ശിവശങ്കറിനെ അറസ്റ്റ് ചെയ്താൽ കേരളത്തിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കും: അതോടെ എല്ലാ അന്വേഷണവും തീരും- കെ മുരളീധരൻ

കൊച്ചി: സ്വർണക്കടത്ത് കേസിൽ ബിജെപി മുഖ്യമന്ത്രിയെ സഹായിക്കുന്നെന്ന ആരോപണവുമായി എംപിയും കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. ശിവശങ്കറിനെ അറസ്റ്റ് ചെയ്താൽ കേരളത്തിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കും. അതോടെ എല്ലാ അന്വേഷണവും തീരും. അതാണ് കേന്ദ്ര- സംസ്ഥാന ധാരണയെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു.

ഇതിന് പ്രത്യുപകാരമായി തെരഞ്ഞെടുപ്പിൽ സിപിഐഎം അവരെ സഹായിക്കും. സർക്കാരും ബിജെപിയും തമ്മിലുള്ള ബന്ധം ശക്തമാണെന്നും കെ മുരളീധരൻ. അതിനാലാണ് കേസ് സിബിഐ അന്വേഷിക്കാത്തത് എന്നും മുരളീധരൻ ആരോപിച്ചു.

Loading...

അതേസമയം കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഒരു മന്ത്രി മാത്രമല്ല പല മന്ത്രിമാരും വിളിച്ചിട്ടുണ്ടെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ബന്ധപ്പെട്ടു എന്നുള്ള വ്യക്തമായ വിവരങ്ങളാണ് പുറത്തുവരാൻ പോകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.