കെ.മുരളീധരനുമായി ബന്ധപ്പെട്ടുള്ള ആ സിനിമാ നടി ആര്‌? കേരള രാഷ്ട്രീയം വീണ്ടും സ്ത്രീ വിഷയത്തിൽ കുരുങ്ങുന്നു

തിരുവനന്തപുരം: സ്ത്രീ വിഷയത്തിൽ കേരള രാഷ്ട്രീയം സോളാർ സരിതക്ക് ശേഷം വീണ്ടും തിളയ്ക്കുന്നു. അനാശാസ്യ കുറ്റം ചുമത്തിയ ഉണ്ണിത്താൻ രാജിവയ്ച്ചു. ഉണ്ണിത്താൻ വേശ്യാവൃത്തയും, സിനിമാ നടി ബന്ധവും ഒക്കെ ആരോപിച്ച കെ.മുരളീധരനും പ്രതിസന്ധിയിലാണ്‌. പാർട്ടി പ്രസിഡന്റാകാൻ സാധ്യത വീണുകിട്ടിയപ്പോൾ വന്ന ഈ വൻ വിവാദം മുരളിയേ നന്നായി….ഇഞ്ചിഞ്ചായി വേട്ടയാടും. അവസരങ്ങൾ നശിപ്പിക്കും. പുറത്തു ചാടിയ ഉണ്ണിത്താൻ ഇനി കൂടുതൽ അപകടകാരിയാകും.

മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിനോട്ടം നടത്തുന്നതിൽ തുടക്കത്തിലേ ക്ഷമ ചോദിക്കുന്നു. എന്നാൽ രാജ്യം ഭരിക്കുന്നവരുടേയും, ജനങ്ങളേ നയിക്കുന്നവരുടേയും ചില സ്വകാര്യതകൾ ചിലപ്പോൾ രാജ്യത്ത് ഒഴിവാക്കാനാവാത്ത ചർച്ചയായിട്ടുണ്ട്. ജവഹർലാൽ നെഹ്രു മുതലുള്ള പ്രധാനമന്തിമാർ വരെ ആ ചർച്ചകൾക്ക് വിഷയമായ സ്ഥിതിക്ക് കെ.മുരളീധരനുമായി ബന്ധപ്പെട്ട വിവാദവും ചർച്ച ചെയ്യുന്നത് മഹാ അപരാധമൊന്നുമല്ല. തിരുവനന്തപുരത്ത് ഉയർന്ന് കേൾക്കുന്ന അടക്കം പറച്ചിലാണിപ്പോൾ എഴുതുന്നത്.രാഷ്ട്രീയക്കാരുടെ ഇടയിൽ ഇപ്പോൾ സജീവമായ ഈ ചർച്ച ജനങ്ങൾ കൂടി അറിയുന്നതിൽ ഒരു തെറ്റുമില്ലെന്ന് ഉറച്ച് വിശ്വസിച്ചാണ്‌ ഇതെഴുതുന്നത്. രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവർത്തകരും കെ.മുരളീധരന്റെ സിനിമാ ലോകത്തേ ഒരാളുമായുള്ള ബന്ധങ്ങൾ ചർച്ചക്കെടുക്കുന്നു.

Loading...

വെടി പൊട്ടിച്ചത് കോൺഗ്രസിന്റെ ഉന്നത നേതാവ്‌ രാജ് മോഹൻ ഉണ്ണിത്താനാണ്‌. അദ്ദേഹം അത് പറഞ്ഞുവയ്ച്ചാണ്‌ വക്താവ്‌ സ്ഥാനം ഒഴിവായത്.കേരള രാഷ്ട്രീയം പലപ്പോഴും എടുത്ത് അമ്മാനമാടുന്നത് രാഷ്ട്രീയക്കാരുടെ പെണ്ണുകേസുകളും പെണ്ണുപിടുത്തവുമാണ്‌. മുൻ കാല മുഖ്യമന്ത്രിമാരും, രാഷ്ട്രീയ നേതാക്കളും വരെ സ്ത്രീ വിഷയത്തിൽ പോയി ചാടി കരകയറാനാകാതെ കുടുങ്ങിയിട്ടുണ്ട്.

ഇന്നലെ മനോരമ ചാനൽ ചർച്ചയിലും രാജ്മോഹൻ ഉണ്ണിത്താൻ കെ.മുരളീധരനെതിരേ തുറന്നടിച്ചു “ഞ്ഞാൻ 21 സിനിമകളിൽ അഭിനയിച്ചു. ഒരു സിനിമാ നടിയേ പോലും പിടിച്ചിട്ടില്ല, പിടിക്കാൻ പോയിട്ടില്ല”“ രാജ് മോഹൻ ഉണ്ണിത്താൻ മുരളിയേ ഉന്നം വയ്ച്ച് ഉന്നയിക്കുന്ന സിനിമാ നടി ഇപ്പോൾ സിനിമയിൽ സജീവമല്ലാത്ത ഒരാളാണെന്നും പറയുന്നു.എന്നാൽ പേരു മാത്രം അദ്ദേഹം പറയുന്നില്ല. കെ.മുരളീധരന്റെ പേരുമായി ബന്ധപ്പെട്ട് മുമ്പും രാഷ്ട്രീയ വൃത്തങ്ങളിൽ നടന്ന കിംവ ദന്തി ചർച്ചകൾ ഇപ്പോൾ ഒന്നുകൂടി പുതിയ ആരോപണത്തിലൂടെ സജീവമാക്കി നിർത്തുകയാണ്‌ രാജ് മോഹൻ ഉണ്ണിത്താന്റെ ലക്ഷ്യം.

കോൺഗ്രസിൽ ഇപ്പോഴത്തേ പെണ്ണുവിഷയം ആദ്യം ഉന്നയിച്ചത് കെ.മുരളീധരൻ ആയിരുന്നു. ഉണ്ണിത്താൻ പെണ്ണുപിടിയനാണെന്നും ഇയാളേ പൊലൊരാൾ പാർട്ടി വക്താവായി തുടരുന്നതിനേയും അദ്ദേഹം പാർട്ടിക്കുള്ളിൽ ചോദ്യം ചെയ്തു. മാത്രമല്ല ഉള്ളിത്താൻ അനാശാസ്യത്തിന്‌ പോയെന്നും അനാശാസ്യക്കാരനാണെന്നും കെ.മുരളീധരൻ പരസ്യമായി പറഞ്ഞു.തുടർന്നാണ്‌ ഉണ്ണിത്താൻ കെ.മുരളീധരനെതിരേ  സിനിമാ നടി ബോബ് പൊട്ടിച്ചത്. മാത്രമല്ല സ്ത്രീയായി കെ.മുരളീധരൻ ജനിച്ചിരുന്നെങ്കിൽ കേരളത്തിലേ ഏറ്റവും വലിയ വേശ്യയായി മാറുമായിരുന്നു എന്ന് ഉണ്ണിത്താൻ പറഞ്ഞു. ഇതിലപ്പുറം ഇനി ഒന്നും പറയാനില്ല.

സിനിമയിലേ നടി മാത്രമല്ല കോൺഗ്രസ് പാർട്ടിയിലേ പല പേരെടുത്ത നടിമാരും മുരളി- ഉള്ളിത്താൻ അനാശാസ്യ വിവാദത്തിൽ കുരുങ്ങും. അടക്കം പറച്ചിലുകളിൽ ഒരു സിനിമാ നടിയുടേയും, മുൻ കോൺഗ്രസ് നായികയുടേയും പേരുകൾ സജീവമായി തന്നെ എല്ലാവരും പറയുന്നുണ്ട്.ഈ സിനിമാ നടിക്ക് വൻ പാരിതോഷികവും കോട്ടൽ ഉടമസ്ഥാവകാശം വരെ ലഭിച്ചയാളാണത്രേ.

കൂടെ കിടന്നവനേ രാപ്പനിയറിയൂ. ഉണ്ണിത്താനേ വെറുതേ തള്ളികളയാനാകില്ല. കെ.മുരളീധരനെതിരേ അനാശാസ്യ വിഷയത്തിൽ അദ്ദേഹം നടത്തിയ പരാമർശം വൻ ഗൗരവമുള്ളതാണ്‌. മാത്രമല്ല കെ.മുരളീധരനേ കെ.പി.സി.സി പ്രസിഡന്റാക്കാൻ ഉമ്മൻ ചാണ്ടി നീക്കം നടത്തുമ്പോൾ മുരളിക്കതിരായ പെൺ വിവാദം അഴിച്ചു വിട്ടത് ഏറെ ശ്രദ്ധേയമാണ്‌. ഇനി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് മുരളി വന്നാൽ ഒന്നിച്ച് നടന്ന കാലത്തേ പല കഥകളും ഉണ്ണിത്താന്റെ വായിൽനിന്നും ഓരോന്നായി ഇനി‍ൂയും പുറത്തുവരാനും ഇടയുണ്ട്. അതിന്റെ മുന്നറിയിപ്പാണ്‌ സിനിമാ നടി ബന്ധവും, മുരളിയുടെ അനാശാസ്യവും അദ്ദേഹം എടുത്തിട്ടിരിക്കുന്നത്. കാര്യം രാഷ്ട്രീയമാണേലും കാര്യങ്ങൾ പതിവ്‌ പോലെ പെണ്ണ്‌ വിഷയത്തിലും പെണ്ണ്‌ പിടിയിലുമാണ്‌ ഇപ്പോൾ എത്തിനില്ക്കുന്നത്.

.