ബിഷപ്പിനെ കാണാന്‍ പി.സിയ്ക്ക് പിന്നാലെ മാണിയും എത്തി; കാരാഗ്രഹത്തില്‍ കഴിയുന്ന വൈദീകരെ സന്ദര്‍ശിക്കുന്നത് സുവിശേഷ ശുശ്രൂഷയെന്ന് മാണി

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോയെ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി എത്തി. പാലായിലെ സബ് ജയിലില്‍ എത്തിയാണ് മാണി ബിഷപ്പിനെ കണ്ടത്.

കാരാഗ്രഹത്തില്‍ കഴിയുന്ന വൈദികരെ സന്ദര്‍ശിക്കുന്നത് സുവിശേഷ ശുശ്രൂഷയെന്ന നിലയ്ക്കാണ് ജയിലില്‍ പോയതെന്ന് മാണി മാധ്യമങ്ങളോട് പറഞ്ഞു.

Loading...

നേരത്തെ എം.എല്‍.എയായ പി.സി ജോര്‍ജും ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. ജയിലിലെത്തി അദ്ദേഹത്തിന്റെ കൈമുത്തി വണങ്ങിയെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു. ‘ഇനിയും വരും പിതാവിനെ കാണും. അദ്ദേഹം നിരപരാധിയാണെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പുണ്ട്. അദ്ദേഹത്തിനോട് ഈ കടുംകൈ കാണിച്ചതിന് ദൈവശിക്ഷ ഇടിത്തീ പോലെ വന്നു വീഴും’ എന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.