മദ്യ ആപ്പ് സര്‍ക്കാരിന് ആപ്പ് ആകുമെന്ന കാര്യത്തില്‍ യാതൊരു സംശയമില്ല, കെ മുരളീധന്‍ എം.പി

കോഴിക്കോട്: മദ്യ വില്‍പ്പനയ്ക്കുള്ള ആപ്പ് തയാറാക്കുന്ന സര്‍ക്കാരിനെ വിമര്‍ശിച്ച് കെ മുരളീധരന്‍ എം പി. ആപ്പ് തയ്യാറാക്കാനുള്ള സര്‍ക്കാരിന്റെ ഓട്ടം കോവിഡിനെ പ്രതിരോധിക്കാനുള്ള ഓട്ടത്തേക്കാള്‍ വേഗത്തിലാണെന്ന് അദ്ദേഹം പരിഹസിച്ചു. മദ്യ ആപ്പ് സര്‍ക്കാരിന് ആപ്പ് ആകുമെന്ന കാര്യത്തില്‍ യാതൊരു സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബീവറേജസില്‍കൂടി മദ്യം വില്‍ക്കുന്നതിനൊപ്പം ബാറുകളില്‍കൂടിയും മദ്യം വിറ്റാല്‍ രോഗവ്യാപനത്തിനൊപ്പം മദ്യവ്യാപനവും എന്ന അവസ്ഥയുണ്ടാവും. ഇത് സര്‍ക്കാരിന് ആപ്പാവുമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ക്കുള്ളില്‍ തന്നെ സംശയമുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയെ പേടിച്ച് ആരും മിണ്ടാത്തതാണെന്നു അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കെയാണ് ചൊവ്വാഴ്ച മുഖ്യമന്ത്രി എം.പിമാരെ യോഗത്തിന് വിളിച്ചിരിക്കുന്നത്. അതും എം .എല്‍ .എമാരോടൊപ്പം യോഗത്തിന് ഇരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ കൂടെ കൂടിക്കോ എന്ന നിലപാടിന് പിറകെ പോകാന്‍ തങ്ങളില്ലെന്ന് അദ്ദേഹം പറഞ്ഞു.

Loading...