത്യമായിരിക്കാം മാണിക്ക് ആ പണം കിട്ടിയിരിക്കാം. പക്ഷെ അത് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകാനായിരുന്നില്ല. ഈ ബിജു രമേശിന്റെ പിന്നിലും മാണിയുടെ മകനെ ഇഷ്ടമല്ലാത്ത കേരള കോണ്‍ഗ്രസ്സുകാരും, കോണ്‍ഗ്രസ്സിലെ ചില വര്‍ഗീയവാദികളും ശക്തമായ ചരടുവലി നടത്തിയിട്ടുണ്ടെന്ന് മാണി പിന്നീട് അറിഞ്ഞെങ്കിലും അപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു. പിന്നീട് മാണിക്കിട്ട് അടിക്കാന്‍ ഉള്ള ഒരു വടിയായി സരിതയെന്ന വേശ്യയെ എടുത്തിട്ടു.

സരിതയുടെ കൈവശം 3,4,24,30,44,47 ഇങ്ങനെ പല കണക്കുകളിലുള്ള കത്തുകള്‍ എഴുതി വച്ചിരിക്കുകയാണ്. ഇത് ആരെയും കാണിക്കാതെ പലരെയും ഭീഷണിപ്പെടുത്തി അവള്‍ ജീവിക്കുന്നു. അവള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ ഓരോ പ്രമുഖരെയും വിളിക്കും ‘എനിക്ക് ഇന്ന് ഇത്രയും പണം തരണം, അല്ലെങ്കില്‍ നിങ്ങളുടെ പേര് എന്റെ കത്തില്‍ എഴുതിച്ചേര്‍ക്കും.’ ആത്മാഭിമാനമുള്ളവര്‍ ഉടനെ അവള്‍ ആവശ്യപ്പെടുന്ന പണവുമായി അവളുടെ അടുത്തെത്തും.

അതുപോലെ ഒരു വന്‍ ചതിയാണ് ജോസ് കെ മാണി അവളെ പീഡിപ്പിച്ചതെന്നുള്ള പരസ്യപ്പെടുത്തല്‍ എന്നു വേണം കരുതുവാന്‍. കാരണം എത്ര അധഃപതിച്ചവനാണെങ്കിലും ജോസ് കെ ഇത്തരം ഒരു നീചപ്രവര്‍ത്തിക്ക് സരിതയെപ്പോലുള്ള ഒരു സ്ത്രീയുടെ അടുത്ത് പോകുമെന്ന് തോന്നുന്നില്ല. ഈ ആരോപണത്തിനു പിന്നില്‍ സരിതയ്ക്ക് മാണിയില്‍ നിന്നും പണമായിരുന്നില്ല ഉദ്ദേശ്യം. അവളെക്കൊണ്ട് ചിലര്‍ കളിപ്പിച്ചതാണ്. അതിലും ഒരു കുറിയവന്റെയും, വിടുവായന്റെയും, പമ്മിയിരുന്ന് കാര്യം സാധിക്കുന്ന ഒരു കൊച്ചുപിള്ളയുടെയും കുബുദ്ധി പ്രവര്‍ത്തിച്ചിട്ടില്ലേ.

ഈ സംഭവങ്ങള്‍ ഒക്കെ ഇത്രയധികം ഉണ്ടായിട്ടും പ്രതിപക്ഷം എന്തേ മിണ്ടാതിരിക്കുന്നു എന്ന് ചിന്തിക്കുന്നവര്‍ ധാരാളം. ആകെ ഒരാള്‍ ഇടയ്ക്കിടക്ക് ഞങ്ങള്‍ ഇവിടെയുണ്ടേ…, മരിച്ചിട്ടില്ല എന്ന് പൊതുജനത്തെയും അണികളെയും അറിയിക്കാനായി ആ ചെങ്കൊടി ഉയര്‍ത്തുന്നതു കാണാം. അപ്പോള്‍ അവരും സരിതയുടെ ആട്ടം കണ്ട് വികാരഭരിതരായി ശബ്ദം പോലും നഷ്ടപ്പെട്ട് ഇരിക്കുന്നവരാണോ? അല്ലെന്നാണ് കരുതേണ്ടത്. ഈ നാടകത്തിന്റെ പിന്നില്‍ അവരും ഇല്ലേ! പരോക്ഷമായി മാണിയുടെ എതിരാളികളെ സഹായിക്കുന്നില്ലെ! ഉണ്ടെന്നുവേണം പ്രവര്‍ത്തിയില്‍ കൂടി മനസിലാക്കാന്‍. മാണിയെ എങ്ങനെയെങ്കിലും യു.ഡി.എഫില്‍ നിന്ന് പുകച്ചു പുറത്തുചാടിക്കുക. മാണിയെ ഇടതുപക്ഷത്തു ചേര്‍ത്ത് ഉമ്മന്‍ ചാണ്ടിയെ താഴെയിറക്കുക. പിന്നീട് ആ സ്ഥാനത്ത് കയറി ഇരിക്കുക. ഇതാണ് അവരുടെ ഉദ്ദേശം.

രണ്ടുതരത്തിള്ള ആക്രമണമാണ് കെ.എം മാണിക്കെതിരെ നടക്കുന്നത്. ഒന്ന് ചെന്നിത്തലയുടെ നേതൃത്വത്തിലും മറ്റൊന്ന് ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലും. ഒന്ന് കെ.എം മാണിക്കെതിരെയുള്ള ബാര്‍കോഴ കേസ് തുടങ്ങുന്നതിനു മുമ്പ് പി.സി ജോര്‍ജ്, രമേശ് ചെന്നിത്തല, അടൂര്‍ പ്രകാശ് പിന്നെ മറ്റു ചിലര്‍ പൊന്‍കുന്നത്ത് എന്തിന് ഒത്തുകൂടി. രണ്ടാമത് ഇടതുപക്ഷ നേതാക്കളും, നികേഷ് കുമാറും, പിസി ജോര്‍ജുമായി എന്തിനു കൂടിക്കാഴ്ചകള്‍ നടത്തി. ഈ രണ്ടു ഗ്രൂപ്പിലും ഒരു പൊതുഘടകം ഉള്ളത് പി.സി ജോര്‍ജ് തന്നെ. ഇവരുടെ ആരോപണങ്ങള്‍ വിളിച്ചു പറയാന്‍ ഒരു മാധ്യമവും വേണം അതിന് ഇവര്‍ നികേഷിനെ കരുവാക്കി.

ഇപ്പോള്‍ മാണിക്ക് മനസ്സിലായി തുടങ്ങിയിരിക്കുന്നു എന്നുവേണം കരുതുവാന്‍. ഇല്ലെങ്കില്‍ മനസിലാക്കൂ.. സാറെ സാറെ എന്ന് വിളിച്ച് കൂടെ നടക്കുന്നവരില്‍ പലരുടെയും ഒരു കാല് ചവിട്ടി നില്‍ക്കുന്നത് താങ്കളുടെ കുതികാലിലാണെന്ന്. മറ്റേ കാല്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. അടുത്തത് താങ്കളുടെ നിറുകയാണ് ലക്ഷ്യം. മാണിസാറെ കൂടെ നടക്കുന്ന കുറിയവരെയും അകത്തോട്ട് വളഞ്ഞവരെയും നോക്കി നടക്കൂ! അല്ലെങ്കില്‍ മഹാബലിക്കു സംഭവിച്ചതായിരിക്കും താങ്കള്‍ക്കും സംഭവിക്കുക!