കെ എം ഷാജി എം എല്‍ എയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതിനൽകി കോടതി!

K. M. Shaji News
K. M. Shaji News

അഡ്വ.എം ആര്‍ ഹരീഷ് നല്‍കിയ പരാതിയില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചു എന്ന കേസില്‍ കെ എം ഷാജി എം എല്‍ എക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. കോഴിക്കോട് വിജിലന്‍സ് കോടതി ജഡ്ജി കെ വി ജയകുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.  കണ്ണൂറുള്ള അഴിക്കോട് സ്‌കൂളില്‍ പുതിയതായി പ്ലസ് ടു ബാച്ച്‌ അനുവദിക്കുന്നതിനായി ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന പരാതിയെ തുടർന്നുണ്ടായ കേസിന്റെ ഭാഗമായാണ് ഷാജിക്ക് അനധികൃത സ്വത്ത് ഉണ്ടോ എന്ന് അറിയാൻ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇഡിക്ക് ഷാജി ആദ്യഘട്ടത്തില്‍ നല്‍കിയ സ്വത്തുവിവരവും യഥാര്‍ത്ഥത്തിലുള്ള കണക്കും തമ്മില്‍ പൊരുത്തക്കേടുകളുണ്ടോ എന്നറിയാന് ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീട് അളന്നിരുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട്ട് ഉള്ള വീടിന്റെ നിർമ്മാണത്തിൽ ഷാജി പറഞ്ഞതിൽ സാമ്യമുണ്ടെന്നും അനധികൃതമായ നിർമ്മാണം ഉണ്ടെന്നും കോര്‍പ്പറേഷന്‍ കണ്ടെത്തിയിരുന്നു.

Loading...

കണ്ണൂരിലെ ഷാജിയുടെ വീട് ഭാര്യയുടെ പേരില്‍ 2012-ലാണ് വാങ്ങിയിരിക്കുന്നത്. അന്ന് 10 ലക്ഷം സ്ഥലത്തിനും ഏഴുലക്ഷം വീടിനുമാണ് രേഖകളിൽ കണക്കാക്കിയത്. 2016-ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോൾ സ്വത്ത് വെളിപ്പെടുത്തലില്‍ ഷാജി ഈ വീടും കാണിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ഷാജിയുടെ ഭാര്യ ആശയുടെ മൊഴി രേഖപ്പെടുത്താന് ആശയെ ഇന്ന് കോഴിക്കോട്ടുള്ള ഇ ഡി ഓഫീസിൽ ഹാജരാകാൻ പറഞ്ഞിട്ടുണ്ട്.