എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് പുനസംഘടന സാധ്യമല്ല; കെ മുരളീധരൻ

കോഴിക്കോട്: കോൺ​ഗ്രസിന് ഇപ്പോഴത്തെ കീറാമുട്ടി പുനസംഘടനയാണ്. പുനസംഘടനയുടെ പേരിലാണ് ഇപ്പോൾ ​ഗ്രൂപ്പ് തിരിഞ്ഞ് കോൺ​ഗ്രസിനകത്ത് പോര് നടക്കുന്നത്. മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ മുരളീധരന്റെ പ്രസ്താവനയാണ് ശ്രദ്ധേയമാകുന്നത്. എല്ലാവരെയും പൂർണമായി തൃപ്തിപ്പെടുത്തിക്കൊണ്ട് ജില്ല കോൺ​ഗ്രസ് കമ്മറ്റികളുടെ പുന:സംഘടന സാധ്യമാകില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും എം പിയുമായ കെ മുരളീധരൻ വ്യക്തമാക്കി.

ജില്ല കോൺ​ഗ്രസ് കമ്മറ്റി പുന:സംഘടന പട്ടിക ഏത് നിമിഷവും പുറത്തിറങ്ങും. തന്റെ നിർദേശങ്ങൾ ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി , രമേശ് ചെന്നിത്തല എന്നിവരെ തള്ളിക്കൊണ്ടുള്ള നടപടി വേണ്ടെന്നാണ് അറിയിച്ചിട്ടുള്ളതെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു. ജില്ല കോൺ​ഗ്രസ് കമ്മറ്റികളുടെ പുന: സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വി എം സുധീരനും അടക്കമുള്ളവർ ഹൈക്കമാണ്ടിനെ പരാതി അറിയിച്ചിരുന്നു. കൂടിയാലോചന നടത്താതെയാണ് പട്ടികയെന്നായിരുന്നു പരാതി.

Loading...