കെ.പി.സി.സി അധ്യക്ഷനാക്കണമെന്ന് ഞാൻ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തിനായി താൻ ആരെയും കണ്ടിട്ടില്ലെന്നും ആവശ്യമുന്നയിച്ച് സോണിയാ ഗാന്ധിയെ സമീപിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്നും കെ.മുരളീധരൻ എം.പി. വാർത്ത വസ്തുതാവിരുദ്ധമാണെന്ന് കെ മുരളീധരൻ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

ദേശീയമാധ്യമമായ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് ആണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി മുരളീധരൻ സോണിയയെ സമീപച്ചതായി വാർത്ത പുറത്ത് വിട്ടത്.
കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രവർത്തനങ്ങൾ തൃപ്തികരമാണ്.

Loading...

കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുക എന്ന ലക്ഷ്യം മാത്രമാണ് വാർത്തയ്ക്ക് പിന്നിലെന്നും മുരളീധരൻ എംപി ആരോപിച്ചു. കേരളത്തിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടോടെ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി കെ മുരളീധരൻ ദില്ലിയിൽ വച്ച് സോണിയാ ഗാന്ധിയുമായി ഒറ്റയ്ക്ക് കൂടിക്കാഴ്ച നടത്തി എന്നായിരുന്നു വാർത്ത. യാതൊരു ആധികാരികതയുമില്ലാത്ത തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയാണിത്.

നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടി ചൂണ്ടിക്കാട്ടി മുല്ലപ്പള്ളിക്കെതിരായി കെ മുരളീധരൻ നീക്കം നടത്തിയെന്നും എക്‌സ്പ്രസ് വാർത്തയിൽ പറയുന്നു.

കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെ ചെറുക്കാനും എല്ലാവരെയും ഒറ്റെക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാനും മുല്ലപ്പള്ളിക്ക് ആകുന്നില്ലെന്ന് മുരളീധരൻ സോണിയയെ ധരിപ്പിച്ചെന്നും വാർത്തയിൽ പറയുന്നു.

ഇന്നു കേരളത്തിൽ കോൺഗ്രസിന്റെ ഏറ്റവും ജനകീയരായ നേതാക്കളിൽ ഒരാളായാണ് കെ മുരളീധരൻ അറിയപ്പെടുന്നത്. 2018 സെപ്റ്റംബറിൽ കെ മുരളീധരനെ സംസ്ഥാന പ്രചരണാ സമിതി അധ്യക്ഷനായി കോൺഗ്രസ് ഹൈക്കമാൻഡ് നിയമിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരള പ്രസിഡണ്ടായിരുന്ന കെ. മുരളീധരൻ, കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാവ് കെ. കരുണാകരന്റെ മകനാണ്.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ പ്രവർത്തിച്ചിരുന്ന മുരളീധരൻ മൂന്നുതവണ കോഴിക്കോട് മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ അദ്ദേഹം ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് (കരുണാകരൻ) എന്ന പാർട്ടിയുടെ പ്രസിഡണ്ടാകുകയും പിന്നീട് പാർട്ടി എൻ.സി.പിയിൽ ലയിച്ചപ്പോൾ സംസ്ഥാനപ്രസിഡണ്ടായി നിയമിക്കപ്പെടുകയുമായിരുന്നു.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്ന പേരിൽ കെ. മുരളീധരനെയും, എം.പി. ഗംഗാധരനെയും എൻ.സി.പി. ദേശീയ നേതൃത്വം 2009 ജൂലൈ 31-ന് പുറത്താക്കി. തുടർന്ന് 2011-ൽ കോൺഗ്രസിൽ തിരിച്ചെത്തിയ മുരളി 2011 മുതൽ വട്ടിയൂർകാവ് നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ്.

2011 ഫെബ്രുവരി 15 ന് കെ. മുരളീധരനെ കോൺഗ്രസിലേക്ക് തിരിച്ചെടുത്തു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി മൊഹ്സീന കിദ്വായ് ആണ് ഈഡിപ്പസ് കോംപ്ലെക്‌സ് എന്ന കെട്ടിടത്തിൽ വെച്ച് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.

കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുക എന്ന ലക്ഷ്യം മാത്രമാണ് വാർത്തയ്ക്ക് പിന്നിലെന്നും മുരളീധരൻ എംപി ആരോപിച്ചു. കേരളത്തിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടോടെ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി കെ മുരളീധരൻ ദില്ലിയിൽ വച്ച് സോണിയാ ഗാന്ധിയുമായി ഒറ്റയ്ക്ക് കൂടിക്കാഴ്ച നടത്തി എന്നും നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടി ചൂണ്ടിക്കാട്ടി മുല്ലപ്പള്ളിക്കെതിരായി കെ മുരളീധരൻ നീക്കം നടത്തിയെന്നുമാണ് എക്‌സ്പ്രസ് വാർത്തയിൽ പറയുന്നത്.