ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.എന്നാല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായാല്‍ മാത്രം പോരാ അവ പ്രാവര്‍ത്തികമാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ബന്ധബുദ്ധിയുടെ ഫലമാണ് കേരള ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ്വര്‍ക് അഥവാ കെ ഫോണ്‍ പദ്ധതി യാഥാര്‍ത്ഥ്യമായത്.ചെറുപ്പക്കാരുടെ സ്വപ്നമാണ് കെഫോണ്‍ പദ്ധതിയെന്നും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 20 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് സൗജന്യമായി അതിവേഗ ഇന്റര്‍ നെറ്റ് ലഭ്യമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
എഴ് ജില്ലകളിലെ ആയിരത്തോളം ഓഫീസുകളുടെ കണക്ടിവിറ്റിയാണ് കെ.ഫോണ്‍ പദ്ധതി വഴി അദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അതിവേഗ ഇന്റര്‍ നെറ്റ് ലഭ്യമാകും. സംസ്ഥാനത്തെ വിദ്യാഭ്യാസ സാമ്പത്തിക പുരേഗതിയില്‍ കെ.ഫോണ്‍ പദ്ധതി വലിയ പങ്കുവഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി ഗുണമേന്‍മയുള്ളതും ചെലവ് കുറഞ്ഞതുമായ ഇന്റര്‍നെറ്റ് സംവിധാനം എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച കെ-ഫോണിന്റെ പേരില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് പദ്ധതി ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ കെ ഫോണുമായി മുന്നോട്ട് പോവുകയായിരുന്നു.