മദ്യശാലകള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങളും തുറക്കാം- കെ. മുരളീധരന്‍

കള്ള് കുടിയന്മാരോട് സര്‍ക്കാരിനുള്ള താല്‍പര്യം ദൈവവിശ്വാസിയോടും കാണിക്കണമെന്ന് കെ.മുരളീധരന്‍ എം.പി. സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കണം . മദ്യ ഷാപ്പ് തുറുന്നാല്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നതും ആരാധനാലയങ്ങള്‍ തുറന്നാല്‍ സാമൂഹിക അകല ലംഘനം നടക്കുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു .

‘വേണ്ടത്ര സുരക്ഷയൊരുക്കാനും മാനദണ്ഡങ്ങള്‍ പാലിക്കാനുമൊക്കെ ആരാധനാലയ ഭാരവാഹികളും ബന്ധപ്പെട്ടവരുമൊക്കെ തയ്യാറാണ്. വേണമെങ്കില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനമൊക്കെ ഇവിടെയും നടപ്പാക്കാം . ആരാധനാലയങ്ങള്‍ തുറക്കുന്നത് കൊണ്ട് ഒരു വ്യാപനവും ഉണ്ടാവില്ല. സംസ്ഥാനത്ത് ഇപ്പോള്‍ കൊറോണയുടെ സമൂഹ വ്യാപനമല്ല മദ്യത്തിന്റെ സമൂഹ വ്യാപനമാന്ന് ഉണ്ടായികൊണ്ടിരിക്കുന്നത്. ആപ്പ് സര്‍ക്കാരിനെ ആപ്പാക്കും’- മുരളീധരന്‍ പറഞ്ഞു.

Loading...

ഗള്‍ഫില്‍ നിന്ന് വരുന്ന പ്രവാസികളെ ക്വാറന്റീന്‍ ചെയ്യുന്നത് സര്‍ക്കാര്‍ ചെലവിലാകണമെന്നും അദ്ദേഹം പറഞ്ഞു . പറ്റില്ലെങ്കില്‍ പറയണം. അവരെ ഏറ്റെടുക്കാന്‍ പ്രതിപക്ഷം തയ്യാറാണ്. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു പുറത്തുള്ളവരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കാതിരിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും കെ മുരളീധരന്‍ ആരോപിച്ചു .